കേരളക്കരയിൽ ടെലിവിഷൻ പരിപാടികളിൽ നിരവധി ആരാധകരുള്ള ഒന്നാണ് സീരിയലുകൾ. നിരവധി ചാനലുകളിൽ പലതരത്തിലുള്ള സീരിയലുകളും അവയ്ക്ക് പ്രത്യേകം ആരാധകരും ഉണ്ട്.അതുപോലെ തന്നെ നിരവധി ആരാധകരുള്ള ഒരു സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന’കുടുംബവിളക്ക്.ഇപ്പോഴിതാ ഏറെ പ്രേക്ഷകർ കാത്തിരുന്ന സീരിയലിലെ നായികയായ സുമിത്രയുടെ രണ്ടാം വിവാഹം നടന്നിരിക്കുന്നു. എപ്പിസോഡ് ഇന്നലെയാണ് ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്തത്.കല്യാണത്തിന്റെ ഭാഗമായുള്ള പത്ര പരസ്യവും പ്രമോ വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
വിവാഹത്തിന് അവസാന നിമിഷം എന്തെങ്കിലും തടസ്സം സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു കേരളമൊട്ടാകെയുള്ള പ്രേക്ഷകർ.മുന്‍ ഭര്‍ത്താവ് സിദ്ധുവിനെയും അയാളുടെ ഭാര്യയും സുമിത്രയുടെ ഏറ്റവും വലിയ ശത്രുവായ വേദികയെയും സാക്ഷി നിര്‍ത്തിയാണ് രോഹിത്ത് സുമിത്രയുടെ കഴുത്തില്‍ താലികെട്ടിയത്.സിദ്ധുവിന്റെ അച്ഛന് ശിവദാസന്‍ ആയിരുന്നു പ്രധാന കാരണവരുടെ സ്ഥാനത്ത്. സുമിത്രയുടെ വീട്ടുകാരും സീരിയലിലെ പ്രധാന കഥാപാത്രങ്ങളും എല്ലാം അണിനിരുന്ന വിവാഹം പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.
വിവാഹം മുടക്കാനായി സുമിത്രയുടെ ആദ്യ ഭർത്താവ് സിദ്ധു നടത്തുന്ന തന്ത്രങ്ങളെല്ലാം പരാജയപ്പെടുന്നതും എപ്പിസോഡിൽ കാണിക്കുന്നുണ്ട്.ഭാര്യയുടെ രണ്ടാം വിവാഹത്തിന് പങ്കെടുക്കുന്ന സിദ്ധുവിനെ പറ്റി ട്രോളുകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ കാണാമായിരുന്നു.ഭർത്താവും മക്കളും ഉള്ള സുമിത്രയാണ് സീരിയലിലെ കേന്ദ്ര കഥാപാത്രം. എന്നാൽ വർഷങ്ങളായി ഭർത്താവിനോടൊപ്പം ഉള്ള ജീവിതത്തിൽ നിന്ന് അവർക്ക് നേരിടേണ്ടിവരുന്ന അവഗണനകളും മറ്റും സീരിയൽ പറയുന്നു.നീണ്ട 25 വർഷം ഭർത്താവിനൊപ്പം ഇത്തരം അവഗണനകൾ സഹിച്ചു കഴിഞ്ഞ സുമിത്രയുടെ ഉയർത്തെഴുന്നേൽപ്പാണ് സീരിയൽ പറയുന്നത്.
സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് രണ്ട് മുതിര്‍ന്ന കുട്ടികളുടെ അച്ഛനായിട്ടും വിവാഹത്തിന് 25 വര്‍ഷത്തിന് ശേഷം സഹപ്രവര്‍ത്തകയായ വേദികയ്ക്കൊപ്പം പോകുന്നു.ഈ സമയത്ത് തീർത്തും ഒറ്റപ്പെട്ടുപോകുന്ന സുമിത്ര സ്വന്തം മനോബലത്താലും മറ്റുള്ളവരുടെ സപ്പോർട്ട് കൊണ്ടും ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നു.പലതരത്തിലുള്ള വെല്ലുവിളികളും അതിജീവിച്ച് അവർ ശ്രീനിലയം എന്ന വീടിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു.പിന്നീട് സിദ്ധാർത്ഥ് വേദികയുമായുള്ള വിവാഹ ജീവിതത്തിൽ സംതൃപ്തനാകുന്നില്ല.അയാൾക്ക് വീണ്ടും പഴയ ജീവിതത്തിലേക്ക് കടന്നുവരണമെന്ന ആഗ്രഹം ഉണ്ടാകുന്നു.ഈ സാഹചര്യത്തിലായിരുന്നു സുമിത്രയുടെ രണ്ടാം വിവാഹം.