മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരം തന്നെയാണ് നടി മഞ്ജു പത്രോസ്. റിയാലിറ്റി ഷോകളിൽ നിന്നും മിനിസ്ക്രീനിലേക്ക് ബിഗ് സ്ക്രീനിലേക്കും ചേക്കേറിയ ഒരു താരം എന്ന് തന്നെ മഞ്ജുവിനെ പറയാം. സോഷ്യൽ മീഡിയയിൽ അതീവ സജീവമായ മഞ്ജുവിന്റെ ദാമ്പത്യജീവിതം കുടുംബജീവിതം സിനിമ ജീവിതം വളരെയധികം ചർച്ച ചെയ്യാറുണ്ട്. എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന മഞ്ജു പത്രോസിനെ അഭിനന്ദിച്ചുകൊണ്ടു വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സീരിയൽ സിനിമ താരങ്ങൾ അടക്കം ഇപ്പോൾ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഇതിന് പിന്നാലെയുള്ള കാരണം മഞ്ജുവിന്റെ വാക്കുകൾ തന്നെയാണ്. ഒരു പരിപാടിക്ക് ഇടയിൽ ചില പ്രമുഖർ ഈ നടിക്കെതിരെ ചില വിമർശനങ്ങൾ നടത്തിയത് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന എല്ലാവരും ഏറ്റെടുക്കുന്ന കാര്യം. അതിന് മറുപടി തന്നെയാണ് ഇപ്പോൾ മഞ്ജു പത്രോസ് നൽകിയിരിക്കുന്നത്. സീരിയൽ നടിമാർ മോശക്കാർ എന്ന രീതിയിലുള്ള സംസാരം തന്നെയാണ് ഇപ്പോൾ ഇത്തരം രീതിയിലേക്കുള്ള വിമർശനത്തിലേക്ക് എത്തുന്നത്. ഒരു പരിപാടി ഉദ്ഘാടനം ചെയ്യാനും അത് പങ്കെടുക്കാനും പോയതിനിടയ്ക്ക് ഒരാൾ ഞാൻ ഇതൊന്നും കാണില്ല എന്നും എനിക്ക് ഇതൊന്നും ഇഷ്ടമല്ല എന്നും അതുകൊണ്ട് എനിക്ക് ഇവർ ആരെന്ന് അറിയില്ല എന്നും പറയുകയുണ്ടായി.
അതിനുശേഷം അദ്ദേഹത്തെ സാർ എന്ന് തന്നെ അഭിസംബോധന ചെയ്തു മഞ്ജു പത്രോസ് വെളിപ്പെടുത്തിയ കാര്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇപ്പോൾ അനൂപ് കൃഷ്ണൻ കൃഷ്ണൻ അടക്കമുള്ള സീരിയൽ ആക്ടർസ് സീരിയൽ ജോലി ചെയ്യുന്നവർ അടക്കം ‘വെൽ സെഡ്’ എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് മഞ്ജു പത്രോസിനെ പിന്താങ്ങിക്കൊണ്ട് രംഗത്തെത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ അനൂപ് പങ്കു വച്ചിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങൾ സീരിയൽ നടിമാരാണ് ഞങ്ങൾ സിനിമയിൽ പ്രവർത്തിക്കുന്നവരാണ് ഞങ്ങളെക്കൊണ്ട് നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയാം. എന്തിനാണ് ഞങ്ങളെ മോശക്കാരാക്കി കാണിക്കുന്നത് എന്നുള്ള രീതിയിലാണ് മഞ്ജു പത്രോസ് ചോദിക്കുന്നത്.
സാർ ഒരു കർഷകനാണ്, എനിക്ക് കൃഷി ഇഷ്ടമല്ല എന്ന് പറഞ്ഞ് കൃഷിക്കാരെ കുറ്റം പറയുന്ന സ്വഭാവം എനിക്കില്ല എന്നും, സീരിയൽ കാണാത്തതുകൊണ്ട് സീരിയൽ ഇഷ്ടമല്ലാത്തതുകൊണ്ട് സീരിയൽ ആർട്ടിസ്റ്റ് ഒക്കെ തന്നെയും മോശപ്പെട്ടവർ ആണെന്നും, ഇഷ്ടപ്പെടാത്തവരാണ് എന്നും പറയുന്നത് സാറിൻറെ തന്നെ യുക്തിക്ക് ചേർന്നതാണോ എന്ന് ചിന്തിക്കു എന്നും വളരെ രീതിയിൽ ബഹുമാനത്തോടെ വളരെ നല്ല രീതിയിൽ തന്നെ മഞ്ജു പത്രോസ് സ്റ്റേജിൽ നിന്ന് തന്നെ മറുപടി നൽകുന്നത് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഒരു പ്രധാന വീഡിയോ.
മഞ്ജുവിന്റെ ആത്മധൈര്യത്തെക്കുറിച്ച് തന്നെയാണ് എല്ലാ താരങ്ങളും ഇപ്പോൾ പ്രശംസിച്ചു എത്തുന്നത്. താരങ്ങൾ മാത്രമല്ല ആരാധകർ ഉൾപ്പടെ ഇതിനെക്കുറിച്ച് പ്രശംസിക്കുന്നു. നിരവധി പേരാണ് താരത്തിന് പിന്താങ്ങി കൊണ്ടുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോൾ തന്നെ താരം കയ്യടി നേടുകയാണ്. ആ ഒരു പരിപാടിയിൽ എനിക്കിത് മാത്രമേ പറയാനുള്ളൂ എന്ന് അവിടെ നിന്നവരൊക്കെ ആശംസകൾ നൽകി പരിപാടി നല്ല രീതിയിൽ അവസാനിപ്പിച്ച താരം കൂടിയാണ് മഞ്ജു.