ഹൃദയം എന്ന ചിത്രത്തിനു ശേഷം നല്ലൊരു ക്യാമ്പസ് എന്റർടൈനർ. കിടിലൻ പ്രണയ മൂവി എന്ന് തന്നെ വിശേഷിപ്പിച്ച ചിത്രമാണ് 4 ഇയേഴ്സ്. പ്രിയ വാര്യരുടെയും സർജനോ ഖാലിദിന്റെയും ഈ അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ സോങ് തന്നെ അതിനുള്ള തെളിവാണ്. രണ്ടുപേരും ഇഴുകി ചേർന്നുള്ള അഭിനയത്തിന് എല്ലാവരും ഒരുപാട് പ്രശംസകള് അറിയിക്കുന്നു. അപ്പോഴാണ് ദേ വരുന്നു ആ ഒരു ചിത്രത്തിൻറെ ഗാനം ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ കാഴ്ചകളുമായി വീഡിയോ.
എന്തായാലും ഇവർ തമ്മിലുള്ള തമ്മിലുള്ള ഈ കെമിസ്ട്രി ഭയങ്കരമായി ചിത്രത്തിൽ വർക്ക് ഔട്ട് ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പിന്നാമ്പുറ കാഴ്ചകൾ കാണാൻ എല്ലാവർക്കും ഒരു പ്രത്യേക താൽപര്യം തന്നെയുണ്ട്. ചിത്രത്തിൽ വിശാൽ ഗായത്രി എന്നീ കഥാപാത്രങ്ങളെയാണ് സർജനോ ഖാലിദും പ്രിയ വാര്യറും അവതരിപ്പിക്കുന്നത്. കോളജിൽ പരസ്പരം പ്രണയത്തിലാകുന്ന ഇരുവരുടെയും പ്രണയം വളരെ പരുക്കനും വിഷമ ഘട്ടത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.
എൻജിനീയറിങ് കോഴ്സ് പഠിച്ചിറങ്ങുന്ന ഒരു ബാച്ചിന്റെയും അതിലെ വിശാൽ ഗായത്രി എന്നീ കമിതാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. യാതൊരു താൽപര്യവുമില്ലാതെ എൻജിനീയറിങ്ങിന് ചേർന്ന് നിരവധി സപ്ലികൾ വാങ്ങി പകച്ചു നിൽക്കുകയാണ് വിശാൽ. കേരളത്തിൽ നിന്നും ബിടെക് പഠിച്ച നിരവധി ചെറുപ്പക്കാർക്ക് റിലീസ് ചെയ്യാവുന്ന കഥാപാത്രമാണ് വിശാലിന്റെത്. എന്നാൽ ഗായത്രി തന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനിങ്ങും സ്വപ്നങ്ങളും ഉള്ള പെൺകുട്ടിയാണ്.
കോഴ്സ് തീരാറായപ്പോൾ ഇരുവർക്ക് ഇടയിൽ ഉണ്ടായ ചില പ്രശ്നങ്ങളും അകൽച്ചയും കോളേജിലെ അവസാന രണ്ടു ദിവസങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. പിരിവും മുന്നേയുള്ള ആ രണ്ടു ദിവസങ്ങൾ ഇരുവരും ഒന്നിച്ചു ചിലവഴിക്കുന്ന നിമിഷങ്ങളും ഉള്ളിൽ തുളുമ്പുന്ന വികാരങ്ങൾ പുറത്തുചാടുന്നതും ഒടുവിൽ ഇരുവരും ചേർന്ന് എടുക്കുന്ന തീരുമാനത്തിലും ആണ് ചിത്രം അവസാനിക്കുന്നത്. നാലുവർഷം ദൈർഘ്യമുള്ള ബിടെക് വിദ്യാഭ്യാസ കാലത്തേക്കാൾ അതിനുശേഷം ജീവിതത്തിൽ അവരെടുക്കുന്ന ഒരു തീരുമാനമാണ് ‘4 ഇയർസ്’ എന്ന ടൈറ്റിൽ കൊണ്ട് സംവിധായകൻ ഉദ്ദേശിക്കുന്നത്.