ബാലതാരമായി സിനിമയിൽ എത്തി പിന്നീട് വർഷങ്ങൾക്കുശേഷം ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് നടി മഞ്ജിമ മോഹൻ. തമിഴ് ചിത്രങ്ങളിൽ ആണ് തിരിച്ചുവരവിന് ശേഷം മഞ്ജിമ കൂടുതലായി പ്രത്യക്ഷപ്പെട്ടതെങ്കിലും മലയാളികൾക്ക് ഇന്നും മഞ്ജിമ കുട്ടിതാരം തന്നെയാണ്. ഇപ്പൊൾ മഞ്ജുമ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു മഞ്ജിമ വിവാഹിതയായത്. വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗം തന്നെ വൈറലായിരുന്നു. കുറച്ചധികം മാസങ്ങൾക്കുമുണ്ടായിരുന്നു തന്റെ പ്രണയം മഞ്ജിമ വെളിപ്പെടുത്തിയത്. തമിഴ് നടൻ ഗൗതം കാർത്തിക്കുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആയിരുന്നു മഞ്ജിമ തൻറെ പ്രണയം വെളിപ്പെടുത്തിയത്. ഇപ്പോൾ ഇതാ ഇവരുടെ വിവാഹം വളരെ ലളിതമായി നടന്നതിന് കാരണം കേരളയിലുള്ള ഒരു വെൽഡിങ് പ്ലനേഴ്സിൻ്റെ കൈയിലാണ് കൊടുത്തത് എന്നാണ് മഞ്ജിമ പറയുന്നത്. അവർ വളരെ സിമ്പിൾ രീതിയില് ഞങ്ങൾക്ക് ചെയ്തു തന്നു എന്നും വ്യക്തമാക്കുന്നു.
വിവാഹശേഷം ഉറക്കമില്ലാതെ ഇരിക്കുകയാണോ എന്നും ഇനി ഷൂട്ടിങ്ങിലേക്ക് മടങ്ങണമെന്ന് ആഗ്രഹമുണ്ട് എന്നും മഞ്ജിമ പറഞ്ഞു. ഞങ്ങളുടെ വിവാഹം ഒട്ടും ആഡംബരം ഇല്ലാതെ നടന്നതെങ്ങനെയാണെന്ന് പലരും ചോദിച്ചു. അതിനെല്ലാം കാരണം കേരളയിൽ നിന്നുള്ള വെഡ്ഡിംഗ് പ്ലനേഴ്സ് ആണെന്ന് മഞ്ജിമ പറയുന്നുണ്ട്. ആഗ്രഹിച്ചത് പോലെ തന്നെ ആണ് ഞങ്ങളുടെ വിവാഹം എന്നുതന്നെ പറയുന്നു. വിവാഹത്തെ കുറിച്ച് ആദ്യം ഒന്നും ആലോചിച്ചില്ല എങ്കിലും പിന്നീട് അതിനെക്കുറിച്ച് വളരെ സിമ്പിൾ ആയി നടത്താൻ തീരുമാനിച്ചു.
മുൻപ് ഗ്രീൻ മെഡോസിൽ പോയിരുന്നു ആ സ്ഥലം അന്നെ ഇഷ്ടമായിരുന്നു. ലളിതമായ രീതിയിൽ മതി വിവാഹം എന്ന് തീരുമാനിച്ചത് പോലെ തന്നെ വെഡ്ഡിംഗ് പ്ലാനേഴ്സ് നടത്തി തന്നു. സാധാരണ താരങ്ങളുടെ വിവാഹത്തിന് കാണുന്നത് പോലെ ഒരുപാട് ആളുകളെ ഒന്നും നിങൾ വിളിച്ചിരുന്നില്ല എന്ന് ദമ്പതികൾ വ്യക്തമാക്കുന്നു. നിങ്ങളുമായി ഒരുപാട് അടുത്ത നിൽക്കുന്നവരാണ് വിവാഹത്തിന് എത്തിയത്. അവരുടെ സാന്നിധ്യം ഉണ്ടായിരിക്കണം എന്ന് ഞ്ങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ ആഗ്രഹിച്ച കുറച്ചുപേർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
എല്ലാവരെയും വിവാഹത്തിന് വിളിക്കുന്നില്ല എന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ് എന്ന് മഞ്ജിമ പറയുന്നു. ഇപ്പൊൾ ഹണി മൂണിനെ കുറിച്ച് എല്ലാവരും ചൊതിക്കുന്നുണ്ടെന്നും എന്നാൽ നിങ്ങൾക്ക് വേണ്ടത് കുറച്ച് ഉറക്കം ആണെന്നും മഞ്ജിമ പറയുന്നു. ക്രിസ്മസ് എൻറെ വളരെ ഇഷ്ടമുള്ള മാസം ആണ്. അതുകൊണ്ടു തന്നെ പുതിയ വീട് എങ്ങനെ അലങ്കരിക്കും എന്നാണ് ഞാൻ ഇപ്പൊൾ ആലോചിക്കുന്നത്.
ഗൗതം ഇപ്പൊൾ ഷൂട്ടിംഗ് തിരക്കുകളിൽ ആണ്. മാറ്റിവെച്ച സിനിമകൾ ഒക്കെ ഇപ്പോഴാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അതുകൊണ്ട് തന്നെ തിരക്കുകൾ എല്ലാം ഒഴിഞ്ഞതിന് ശേഷം ആയിരിക്കും ഹണി മൂൺ യാത്രകൾ എന്നായിരുന്നു മഞ്ജിമ പറഞ്ഞത്. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതും,പ്രണയത്തിലായലും. മുൻപ് സംഭവിച്ച റിലേഷൻഷിപ്പുകളെ കുറിച്ച് തുറന്നു പറഞ്ഞ് അതിലൂടെ നീങ്ങാൻ തന്നെ സഹായിച്ചത് ഗൗതം ആണെന്നും മഞ്ജിമ പറയുന്നുണ്ട്.
അതിലൂടെയാണ് ഗൗതമിനോടുള്ള ഇഷ്ടം കൂടിയതെന്നും മഞ്ജിമ കൂട്ടിച്ചേർത്തു. ദേവരാട്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു വരുന്നതിനിടയിൽ ആയിരുന്നു ഇരുവരും സുഹൃത്തുക്കളായത്. ഒരു വർഷത്തോളം അടുത്ത സുഹൃത്തുക്കൾ ആയി തന്നെ കഴിഞ്ഞു. പിന്നീട് ഇരുവരും അടുക്കുകയായിരുന്നു. ആ അടുപ്പം ഇപ്പൊൾ വിവാഹത്തിൽ കലാശിച്ചു.