ഗായിക ഗ്ലാമറസ് നായിക എന്ന പേരിൽ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്ന താരമാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമലഹാസന്റെ മൂത്ത പുത്രി എന്നതിനേക്കാളും നടി അറിയപ്പെടുന്നത് ഈ പേരുകളിലാണ്. ഗായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് അഭിനയത്തിലേക്ക് എത്തുകയായിരുന്നു. നായിക വേഷങ്ങൾ തിളങ്ങി പിന്നെ ഗ്ലാമറസ് റോളുകളിൽ ശ്രുതി സിനിമകളിൽ എത്തി. തൻറെ സിനിമ വിശേഷങ്ങൾ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും എല്ലാം ശ്രുതി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
എന്നാൽ മണിക്കൂറുകൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ എത്തിയ നടി പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. നീരുവെച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളോടെയും ഉള്ള ചിത്രമാണ് ശ്രുതി പങ്കുവെച്ചത്. ഈ ചിത്രം കണ്ട് ആരാധകർ ആശങ്കയോടെയാണ് പ്രതികരിച്ചിരിക്കുന്നത്. താരത്തിന് എന്തുപറ്റി എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ചിത്രത്തിനൊപ്പം താരം പങ്കുവെച്ച ക്യാപ്ഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച സെൽഫികളുടെയും പോസ്റ്റുകളുടെയും ലോകത്ത് ഫൈനൽ കട്ടിൽ എത്താത്തവർ ഇതാ. പനി, സൈനസ് മൂലം വീർത്ത മുഖം, ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ശ്രുതി ക്യാപ്ഷനിലൂടെ പങ്കുവെച്ചത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ വ്യക്തിപരവും പ്രൊഫഷണൽ ജീവിതത്തിലെയും വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരം പി സി ഒ എസ് എന്ന അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. സ്ത്രീകൾക്കിടയിൽ സാധാരണമായ ഹോർമോൺ സംബന്ധമായ തകരാറിനെ പോസിറ്റീവായി നേരിടണമെന്നും താൻ അതാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പോസ്റ്റ്. അതേസമയം താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞ് ചില വാർത്തകൾ എത്തി. ഇതിനെതിരെ താരം പ്രതികരിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടതും ആരാധകശ്രദ്ധ നേടിയിരുന്നു.
ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് വ്യായാമവും ഭക്ഷണ നിയന്ത്രണവും തുടരുകയാണ് ഇപ്പോൾ. ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന വീഡിയോസ് പലതും വൈറൽ ആകാറുണ്ട്. അടുത്തിടെയാണ് താരം തൻറെ പ്രണയവാർത്ത ആരാധകരുമായി പങ്കുവെച്ചത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വാർത്തകളിൽ എത്തിയത്.
കഴിഞ്ഞവർഷം ദീപാവലിക്ക് തന്റെ കാമുകനും ഒപ്പം ഉള്ള ചിത്രം ശ്രുതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഞങ്ങളുടെ തികഞ്ഞ ദീപാവലിയിൽ നിന്നുള്ള അപൂർണമായ ചിത്രം എന്നാണ് ഫോട്ടോയുടെ താഴെ താരം കുറിച്ചത്. ശ്രുതിയുംശാന്തനവും 2018 മുതൽ സുഹൃത്തുക്കളായിരുന്നു. 2002ലാണ് ഇതുവരെ പ്രണയത്തിലാണ് എന്ന വാർത്തകൾ പുറത്തുവന്നത്. ശ്രുതിയെ പോലെ സജീവമാണ് സോഷ്യൽ മീഡിയയിൽ കാമുകനായ ശാന്തനവും.