ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. പ്രത്യേകിച്ച് അമിത വണ്ണത്തിലേക്കും ഹൃദയത്തിൻറെ ആരോഗ്യം തകർക്കുന്നതിലും കാരണമാകും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടിയാൽ അത് അമിത വണ്ണത്തിന് ഇടയാക്കും. അമിതവണ്ണം വന്നാൽ അത് പെട്ടെന്ന് കുറക്കാൻ നമുക്ക് സാധിക്കുകയില്ല. എന്നാൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് പാനീയങ്ങൾ ഉണ്ട്. വളരെ ആരോഗ്യപൂർണമായ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഈ പാനീയങ്ങൾ നമുക്ക് എളുപ്പം തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
അതിൽ ഒന്നാണ് കഹ്വ ടീ.മൂന്ന് കപ്പ് വെള്ളത്തിൽ കശ്മീരി ഗ്രീൻ ടീ ഇട്ട് കറുകപ്പട്ടയും ഏലക്കായയും ബദാമും ഇട്ട് തിളപ്പിച്ചെടുക്കുന്ന കശ്മീരി കഹ്വ ടീ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കുറക്കാൻ വളരെയധികം സഹായപ്രദമാണ്. അടുത്തതാണ് ബുള്ളറ്റ് കോഫി. വെള്ളത്തിൽ കോഫി പൗഡർ ഇട്ട് അതിൽ നെയ്യും ചേർത്ത് തയ്യാറാക്കി എടുക്കുന്ന ഈ കോഫി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ വളരെയധികം ഫലപ്രദമാണ്. അതിനാൽ ബുള്ളറ്റ് കോഫിയും ട്രൈ ചെയ്താൽ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയാൻ സാധിക്കും.
അടുത്തതായി പരീക്ഷിക്കാവുന്ന ഒന്നാണ് മസാല ടീ. വെള്ളത്തിൽ കറിവേപ്പിലയും അജ്വെയ്ൻ ഇലയും മല്ലിയിലയും ജീരകവും ചേർത്ത് തയ്യാറാക്കുന്നതാണ് മസാല ടീ. ഈ ചായ കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനും ശരീരത്തിലെ തടി കുറക്കുന്നതിനും സഹായിക്കും. അടുത്ത ഒരു പാനീയമാണ് ചിക്കൻ വെജിറ്റബിൾ സൂപ്പ്. എല്ലില്ലാതെ ചീകി എടുത്ത ചിക്കനും, നമുക്ക് ഇഷ്ടമുള്ള പച്ചക്കറികളും ചേർത്ത് കുരുമുളകിട്ട് ഈ സൂപ്പ് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായപ്രദമാണ്.
കൂൺ ഉപയോഗിച്ച് നിർമ്മിക്കുന്ന സൂപ്പും ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കും. കൂൺ, വെണ്ണ, വെള്ളം, കുരുമുളക്, ഉപ്പ് എന്നിവയെല്ലാം ചേർത്ത് തയ്യാറാക്കുന്ന കൂൺ സൂപ്പ് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുവാനും സഹായിക്കും. നിരവധി പോഷകങ്ങളാൽ സമൃദ്ധമാണ് കൂൺ സൂപ്പ്. ഇത്തരത്തിൽ ലിക്വിഡ് ആയിട്ടുള്ള സൂപ്പ് അല്ലെങ്കിൽ ഹെൽത്തി ഡ്രിങ്ക്സ് നിങ്ങളുടെ ആഹാരത്തിൽ ചേർക്കുന്നത് മൂലം ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സാധിക്കും.