മലയാളി പ്രേക്ഷകരുടെ മനസ്സിൽ എപ്പോഴും തങ്ങിനിൽക്കുന്ന ഒരു പേര് തന്നെയാണ് നിഷാ സാരംഗിന്റെത്. തന്റേതായ അഭിനയപാഠവും കൊണ്ട് മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ സ്ഥാനം നേടിയ ഒരു നടി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ താരത്തിന്റെ അഭിനയം ആർക്കും ഒരിക്കലും മറക്കുവാൻ കഴിയുന്നതല്ല. നീലു എന്ന കഥാപാത്രം തന്നെയാണ് നിഷാ സാരംഗിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവ് സൃഷ്ടിച്ചത്.
ഉപ്പും മുളകും എന്ന പരമ്പരയിൽ ഒരു സാധാരണ കുടുംബക്കാരന്റെ ജീവിതം തന്നെയാണ് മുൻപോട്ട് കൊണ്ടുപോകുന്ന കഥകൾ എല്ലാം തന്നെ. അത് തന്നെയാണ് അതിൻറെ വിജയത്തിന് ആധാരവും. നീലുവും ബാലുവും അവരുടെ മക്കളും കൂടെയുള്ളവരും ഒക്കെ തന്നെ പ്രേക്ഷകർക്ക് എപ്പോഴും പ്രിയപ്പെട്ടവർ തന്നെയാണ്. ബാലു മുതൽ പാറുക്കുട്ടി വരെയുള്ള കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്നവർ തന്നെയാണ്. ഇടയ്ക്ക് വച്ച് നീലവും ബാലുവും യഥാർത്ഥത്തിൽ ഭാര്യ ഭർത്താക്കന്മാരാണ് എന്നുള്ള സംശയങ്ങളും ഉയർന്നു വന്നിരുന്നു.
എന്നാൽ ശരിക്കും നിഷ ജീവിതത്തിൽ അങ്ങനെയല്ല. മക്കളെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും ഒക്കെ ചിന്തിക്കുന്ന ഒരു നല്ല അമ്മയാണ് നിഷ ജീവിതത്തിൽ. ഇപ്പോൾ തന്റെ വിശേഷങ്ങളെക്കുറിച്ച് നിഷ തന്നെ പറഞ്ഞു എത്തിയിരിക്കുകയാണ്. ചെറുപ്പം മുതൽ തനിക്ക് സമ്പാദ്യ ശീലം ഉണ്ടായിരുന്നെന്നും അതുപോലെതന്നെ സമ്പാദിക്കാൻ തനിക്ക് വളരെ താല്പര്യമായിരുന്നു എന്നും നിഷ പറയുന്നുണ്ട്. സമ്പാദ്യം എന്നൊക്കെ പറഞ്ഞാൽ അത് സാമ്പത്തികം മാത്രമല്ലല്ലോ. എനിക്ക് രണ്ടു പെൺമക്കളുണ്ട് അവരുടെ ജീവിതം നോക്കേണ്ടത് ഞാനാണ്.
മറ്റാരുടെയും സഹായമില്ലാതെ അന്തസ്സ് ആയിട്ട് എനിക്ക് എൻറെ മക്കളെ നോക്കണം എന്നുണ്ടായിരുന്നു അത് ഞാൻ ചെയ്തു. ആരുടെയും സഹായമില്ലാതെ എന്നാൽ കഴിയുന്ന വിധം ഞാൻ അവരെ നല്ല രീതിയിൽ തന്നെയാണ് പഠിപ്പിച്ചതും. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ പറ്റിയതുതന്നെയാണ് ജീവിതത്തിൽ എന്റെ ഏറ്റവും വലിയ സമ്പാദ്യവും ഏറ്റവും വലിയ വിജയവും. ആരുടെയും മുൻപിൽ കൈനീട്ടാതെ ആരുടെയും സഹായമില്ലാതെ അന്തസായിട്ട് എൻറെ മകളെ വിവാഹം കഴിപ്പിച്ച് നല്ലൊരു കുടുംബത്തിലേക്ക് അയക്കാൻ എനിക്ക് കഴിഞ്ഞു.
ഇപ്പോൾ അവൾക്ക് ഒരു മകൾ ഉണ്ട്. ഇളയ മകളുടെ പിജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിച്ച് അയക്കണം എന്ന് നിഷ പറയുന്നുണ്ട്. വരുമാനം കുറച്ചു കുറവായിരുന്നു എങ്കിലും കിട്ടിയത് കൊണ്ട് ഞാൻ അവരെ നല്ലതുപോലെ തന്നെയാണ് നോക്കിയതെന്ന് നിഷ പറയുന്നുണ്ട്. അവരുടെ ഒരു കാര്യത്തിലും ഞാൻ ഒരു കുറവും വരുത്തിയിട്ടില്ല. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വലിയ കാര്യം എന്നും നിഷ വ്യക്തമാക്കുന്നു. സമ്പാദിക്കുക എന്നത് മാത്രമല്ല ജീവിതം ആരുടെ കയ്യിൽ നിന്നും കടം വാങ്ങിക്കാതെ നമുക്ക് നമ്മുടെ വീട്ടിലെ കാര്യങ്ങൾ മനോഹരമായി ചെയ്യാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം.
അതെനിക്ക് സാധിച്ചിട്ടുണ്ട് എന്നും നിഷ അഭിമാനത്തോടെ വ്യക്തമാക്കുന്നു. ജീവിതത്തിൽ ഞാൻ ഒരിടത്തും തോറ്റു കൊടുത്തിട്ടില്ല. തോറ്റുപോകും എന്ന സാഹചര്യങ്ങളിൽ പോലും ശക്തിയോടെ ഞാൻ മുൻപോട്ടു പോയിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. വേണമെങ്കിൽ എനിക്ക് കിട്ടുന്ന കാശ് എനിക്ക് ധൂർത്തടിച്ചു ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങൾ ചെയ്യുകയായിരുന്നു എൻറെ ലക്ഷ്യം എന്നും നിഷ പറയുന്നുണ്ട്. മക്കളെ കുറിച്ചും പേരകുട്ടിയെ കുറിച്ചും ഒക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് നിഷ തന്നെ എത്താറുണ്ടായിരുന്നു.
നിഷയുടെ മക്കൾ നിഷയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടവർ തന്നെയാണോ അതുപോലെ തന്നെയാണ് ഉപ്പും മുളകും പരമ്പരയിലെ മുടിയൻ മുതൽ പാറുക്കുട്ടി വരെയുള്ള മക്കൾ എന്നും വ്യക്തമാക്കിയിട്ടുണ്ട്. നിഷിയുടെ മകളുടെ കുഞ്ഞിനെ കാണുമ്പോൾ പാറുക്കുട്ടിയെ കാണാതിരിക്കാൻ തനിക്ക് കഴിയില്ല എന്ന് ഒരിക്കലും നിഷ തന്നെ പറഞ്ഞിട്ടുണ്ട്. അത്രയ്ക്കും അടുപ്പമായിരുന്നു പരമ്പരയിലുള്ള ഓരോ കഥാപാത്രങ്ങളോടും.