മലയാള സിനിമ ആരാധകരുടെ മനസ്സിൽ എക്കാലവും സ്ഥാനം നേടിയെടുത്ത കലാകാരിയാണ് മഞ്ജു വാര്യർ.അഭിനയ ജീവിതത്തിൽ നിന്ന് ഏറെ നാളത്തെ ഇടവേള എടുത്തിരുന്ന മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ പിന്നീട് തിരിച്ചുവന്നതിനുശേഷം നിരവധി ചിത്രങ്ങളിലൂടെ തന്റെ കരിയർ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. അതുപോലെതന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരാണ് സംയുക്തമേനോനും ഭാവനയും.ഭാവനയും,സംയുക്തയും,മഞ്ജുവും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.ഇപ്പോഴിതാ ഇരുവർക്കും ഒപ്പം ഫ്ലാറ്റിൽ നിന്നുള്ള ചിത്രങ്ങൾ തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
‘കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍’എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.മണിക്കൂറുകള്‍ക്ക് ഉള്ളിൽ തന്നെ വൈറലായ ചിത്രങ്ങൾക്ക് താഴെ സെലിബ്രിറ്റികളും ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്.നല്ല കൂട്ടുകാരികൾ സൗഹൃദം എന്നും നിലനിൽക്കട്ടെ, സ്ത്രീശക്തിയുടെ സുന്ദര മുഖങ്ങൾ,പ്രായം വെറും നമ്പറാണ് തുടങ്ങിയ നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെന്നത്.ബിജുമേനോന് ഒപ്പമുള്ള വിവാഹത്തിനുശേഷം സജീവമായ സിനിമ അഭിനയ രംഗത്തുനിന്ന് വിട്ട് നിന്ന സംയുക്ത ഇടയ്ക്കിടെ അഭിമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്.വിവാഹശേഷം മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി താൻ തന്നെ എടുത്ത തീരുമാനത്തിൻറെ ഭാഗമാണ് അഭിനയം നിർത്തുക എന്നതെന്ന് സംയുക്ത തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.
അതുപോലെതന്നെ മലയാളികളുടെ മറ്റൊരു പ്രിയപ്പെട്ട നായികയായ ഭാവന ഏറെക്കാലത്തെ ഇടവേളക്കുശേഷം വീണ്ടും അഭിനയരംഗത്ത് ഏതാനും ചിത്രങ്ങളിലൂടെ സജീവമായിരുന്നു.നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ച് ഭാവന,ഷറഫുദ്ദീന് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’,ഹിറ്റ് മേക്കർ ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ‘ഹണ്ട്’ എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങൾ.മഹേഷ് വെട്ടിയാരുടെ സംവിധാനത്തിൽ ഒരുങ്ങിയ’വെള്ളരിപ്പട്ടണം’ആണ് മഞ്ജുവാര്യരുടെ ഏറ്റവും അടുത്ത് തീയറ്റർ റിലീസ് ചെയ്ത ചിത്രം.
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും, സംവിധായകൻ മഹേഷും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രം ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്.മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷ് ആയി സൗബിന് ഷാഹിറും എത്തുന്നു.ഫുൾ ഓൺ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സലിംകുമാര്‍,സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്,ശബരീഷ് വര്‍മ,അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്,മാല പാര്‍വതി,വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരിയാണ്.