കേരളക്കരയിൽ ടെലിവിഷൻ പരിപാടികളിൽ നിരവധി ആരാധകരുള്ള ഒന്നാണ് സീരിയലുകൾ. നിരവധി ചാനലുകളിൽ പലതരത്തിലുള്ള സീരിയലുകളും അവയ്ക്ക് പ്രത്യേകം ആരാധകരും ഉണ്ട്.അതുപോലെ തന്നെ നിരവധി ആരാധകരുള്ള ഒരു സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന’കുടുംബവിളക്ക്’.ഇപ്പോഴിതാ ഈ സീരിയൽ അതിൻറെ വലിയൊരു പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്.സീരിയലിലെ നായിക കഥാപാത്രമായ സുമിത്രയുടെ രണ്ടാം വിവാഹം അടുത്ത എപ്പിസോഡിൽ വരുമെന്നും അതിൻറെ പരസ്യങ്ങളും പ്രമോകളുമാണ് ഏറെ ശ്രദ്ധ നേടുന്നത്.
മലയാളത്തിൽ ചെയ്യുന്ന സീരിയലുകളിൽ ഏറെ ജനപ്രിയമായതും ഒട്ടനവധി ആരാധകരും ഉള്ള ഒരു സീരിയലാണ് കുടുംബവിളക്ക്.ഭർത്താവും മക്കളും ഉള്ള സുമിത്രയാണ് സീരിയലിലെ കേന്ദ്ര കഥാപാത്രം. എന്നാൽ വർഷങ്ങളായി ഭർത്താവിനോടൊപ്പം ഉള്ള ജീവിതത്തിൽ നിന്ന് അവർക്ക് നേരിടേണ്ടിവരുന്ന അവഗണനകളും മറ്റും സീരിയൽ പറയുന്നു.നീണ്ട 25 വർഷം ഭർത്താവിനൊപ്പം ഇത്തരം അവഗണനകൾ സഹിച്ചു കഴിഞ്ഞ സുമിത്രയുടെ ഉയർത്തെഴുന്നേൽപ്പാണ് സീരിയൽ പറയുന്നത്. സുമിത്രയുടെ രണ്ടാം വിവാഹ എപ്പിസോഡിനായി ഏറെ കാത്തിരിപ്പിലാണ് ആരാധകർ.
നിരവധി ആരാധകരാണ് എപ്പിസോഡിന്റെ പ്രമോദ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. സിദ്ദുവിന്റെ ഗതികേട് ഇതാണ് കർമ്മ,ഇത്രയും ആസ്വദിച്ചു കണ്ട മറ്റൊരു സീരിയൽ ഇല്ല തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് രണ്ട് മുതിര്‍ന്ന കുട്ടികളുടെ അച്ഛനായിട്ടും വിവാഹത്തിന് 25 വര്‍ഷത്തിന് ശേഷം സഹപ്രവര്‍ത്തകയായ വേദികയ്ക്കൊപ്പം പോകുന്നു. ഈ സമയത്ത് തീർത്തും ഒറ്റപ്പെട്ടുപോകുന്ന സുമിത്ര സ്വന്തം മനോബലത്താലും മറ്റുള്ളവരുടെ സപ്പോർട്ട് കൊണ്ടും ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നു.
പലതരത്തിലുള്ള വെല്ലുവിളികളും അതിജീവിച്ച് അവർ ശ്രീനിലയം എന്ന വീടിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു.പിന്നീട് സിദ്ധാർത്ഥ് വേദികയുമായുള്ള വിവാഹ ജീവിതത്തിൽ സംതൃപ്തനാകുന്നില്ല.അയാൾക്ക് വീണ്ടും പഴയ ജീവിതത്തിലേക്ക് കടന്നുവരണമെന്ന ആഗ്രഹം ഉണ്ടാകുന്നു.എന്നാൽ ഈ സന്ദർഭത്തിലാണ് സുമിത്രയുടെ പഴയ സഹപാഠിയായ രോഹിത്തുമായി സുമിത്രയുടെ വിവാഹം നടക്കാൻ പോകുന്നത്. ബുധനാഴ്ചയാണ് ഈ വിവാഹ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്.