ശരീരം നിറയെ പലനിറത്തിലുള്ള ടാറ്റുകളും വലിയ സ്വർണവാച്ചും സ്വർണ്ണമാലയും ഒക്കെ അണിഞ്ഞ ഒരു കുരുന്നിന്റെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്തെ പുത്തൻ വാർത്ത. ട്രെയ്ലിൻ എന്ന കുഞ്ഞിൻറെ ഈ രൂപത്തിന് പിന്നിൽ അമ്മ ഷമേലിയ മോറിസ് ആണ്. ട്രെയിലിനു വെറും ആറുമാസം പ്രായമുള്ളപ്പോൾ മുതൽ അവൻറെ ശരീരത്തിൽ ടാറ്റു ചെയ്യാൻ തുടങ്ങിയതാണ്. ഇപ്പോൾ രണ്ടു വയസ്സാണ് കുട്ടിയുടെ പ്രായം.
കുഞ്ഞിൻറെ അതിലോലമായ ശരീരത്തിൽ ധാരാളം ക്രിയേറ്റീവ് ടാറ്റുകൾ കാണാനാകും. ബോസ് ബേബി സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷമേലിയ കുഞ്ഞിനെ ഇത്തരത്തിൽ ഒരുക്കുന്നത്. പിഞ്ചുകുഞ്ഞിനെ ടാറ്റുകളും സ്വർണ്ണ ചങ്ങലകളും ഉണ്ടാക്കി അവനെ ഒരു കുട്ടി ബോസിനെ പോലെയാകുന്നു. ഷമേലിയ മോറിസ് മകൻ ട്രെയിലിന് വെറും ആറ് മാസം പ്രായമുള്ളപ്പോൾ ടാറ്റുകൾ പ്രയോഗിക്കാൻ തുടങ്ങിയത്.
ഫാഷൻ ഡിസൈനറായി അമ്മയ്ക്ക് കുഞ്ഞിനെ ഇത്തരത്തിൽ അണിയിച്ചൊരുക്കുന്നത് ഒരു ഹോബി കൂടിയാണ്. കുഞ്ഞിനെ ഈ രൂപത്തിൽ കാണുന്നത് പലർക്കും വിചിത്രമായി തോന്നുമെങ്കിലും പല ആളുകളും പോസിറ്റീവായ കമന്റുകളും ഇടാറുണ്ട്. എന്നാൽ ഈ അമ്മയ്ക്കെതിരെ വലിയ വിമർശനവുമായി എത്തുന്നവരും കുറവല്ല.
എന്നാൽ താൻ അതൊന്നും കാര്യമാക്കാറില്ല എന്നും ഷമേലിയ പറയുന്നു. കാരണം ഇതാണ് താൻ ആസ്വദിക്കുന്ന ജീവിതശൈലി. കുഞ്ഞിൻറെ ഇൻസ്റ്റഗ്രാമിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്. നേരത്തെ കുട്ടിയുടെ ശരീരത്തിൽ പച്ചകുത്തുന്നത് വീട്ടുകാർക്കും ഇഷ്ടമല്ലായിരുന്നു. എന്നാൽ ഇപ്പോൾ കുഞ്ഞു പുറത്തു പോകുമ്പോഴെല്ലാം ആളുകൾ അവനെ ശ്രദ്ധിക്കുന്നത് അവരെല്ലാവരും ആസ്വദിക്കാറുണ്ട്.