കഴിഞ്ഞദിവസം ബസ്സിൽ സഞ്ചരിക്കുന്ന ഒരു പെൺകുട്ടിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതാണ്. രാവിലെ ബസ് യാത്രയിൽ ആയിരുന്നു പെൺകുട്ടി യാത്രാമധ്യേ ഉറങ്ങുകയായിരുന്നു. അടുത്ത് വന്നിരുന്ന ഒരാൾ പെൺകുട്ടിയോട് സംസാരിച്ചു. എക്സിക്യൂട്ടീവ് ലുക്കിൽ ആയിരുന്ന അദ്ദേഹത്തോട് യുവതിയും മറുപടി നൽകി. കുറച്ചുനേരത്തിനുശേഷം അയാൾ യുവതിയുടെ വയറിന് അരികെ അയാളുടെ കൈകൊണ്ട് ഉരയ്ക്കുന്നതായി അനുഭവപ്പെട്ടു. വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്ന യുവതി വേഗം അരികിലുള്ള ഷട്ടർ തുറന്നു പുറത്തേക്ക് നോക്കിയിരുന്നു.
കുറച്ചുനേരം കഴിഞ്ഞ് യുവതി കണ്ട കാഴ്ച അയാൾ സ്വയംഭോഗം ചെയ്യുന്നതായിരുന്നു. ഉടൻതന്നെ ഫോണിലെ ക്യാമറ ഓൺ ആക്കി യുവതി അയാൾക്കെതിരെ തിരിഞ്ഞു. എണീറ്റുനിന്ന് അയാളോട് ഒച്ചവെച്ചു. ഇത് കണ്ടുവന്ന കണ്ടക്ടർ യുവതിയുടെ പരാതിയെ തുടർന്ന് അയാളെ ചോദ്യം ചെയ്തു. തുടർന്ന് അയാൾ ബസ്സിൽ നിന്നും ഇറങ്ങി ഓടുകയും എന്നാൽ കണ്ടക്ടറും ഡ്രൈവറും എല്ലാം ചേർന്ന് അയാളെ പിടികൂടുകയും പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. പട്ടാപകൽ ഒരു പെൺകുട്ടിക്ക് ഇങ്ങനെ നേരിടേണ്ടി വന്നതിൽ എല്ലാവരും അവളോട് ഇപ്പോൾ ക്ഷമ ചോദിക്കുകയാണ്.
എന്നാൽ കഴിഞ്ഞദിവസം ഇത്രയും വൈറൽ ആയതിന് പിന്നാലെ ഈ നടി രംഗത്തെത്തി അയാളുടെ മുഖം വെളിപ്പെടുത്തുകയും അയാളെക്കുറിച്ച് പുറത്തു പറയുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഒരു വ്യക്തിയാണ് ഇയാൾ. ഇയാളെ കുറിച്ചുള്ള വിശേഷങ്ങളും ഇയാളെ കുറിച്ചുള്ള കാര്യങ്ങളിലും ഇയാൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കടയിൽ ഇപ്പോൾ കടുത്ത വിമർശനം തന്നെയാണ് വരുന്നത്. ഒമാനിലാണ് ഇയാൾ ജോലി ചെയ്യുന്നത് ഇയാൾ തന്നെ ബയോയിൽ പറയുന്നു.
മസ്കറ്റ് ഒമാനിൽ ആയിരുന്നു കുറച്ചു നാളുകളായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇയാൾ പഠിച്ചത്. കുറ്റ്യാടി നിന്നാണ് ഇയാൾ വരുന്നതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫേസ്ബുക്കിൽ അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളും ഇതിന് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാൽ മാന്യനാണെന്ന് തോന്നിക്കുന്ന ഇയാൾ രണ്ട് സ്ത്രീകളുടെ നടുക്ക് വന്നിരുന്ന് വലതുവശത്ത് ഇരുന്ന ഈ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വൈറലായ വാർത്ത.
തനിക്ക് നേരിടേണ്ടി വന്നത് മറ്റാർക്കും നേരിടേണ്ടി വരാതിരിക്കട്ടെ എന്നതുകൊണ്ടുതന്നെയാണ് പെൺകുട്ടി വീഡിയോ പങ്കുവെച്ചത്. ഇനി ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ അവന് എന്നെ ഓർമ്മ വരണം എൻറെ മുഖം ഓർമ്മ വരണം. അപ്പോൾ അവന് പേടി വരണം അതാണ് എൻറെ ഏക ആവശ്യമെന്ന് യുവതി പറയുന്നു. വീഡിയോ പകർത്തുകയും കണ്ടക്ടറോട് പരാതിപ്പെടുകയും ചെയ്തത് വലിയ കാര്യമാണെന്നും ഞാൻ തന്നെ ആശ്വസിക്കുന്നത് ഞാൻ ഇങ്ങനെ റിയാക്ട് ചെയ്തല്ലോ എന്നതാണെന്നും യുവതി പറയുന്നു.