താനൊരു നല്ല അഭിനയത്രിയോ, കലാകാരിയോ, മാത്രമല്ല നല്ലൊരു അമ്മ കൂടിയാണെന്ന് ഓരോ നിമിഷം തെളിയിക്കുന്ന വ്യക്തിയാണ് നടി സൗഭാഗ്യ. തന്റേതായ കഴിവുകൊണ്ട് ഇൻസ്റ്റാഗ്രാം റീൽസിലൂടെയും, ടിക്ടോക്കിലൂടെയും അഭിനയത്തിലൂടെയും ഡാൻസിലൂടെയും മുന്നേറി വന്ന സൗഭാഗ്യയുടെ വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുമ്പോൾ ആരാധകരും അതിനുവേണ്ടി കാത്തിരിക്കാൻ ഉണ്ടെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങൾ വൈറൽ ആകുന്നതിനോടൊപ്പം തന്നെ ഇവരെ കുറിച്ചുള്ള കാര്യങ്ങൾ ആരാധകരും ശ്രദ്ധിക്കാറുണ്ട്.
സൗഭാഗ്യ ഒരു നല്ല അമ്മയോ ഭാര്യയോ മാത്രമല്ല നല്ലൊരു മകളുമാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. എന്നാൽ അതിൽ കൂടുതൽ തെളിയിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താര കല്യാണിന്റെ ഭർത്താവ് രാജാറാം അതായത് സൗഭാഗ്യയുടെ അച്ഛൻ മരിച്ചിട്ട് ഏറെ നാൾ ആയതുകൊണ്ടുതന്നെ ഒരു വിടവാങ്ങൽ അവർക്ക് ഉണ്ട്. എന്നാൽ ഇപ്പോൾ സൗഭാഗ്യ നൽകിയിരിക്കുന്ന ഒരു സർപ്രൈസ് ആണ്. സൗഭാഗ്യ അമ്മയ്ക്ക് ഒരുക്കിയ സന്തോഷം വായിച്ച് അറിയുക തന്നെ വേണം. ഭർത്താവ് എഴുതുന്നതുപോലെ താര കല്യാണിന് വേണ്ടി മകൾ ഒരുക്കിയ കത്താണ് ഇപ്പോൾ വൈറലാകുന്നത്. എൻറെ ഡാഡി അമ്മയ്ക്ക് എഴുതും പോലെയാണ് ഞാൻ എഴുതുന്നത്.
ഡാഡിക്ക് അമ്മയോട് ഉള്ള സ്നേഹം എത്രമാത്രം ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയില്ല. ഡാഡി എന്നോട് പറഞ്ഞ ചില കാര്യങ്ങൾ വച്ചാണ് ഞാൻ എഴുതുന്നത്. ഒരിക്കലും ഡാഡിക്ക് പകരം ആകില്ല എന്ന് എനിക്കറിയാം. എങ്കിലും ഡാഡിയെ പ്രതിനിധീകരിച്ച് പലതവണ ഞാൻ പല കാര്യങ്ങളും അമ്മയോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ അവരുടെ വെഡിങ് ഡെയിൽ ഞാൻ ഇത് കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. ഞാൻ പറയുന്നത് കേൾക്കുമ്പോൾ അമ്മ കരയാറുണ്ട്. ചിലപ്പോൾ സന്തോഷിക്കാറുണ്ട്. അതുകൊണ്ടാണ് ഞാൻ എഴുതുന്നത്. എൻറെ വിവാഹത്തിന് ഡാഡിക്ക് അമ്മയോട് പറയാനുള്ളതെന്ന് പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ ഒരുപാട് സന്തോഷം നൽകിയിരുന്നു.
നിങ്ങൾക്ക് ഇതുപോലെ ഊഹിച്ച് ഒരു കത്തോ ഗിഫ്റ്റ് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാവുന്നതാണ്. അങ്ങനെ കൊടുത്തു നോക്കൂ എന്നും സൗഭാഗ്യ പറയുന്നു. പിന്നീടുള്ള വിശേഷങ്ങളൊക്കെയും കാണിക്കുന്നത് താരയുടെ ചാനലിലാണ്. വിവാഹ വാർഷിക ദിനത്തിൽ അമ്മയ്ക്കായി സ്വർണ്ണ വളയാണ് സൗഭാഗ്യ നൽകിയത്. ഒപ്പം ഒരു കത്തും. എൻറെ പ്രിയപ്പെട്ട ഭാര്യക്ക് പറഞ്ഞു തുടങ്ങുന്ന എഴുത്തിൽ രാജാറാം പറയുന്ന പോലെ സൗഭാഗ്യ എഴുതിയിരിക്കുന്നു. ഞാൻ തന്റെ കൂടെ ഇല്ലെങ്കിലും നീ എനിക്ക് വേണ്ടി കുടുംബത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്ക് നന്ദി. പ്രത്യക്ഷത്തിൽ ഞാൻ നിങ്ങളുടെ ഒപ്പം ഇല്ലെങ്കിലും എപ്പോഴും ഞാൻ നിങ്ങൾക്കൊപ്പം തന്നെ ഉണ്ടാകും.
എന്നും കത്തിൽ പറയുന്നുണ്ട്. കത്തിൽ സുധ മോളെ കുറിച്ചും പ്രത്യേകം എഴുതിയിരിക്കുന്നു. നിറ കണ്ണുകളോടെയാണ് താര കത്ത് വായിച്ചു തീർക്കുന്നത്. ഇപ്പോൾ മനസ്സിലായോ എന്തുകൊണ്ടാണ് സൗഭാഗ്യ എനിക്ക് ഇത്ര അമൂല്യം ആയതെന്ന്. ഒരാളുടെ അവസ്ഥ അറിഞ്ഞു മനസ്സിലാക്കി അതിനു വേണ്ടി പലതും ചെയ്യുന്ന ആളാണ് സൗഭാഗ്യ. അങ്ങനെ ഓരോ കാര്യങ്ങളും അറിഞ്ഞ് ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ് കത്ത് വായിച്ചതിനുശേഷം താര പറയുന്നു. എൻറെ വീട്ടിൽ അത് ആർക്കുമില്ല പക്ഷേ സൗഭാഗ്യക്ക് അത് ഉണ്ട്. എന്റെ ജീവിതത്തിലെ എനിക്ക് അവളെക്കാളും വലുതായി സുധ മോളെ തന്നു.
ഒരുപാട് വെഡിങ് ആനിവേഴ്സറി ഉണ്ടായിട്ടുണ്ടെങ്കിലും അത് വളരെ സ്പെഷ്യൽ ആണ്. രാജേട്ടന്റെ അടുത്ത് നിന്നും വർഷങ്ങൾക്ക് ശേഷം ഒരു കത്ത് കിട്ടിയതിൽ സന്തോഷം. ഞാൻ ക്ഷമ ചോദിക്കാൻ രാജേട്ടന്റെ അടുത്തുനിന്നും ആണെന്ന് തുടങ്ങി ഒരുപാട് വിശേഷങ്ങൾ താരാ രാജാറാമിനെ കുറിച്ചും സൗഭാഗ്യയെ കുറിച്ചും സുധാപ്പുവിനെ കുറിച്ചും വാതോരാതെ സംസാരിക്കുന്നു. അത് കേൾക്കുമ്പോൾ തന്നെ ഞങ്ങളുടെ കണ്ണ് നിറയുന്നു എന്ന് ആരാധകർ തന്നെ കമന്റ് ചെയ്യുന്നുണ്ട്.