തെലുങ്ക് സിനിമ താരം,നിർമ്മാതാവ്,രാഷ്ട്രീയ നേതാവ് എന്നി മേഖലകളിൽ പ്രശസ്തനായ വ്യക്തമാണ് പവൻ കല്യാണിന്റേത്.ജനസേവ എന്ന രാഷ്ട്രീയപാർട്ടിയുടെ അമരക്കാരൻ കൂടിയാണ് അദ്ദേഹം.ഇപ്പോൾ പവൻ കല്യാൺ സ്വന്തമാക്കിയിരിക്കുന്ന അധ്യാഡംബര സൗകര്യങ്ങളുള്ള ഒരു മിലിറ്ററി ട്രക്കാണ് വാർത്തകളിൽ നിറയുന്നത്.താരത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായിട്ടാണ് ട്രക്ക് വാങ്ങിയിട്ടുള്ളത്.
ദുർഗ്ഗാദേവിയുടെ സപ്ത മാതൃകകളുടെ പേരായ ‘വരാഹി’എന്നാണ് ട്രക്കിന് പവൻ കല്യാൺ പേരിട്ടിട്ടുള്ളത്.പവൻ കല്യാണിന് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിലുള്ള മാറ്റങ്ങൾ ആണ് ട്രക്കിൽ വരുത്തിയിരിക്കുന്നത്. അദ്ദേഹത്തിൻറെ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതി വിതരണവും വെളിച്ചവും ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാവുന്നതിനാൽ അതിനുള്ള ജനറേറ്ററുകൾ തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിൽ ഉണ്ട്.
വരാഹി തിരഞ്ഞെടുപ്പ് യുദ്ധത്തിന് ഒരുങ്ങി എന്ന തലക്കെട്ടൊടെ ആണ് പവൻ കല്യാൺ വാഹനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള സംസ്ഥാന പര്യടനത്തിനും ഈ വാഹനം ആയിരിക്കും ഉപയോഗിക്കുന്നതെന്നാണ് സൂചന. അത്യാധുനികമായ സംവിധാനങ്ങളോടെയും ടെക്നോളജിയിലും അധിഷ്ഠിതമായാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്.ഹൈദരാബാദിൽ ഈ വാഹനവും ടീമംഗങ്ങളും പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
പരിപാടികളെ അഭിസംബോധന ചെയ്യാനും അറിയിപ്പ് നൽകുന്നതിനും ആയി സൗണ്ട് സിസ്റ്റവും വാഹനത്തിലുണ്ട്.വാഹനത്തിന് ചുറ്റും ലൈറ്റുകള്‍ നല്‍കിയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നില്‍ വലിയ ഗാര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. വാഹനം ഒരു ഓഫീസ് മുറിയായും ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാം.വാഹനത്തിന്റെ ചുറ്റുമുള്ള നിരീക്ഷണത്തിനായി സി.സി.ടി.വികൾ എല്ലാ ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്.വരാഹി എന്ന ഈ അത്യാധുനിക ആഡംബര ട്രക്കു കൂടി വന്നതോടെ പവർ സ്റ്റാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കും എന്ന് ഉറപ്പാണ്.