സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ തിലകൻ ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച രണ്ടായിരത്തിൽ പ്രദർശനത്തിലെത്തിയ ഒരു മലയാള ചിത്രമാണ് പ്രിയം. സ്മൃതി ക്രിയേഷൻസിന്റെ ബാനറിൽ കെ കെ നായർ നിർമ്മിച്ച ഈ ചിത്രം ദീപ നായർ എന്ന നടി അഭിനയിച്ച ആദ്യ ചിത്രമാണ്. ഈ സിനിമയിലെ ആനിയെ ഏതു മലയാളികളാണ് മറക്കാൻ പറ്റുക. ആദ്യത്തെയും അവസാനത്തെയും സിനിമ പ്രിയമായിരുന്നുവെങ്കിലും ആ ഒരൊറ്റ ചിത്രം മതി ഈ നടിയെ കുറിച്ച് വിശേഷിപ്പിക്കാൻ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിട്ടുള്ള താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം തന്നെയാണ് വൈറലായി മാറുന്നത്.
അതിനോടൊപ്പം പങ്കു വച്ചിരിക്കുന്ന കുറുപ്പ് ആരാധകരുടെ ശ്രദ്ധ കൈവരിക്കുന്നു. ഇപ്പോഴിതാ മദേഴ്സ് ഡേ ദിനത്തിൽ ദീപ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും വൈറലായി മാറുന്നതും, ആരാധകർ ഏറ്റെടുക്കുന്നതും ദീപയോടുള്ള സ്നേഹം സ്വീകാര്യതയും ഇപ്പോഴും കുറഞ്ഞിട്ടില്ല എന്നതിന് വലിയ ഉദാഹരണം തന്നെയാണ്. മക്കൾ ഒരുക്കിയ സർപ്രൈസിനെക്കുറിച്ച് വാതോരാതെയാണ് ദീപ പോസ്റ്റിൽ സംസാരിക്കുന്നത്. ആരാധകർ എല്ലാവരും അത് മിണ്ടാതെ കേട്ട് നിന്നുപോയി എന്നാണ് കമൻറ് ചെയ്യുന്നത്. പ്രിയം എന്ന ഒരു സിനിമയിലൂടെ തന്നെ മലയാളികൾ വളരെയധികം ഇഷ്ടപ്പെട്ട നടിയാണ് ദീപ.
ദീപയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്. ദീപയ്ക്ക് വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്നും ചെറുതായി വണ്ണം വച്ചിട്ട് ഉള്ളൂ എന്നും ആരാധകർ പറയുന്നുണ്ട്. മക്കളൊക്കെ ഇത്ര വലുതായെന്ന് ഇപ്പോഴാണ് അറിയുന്നത് എന്നും ആരാധകർ പറയുന്നു. രണ്ട് പെൺമക്കളാണ് താരത്തിനുള്ളത്. എന്തുകൊണ്ടാണ് പിന്നീട് അഭിനയിക്കാതിരുന്നത് എന്നൊക്കെ സംശയങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. ജോലിത്തിരക്കിനിടയിലും ഭർത്താവ് മക്കൾക്കൊപ്പം ചേർന്ന് തനിക്ക് സർപ്രൈസ് ഒരുക്കിയതിൽ വളരെയധികം സന്തോഷിക്കുകയാണ് താരം. മൂത്തമകളും ഇളയമകളും ചേർന്നാണ് താരത്തിന് സർപ്രൈസ് ഒരുക്കിയത്.
അവരെക്കൊണ്ട് ചെയ്യാൻ കഴിയുന്നതിലും എത്രയോ പടി മുകളിലാണ് ഈ സർപ്രൈസ് എന്ന് താരം പറയുന്നു. അമ്മയില്ലാത്ത ആദ്യ മാതൃദിനം, തൻറെ അമ്മയെ മിസ്സ് ചെയ്യുന്നു എന്നും ദീപ നായർ കുറിച്ചിട്ടുണ്ട്. മക്കൾ ശ്രദ്ധയും കുഞ്ഞുമാധവിയും ഒരുക്കിയ സർപ്രൈസിനെ കുറിച്ചാണ് ദീപ വാചാലയായത്. ഭർത്താവ് രാജീവിന്റെ സഹായത്തോടെ മക്കള് തനിക്കായി ഒരുക്കിയ സർപ്രൈസുകളുടെ ചിത്രം താരം പങ്കുവെച്ചു. നിറയെ പ്രയത്നിച്ചാണ് മകൾ തനിക്ക് പ്രിയപ്പെട്ടത് ഒരുക്കിയതെന്നും ദീപ ഇതിൽ കുറിക്കുന്നു. ലോകത്തിലെ എല്ലാ അമ്മമാർക്കും ആശംസകൾ നേരാനും ദീപ ഈ കുറിപ്പിലൂടെ മറന്നിട്ടില്ല എന്നതും പ്രത്യേകത തന്നെയാണ്. ഭർത്താവിനും രണ്ടു മക്കൾക്കൊപ്പം ഓസ്ട്രേലിയയിൽ താമസിക്കുന്ന താരം മെൽബങ്ങളിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിൽ തന്നെ പങ്കുവയ്ക്കാറുണ്ട്.