സുരക്ഷാ മുൻകരുതലുകൾ പാലിച്ചു എങ്കിലും മുതിർന്നവർക്ക് പോലും ഒരു നിമിഷം പേടി തോന്നുന്ന സാഹസിക ദൗത്യങ്ങളാണ് അമൃതയുടെ മകൾ പൂർത്തിയാക്കിയത്. ആദ്യം മകൾക്ക് ധൈര്യം പകർന്ന അമൃത ഓരോ റൈഡുകളും പൂർത്തിയാക്കുകയും പിന്നാലെ മകൾ പാപ്പുവും അത് ചെയ്യുകയായിരുന്നു. അമ്മ നൽകിയ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുറത്താണ് പാപ്പു ഈ സാഹസിക ചലഞ്ചുകൾ ഏറ്റെടുത്തത്.
എന്തായാലും മുന്നോട്ടു ചെല്ലുന്തോറും റിസ്ക് കൂടി വരുന്ന ഓരോ ഘട്ടത്തിലും അമൃതയെ ഞെട്ടിച്ചു കൊണ്ടാണ് പാപ്പു മുന്നോട്ടുവന്ന എല്ലാം പൂർത്തിയാക്കിയത്. അമ്മയ്ക്കൊപ്പം ഏറ്റവും അധികം സന്തോഷത്തോടെയും ധൈര്യത്തോടെയും നിൽക്കുന്ന പാപ്പുവിനോട് എന്നും ഇതുപോലെതന്നെ മുന്നോട്ടു പോകണം എന്നാണ് ആരാധകരും പറയുന്നത്. അമ്മയുടെയും മകളുടെയും ഈ സാഹസിക ചാലഞ്ചിനെ വാനോളം പ്രശംസിക്കുകയാണ് ആരാധകരും ഇപ്പോൾ.
കൂർഗിലെ റിസോർട്ടിൽ അമ്മയും മകളും കുറച്ചു ദിവസങ്ങൾ ആഘോഷിക്കുവാൻ പോയപ്പോഴാണ് ഇരുവരും ഈ ചലഞ്ച് ഏറ്റെടുത്തത്. ഹെൽമറ്റും ബെൽറ്റും അടക്കം എല്ലാ സുരക്ഷ മുൻകരുതലും എടുത്താണ് ഈ സാഹസിക ദൗത്യം എങ്കിലും പേടിയോടെയാണ് പാപ്പു അമ്മയ്ക്കൊപ്പം ഇറങ്ങിയത്. എന്നാൽ ദൗത്യങ്ങൾ പൂർത്തിയായപ്പോഴേക്കും പപ്പുവിൻ്റെ ധൈര്യത്തെ അഭിനന്ദിക്കുവാനും അമൃത മറന്നില്ല. അമ്മയെപ്പോലെ തന്നെ മിടുക്കിയാണ് പാപ്പുവും. പഠനത്തിലും പാട്ടിലും സ്പോർട്സിലും എല്ലാം മകൾക്കുള്ള കഴിവ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഗായിക പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെ പാപ്പു പാടിയ ഒരു പാട്ടും അമൃത പങ്കുവെച്ചിരുന്നു. ജൂനിയർ അമൃത എന്നും അമ്മയെപ്പോലെ നല്ല പാട്ടുകാരി ആകട്ടെ എന്നും ഉയരങ്ങൾ കീഴടക്കട്ടെ എന്നുമൊക്കെയാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയത്. പാട്ടുപാടിയും നൃത്തം ചെയ്തും കുസൃതിക്കാട്ടിയും എല്ലാം പാപ്പു ഒരുപാട് തവണ ആരാധകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്. പാപ്പുവിന് പാപ്പു ആൻഡ് ഗ്രാന്മ എന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.പാപ്പുവും അമൃതയുടെ അമ്മയും ചേർന്നാണ് ഇതിൽ വീഡിയോകൾ അവതരിപ്പിക്കാറുള്ളത്.
വേർപിരിഞ്ഞിട്ടും അമൃതയും ബാലയും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും പലതരത്തിൽ പുറത്തുവരുമ്പോഴും അതൊന്നും ബാധിക്കാതെയാണ് അമൃത മകളെ വളർത്തുന്നത്. മകൾക്ക് ഒരു വയസ് പിന്നിട്ടപ്പോഴാണ് അമൃതയും ബാലയും വേർപിരിഞ്ഞത്.