കഴിഞ്ഞദിവസം മാതൃദിനത്തിൽ മാതൃത്വം സെലിബ്രേറ്റ് ചെയ്യുകയാണ് ലോകമെമ്പാടുമുള്ളവർ. അക്കൂട്ടത്തിൽ ജീവിതത്തിലെ ആദ്യത്തെ മദേഴ്സ് ഡേ ആഘോഷിക്കുന്ന സന്തോഷത്തിലാണ് തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും. ഇക്കഴിഞ്ഞാൽ ഒക്ടോബറിൽ ആണ് നയൻതാരക്കും വിഗ്നേഷ് ശിവനും ഇരട്ട കുട്ടികൾ പിറന്നത്. രണ്ട് ആൺകുട്ടികളാണ് ഇരുവർക്കും ഉണ്ടായിരിക്കുന്നത്. സരോഗസി വഴിയാണ് നയൻതാരയും വിഗ്നേഷ് ശിവനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. വിഗ്നേഷ് ശിവൻ ആണ് തങ്ങൾ മാതാപിതാക്കളായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. സൗത്ത് ഇന്ത്യൻ സെലിബ്രിറ്റികളിൽ നിന്നും നയൻതാരയാണ് ആദ്യമായി സരോഗസി വഴി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ബോളിവുഡിൽ ഇത് പുതുമയുള്ള കാര്യമല്ല. ഷാരൂഖാൻ മുതൽ പ്രിയങ്ക ചോപ്ര വരെ സരോഗസി വഴിയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നയൻതാര സരോഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന വാർത്ത പുറത്തുവന്നതോടെ നിരവധി വിവാദങ്ങളും ഇതേ തുടർന്ന് ഉണ്ടായിരുന്നു. ഇത് വാടക ഗർഭധാരണം നിയമലംഘനമാണ് എന്ന രീതിയിലായിരുന്നു വിവാദം. ചട്ടലംഘനം സംബന്ധിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇരുവരും ചട്ടം ലംഘിച്ചിട്ടില്ലെന്നും ആറു വർഷങ്ങൾക്കു മുന്നേ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു എന്നും തെളിഞ്ഞു.
നിലവിലെ രാജ്യത്തെ വാടക ഗർഭധാരണം സംബന്ധിച്ച നിയമപ്രകാരം വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിനു ശേഷം മാത്രമേ വാടക ഗർഭധാരണത്തെ ആശ്രയിക്കാൻ പാടുള്ളൂ. നിയമം ഇങ്ങനെയാണെന്നിരിക്കെ വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം കഴിയവെ ഇരുവർക്കും എങ്ങനെയാണ് കുട്ടികൾ ഉണ്ടായത് എന്നായിരുന്നു പ്രധാനമായും വിവാദം ഉണ്ടായപ്പോൾ ഉയർന്ന ചോദ്യം. താരങ്ങൾ കടുത്ത നിയമലംഘനമാണ് നടത്തിയിരുന്നത് എന്ന വിമർശനവും ശക്തമായിരുന്നു. വിവാദങ്ങളെല്ലാം കെട്ടടങ്ങിയതോടെ പാരന്റിങ് ആസ്വദിക്കുകയാണ് ഇരുവരും. മിക്കവാറും യാത്രകളിലും മക്കളെയും നയനും വിക്കിയും ഒപ്പം കൂട്ടാറുണ്ട്. ഇതുവരെ കുഞ്ഞുങ്ങളുടെ മുഖം ഇരുവരും റിവീൽ ചെയ്തിട്ടില്ല.
2022 ജൂണിലായിരുന്നു വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും അത്യാഡംബര വിവാഹം നടന്നത്. നയൻസിന്റെ ആദ്യത്തെ മാതൃദിനത്തിൽ വിഗ്നേഷ് ശിവൻ ഒരു കുറുപ്പും കുഞ്ഞുങ്ങൾക്കൊപ്പം ഉള്ള നടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ. പ്രിയപ്പെട്ട നയൻ ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ. നിന്റെ ആദ്യ മാതൃദിനം. ഞങ്ങൾക്ക് ഒരു സ്വപ്ന സാക്ഷാത്കാരം. ഏറ്റവും നല്ല അനുഗ്രഹീതരായ കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിനും ഈ ലോകത്തിലെ എല്ലാ നന്മകൾക്കും നന്ദിയെന്നാണ് വിഗ്നേഷ് ശിവൻ കുറിച്ചത്.
സരോഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്നതിന്റെ പേരിൽ ഇപ്പോഴും നയൻതാരക്കും വിഗ്നേഷിനും വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. കുഞ്ഞുങ്ങളുടെ യഥാർത്ഥ അമ്മയ്ക്ക് വിഷസ് അറിയിക്കുന്നു എന്നാണ് അത്തരത്തിൽ വന്ന ചില വിമർശന കമൻറുകൾ. ചിലർ നയൻസിനെയും വിഗ്നേശിവനെയും പിന്തുണച്ചു എത്തിയിട്ടുണ്ട്. ലോകം എന്തുവേണമെങ്കിലും പറയട്ടെ കുഞ്ഞുങ്ങളെ പ്രസവിച്ചാൽ മാത്രമല്ല അമ്മയാവുക എന്നാണ് താര ജോഡിയെ പ്രശംസിച്ച മറ്റൊരാൾ കമൻറ് ചെയ്യുന്നത്.