സിനിമയിലെ പ്രണയവിവാഹങ്ങൾക്ക് അത്ര ആയുസ്സ് ഇല്ല എന്നാണ് പറയപ്പെടുന്നത്. പ്രണയിച്ച് വിവാഹം കഴിഞ്ഞ് കലഹിച്ച് വിവാഹബന്ധം വേർപെടുത്തിയ വരും ഇപ്പോഴും വിവാഹത്തിനപ്പുറവും പ്രണയിച്ചു കൊണ്ടിരിക്കുന്നവരും ഏറെയാണ്. ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ സൗഹൃദത്തോടെ വേർപിരിഞ്ഞവരും ഉണ്ട്. അത്തരത്തിൽ ഒരു താര ജോഡികളാണ് രേവതിയും സുരേഷ് ചന്ദ്ര മേനോനും. അതുകൊണ്ടുതന്നെ പഴയ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ രേവതിക്ക് വലിയ പ്രയാസങ്ങൾ ഒന്നുമില്ല. സംതിങ് വിത്ത് സുഹാസിനി എന്ന ഷോയിൽ തൻറെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ രേവതി മനസ്സ് തുറക്കുന്നുണ്ട്.
മൗനരാഗം എന്ന സിനിമയുടെ സമയത്താണ് സിനിമയോട് ശരിക്കും ഒരു പ്രണയം തോന്നിത്തുടങ്ങിയത്. എന്നാൽ സിനിമയോട് മാത്രമല്ല ജീവിതത്തിലും പ്രണയം വരുന്നത് ആ സമയത്ത് തന്നെയാണെന്ന് രേവതി വാചാലയാകുന്നു. മൗനരാഗം സിനിമയിൽ നടൻ രഘുവരന്റെ ഒപ്പം ജോലി ചേർന്ന് അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് യഥാർത്ഥ ജീവിതത്തിലും രഘുവരനെ പോലെ ഉയരമുള്ള ഒരാളിന്റെ ഭാര്യയായപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങളും രേവതി പങ്കുവെച്ചു. അഞ്ജലി എന്ന സിനിമയിൽ രഘുവരന്റെ ഭാര്യയായാണ് അഭിനയിച്ചത്. അപ്പോൾ ജഗുവരന്റെ ഉയരത്തിന്റെ പകുതി മാത്രമേ രേവതി ഉണ്ടായിരുന്നുള്ളൂ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താനും മുൻ ഭർത്താവ് സുരേഷും അങ്ങനെയായിരുന്നു എന്നാണ് രേവതി പറഞ്ഞത്.
രേവതിയുടെയും സുരേഷിന്റെയും ആദ്യ വിവാഹ വാർഷികത്തിന് സുഹൃത്തുക്കൾ ഒരു ഏണിയായിരുന്നു സമ്മാനമായി നൽകിയതെന്നും രേവതി ഒരു ചിരിയോടെ ഓർത്തു പറയുന്നു. വിവാഹ വാർഷിക ദിനത്തിൽ ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളെല്ലാം വീട്ടിലേക്ക് വരുന്ന സമയത്ത് സുഹാസിനിയും ഒപ്പം ഉണ്ടായിരുന്നു. വീട്ടിൽ വരുന്ന സമയത്ത് രേവതി ബിരിയാണി ഉണ്ടാക്കുകയായിരുന്നു. അതും താഴെ ഒരു സ്റ്റൂൾ വെച്ച് അതിനുമുകളിൽ കയറി നിന്നാണ് ബിരിയാണി പാത്രത്തിൽ എത്തിനോക്കി ബിരിയാണി ഉണ്ടാക്കുന്നതെന്ന് പറഞ്ഞു രേവതിയും സുഹാസിനിയും ഓർത്തു ചിരിച്ചു.
1996ൽ ആണ് ചായഗ്രഹകനും സംവിധായകനുമായ സുരേഷ് ചന്ദ്രമേനോനും രേവതിയുമായുള്ള വിവാഹം കഴിഞ്ഞത്. 2002ൽ ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ 2023ന് ആണ് നിയമപരമായി ഇരുവരും ബന്ധം വേർപ്പെടുത്തിയത്. ലൂസിഫർ അടക്കമുള്ള മലയാള സിനിമകളിലും സുരേഷ് മേനോൻ അഭിനയിച്ചിട്ടുണ്ട്.