മലയാളി പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടപ്പെട്ട ഒരു താരം തന്നെയാണ് രോഹിണി ഇപ്പോൾ ഇതാ താരത്തിന്റെ മുൻപൊരിക്കലുള്ള ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്. ബാലതാരങ്ങളെ കുറിച്ച് രോഹിണി ചെയ്ത ഡോക്യുമെൻററിയെ കുറിച്ചുള്ള ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾ മറുപടി പറഞ്ഞിരുന്നു. അതുതന്നെയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നതും. ചൈൽഡ് ആർട്ടിസ്റ്റുകൾ എത്ര ക്യൂട്ട് ആണ് എന്നൊക്കെ നമ്മൾ പറയും പക്ഷേ അവർ അനുഭവിക്കുന്ന വേദനകൾ നമ്മൾ അറിയുന്നുണ്ടോ എന്നും രോഹിണി ചോദിക്കുന്നുണ്ട്. താനൊരു ബാലതാരമായി വന്ന ആളാണെന്നും അതിൻറെ സ്ട്രഗിൾസ് എത്രത്തോളം ഉണ്ടെന്ന് അറിയാമെന്നും നടി തന്നെ പറയുന്നു.
മാത്രമല്ല സിനിമയിൽ കാസ്റ്റിംഗ് ഉണ്ടെന്നും താൻ നേരിട്ട അനുഭവത്തെക്കുറിച്ചും രോഹിണി പറയുന്നുണ്ട്. താനൊരു ബാലതാരമായി ആണ് ഫീൽഡിലേക്ക് എത്തുന്നത്. ഒരു കുട്ടി സിനിമയിൽ അഭിനയിക്കുന്നുണ്ട് എങ്കിൽ രാവിലെ ഷൂട്ടിംഗ് 9 മണിക്കാണ് ഷൂട്ടിംഗ് എങ്കിൽ അതിനെ പിക്കപ്പ് ചെയ്യാൻ രാവിലെ അഞ്ചര മണിക്ക് പോകും. പിക്കപ്പ് ചെയ്യുന്ന സമയം അതാണെങ്കിൽ ആ കുട്ടി എത്ര മണിക്ക് എഴുന്നേൽപ്പിക്കും നാലര മണിക്ക് എങ്കിലും അത് എഴുന്നേൽക്കണം അപ്പോൾ ആ കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് എന്നാണ് രോഹിണി ചോദിക്കുന്നത്. ആ സമയം മുതൽ ആ കുട്ടി ഷൂട്ടിംഗ് സ്ഥലത്ത് വൈകുന്നേരം വരെ നിൽക്കുകയും ചെയ്യും ഇതിനിടയ്ക്ക് ചിലപ്പോൾ കുഞ്ഞ് ഉറങ്ങിപ്പോവുകയും ചെയ്യാം.
ഇതൊക്കെ സെറ്റിൽ സാധാരണമായി നടക്കുന്ന കാര്യങ്ങളാണെന്നും ഇതെല്ലാം സൈലൻറ് വ്യൂസ് ആണെന്നും താരം തന്നെ പറയുന്നുണ്ട്. അതൊരു ട്രിബ്യൂട്ട് അല്ല ഇൻഡസ്ട്രി ഒന്ന് സെൻസറ്റൈസ് ചെയ്യാൻ വേണ്ടിയാണ്. ശരിക്കും വെസ്റ്റിൽ ഒക്കെ കുട്ടികളുടെ വർക്കിംഗ് ടൈം ആറുമണിക്കൂറാണ്. അവിടെ കുട്ടികൾക്ക് വേണ്ടി ഒരുപാട് റെഗുലേഷൻസ് ഒക്കെ ഉണ്ട്. അത്തരത്തിലുള്ള നടപടികൾ ഇവിടെയും കൊണ്ടുവരണമെന്നാണ് താരം പറയുന്നത്. ഒപ്പം ബാലതാരമായി സിനിമയിൽ അഭിനയിച്ചപ്പോൾ ബേബി ശാലിനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും താരം പറയുന്നുണ്ട്. പ്രേക്ഷകർക്ക് ഒന്നുമറിയില്ല എന്നാണ് രോഹിണി പറയുന്നത്. കുട്ടികളുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്താണെന്ന് നമ്മൾ കാണുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളൂ.
നല്ല ക്യൂട്ട് ആണെന്ന് കുട്ടികളെ കാണുമ്പോൾ നമുക്ക് തോന്നും പക്ഷേ അവർ ജീവിതത്തിൽ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുപാട് സ്ട്രഗിൾ ചെയ്യുകയാണ്. നമ്മൾ ക്യൂട്ട് ബേബി ശാലിനി എന്നൊക്കെ പറയും പക്ഷേ ശാലിനി അഭിനയം തന്നെ വെറുത്തു പോയിട്ടുണ്ടാകും എന്നാണ് രോഹിണിയുടെ അഭിപ്രായം. അത് എങ്ങനെയാണ് ആ സ്ഥലത്തേക്ക് പോയത് എന്ന് അപ്പോഴേ മനസ്സിലാവുള്ളൂ അത്രയ്ക്ക് അഭിനയിച്ചും അഭിനയിച്ചു നിങ്ങൾക്കറിയാം ഒരു കുട്ടിക്കാലം തന്നെ നഷ്ടപ്പെട്ട ഒരു കുട്ടിയാണ് ബേബി ശാലിനി എന്നാണ് രോഹിണി പറയുന്നത്. സിനിമ എൻറെ ഒരു ഭാഗം മാത്രമാണ്.
എനിക്കുള്ള സമയം ഞാൻ എങ്ങനെയാണ് ജീവിക്കുന്നത് എന്നുണ്ടല്ലോ എങ്ങനെയാണ് എൻറെ ഓരോ നിമിഷവും ഓരോ മണിക്കൂർ ഞാൻ ചെലവിടുന്നത് വളരെ വളരെ കെയർഫുൾ ആയാണ് ഞാൻ അക്കാര്യം കൈകാര്യം ചെയ്യുന്നത് എനിക്കങ്ങനെ ചുമ്മാ ഇരിക്കുകയാണ് എങ്കിലും ഞാൻ സജീവമാണ് എല്ലാത്തിലും ഞാൻ കമ്പ്ലീറ്റ് ലിവിങ് ആണ് എന്ന് പറയാം. എനിക്ക് ആരോടും പരാതിയും പരിഭവം ഒന്നുംതന്നെയില്ല എന്നും രോഹിണി പറയുന്നുണ്ട്.