നടിയായും ഗായികയായും പ്രേക്ഷകർക്ക് സുപരിചിതമാണ് മനീഷയെ. ഇത്തവണ ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ എത്തിയ മത്സരാർത്ഥികളിൽ ഒരാളാണ് മനീഷ. ആദ്യം എത്തിയ 12 പേരിൽ ഒരാളായ മനീഷ അഞ്ചാമത്തെ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. ആദ്യ ദിവസങ്ങൾ പ്രേക്ഷകർ ഇഷ്ടം പിടിച്ചുപറ്റിയ മനീഷയുടെ പുറത്താക്കൽ തീർത്തും അപ്രത്യക്ഷതമായിരുന്നു. ബിഗ് ബോസ് വീട്ടിൽ എല്ലാവർക്കും അമ്മയെപ്പോലെ ആയിരുന്നു മനീഷ. ഹൗസിൽ വെച്ച് തന്നെ ജീവിതകഥ പ്രേക്ഷകർക്കും മത്സരാർത്ഥികളുമായും പങ്കുവെച്ചിരുന്നു. ഭർത്താവായിരുന്ന ഷിൻ ജോർജിനൊപ്പമുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചൊക്കെ താരം സംസാരിച്ചിരുന്നു.
ഇപ്പോഴിതാ മനീഷ നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചനത്തെ കുറിച്ചും സിംഗിൾ മദർ ആയി ജീവിക്കുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ചും ഒക്കെ മനീഷ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. രണ്ടു മക്കൾക്കൊപ്പം ആണ് മനീഷ അഭിമുഖത്തിൽ എത്തിയത്. അഭിമുഖത്തിൽ മനീഷ പറഞ്ഞത് ഇങ്ങനെ; ഞങ്ങൾ രണ്ടുപേരും നല്ല മനുഷ്യനാണ്. ഞങ്ങൾ രണ്ടുപേരും ഒന്നാകുമ്പോഴുള്ള സ്വര ചേർച്ച ഇല്ലായ്മയാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നം. ഒന്നിച്ചു ജീവിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് അദ്ദേഹം ഏറ്റവും നല്ല അച്ഛനാണെന്നും, ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ട്. ഭാര്യഭർത്താക്കന്മാർ എന്ന നിലയിൽ ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.
അതുകൊണ്ട് ബഹുമാനപൂർവ്വം പരസ്പരം എടുത്ത് തീരുമാനമാണ് പിരിയാം എന്നത്. അതുകൊണ്ട് ഞങ്ങൾ തമ്മിൽ ഇപ്പോൾ പ്രശ്നങ്ങളില്ല എന്നും മനീഷ പറഞ്ഞു. അമ്മ എന്ന നിലയിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ അദ്ദേഹം അച്ഛൻ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഞാനും അഭിമാനിക്കുന്നുണ്ട്. ഇപ്പോഴെൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ പറയുന്നത് മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യൂ എന്നൊക്കെയാണ്. അതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. അങ്ങനെ ജീവിക്കുമ്പോൾ നമ്മുടെ ജീവിതം എന്തായി. ഞാൻ എനിക്കിഷ്ടമുള്ള ആളെ തിരഞ്ഞെടുത്തത് ആണെങ്കിലും, ഒത്ത് പോകാനാകാത്ത സാഹചര്യങ്ങൾ ഉണ്ടായപ്പോൾ വീണ്ടും അതിൽ കടിച്ചു തൂങ്ങി നിൽക്കേണ്ട കാര്യമില്ല എന്നാണ് കരുതുന്നതെന്നും, ഞങ്ങൾ ഇപ്പോൾ രണ്ടു വ്യക്തികളായി നിലനിൽക്കുമ്പോൾ ഞങ്ങൾക്കിടയിൽ പരസ്പരം ബഹുമാനമുണ്ട്.
അതുപോലെ എനിക്കിഷ്ടമുള്ള രീതിയിൽ എൻറെ കലയുമായി മുന്നോട്ട് പോയി ജീവിക്കാൻ ആകുന്നുണ്ട്. എന്നെ സംബന്ധിച്ച് എൻറെ മക്കളെ മാത്രം ബോധ്യപ്പെടുത്തി എനിക്ക് ജീവിച്ചാൽ മതി എന്നും, എനിക്ക് മറ്റാരെയും ബോധ്യപ്പെടുത്തേണ്ടി വരില്ല എന്നും എന്നാൽ സമൂഹത്തെ ഉൾപ്പെടെ മാനിച്ചുകൊണ്ടാണ് ജീവിക്കുന്നത് എന്നും മനീഷ പറഞ്ഞു. അതേസമയം സിംഗിൾ മദർ ആയി ജീവിക്കുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് മനീഷ സംസാരിച്ചു.
സിംഗിൾ മദർ ആയി ജീവിക്കുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന ഒരു കാഴ്ചപ്പാട് പ്രശ്നമാണ്. വീട് അന്വേഷിച്ച് നടക്കുമ്പോഴൊക്കെ ഈ പ്രശ്നമുണ്ട്. ഡിവോഴ്സ് ആയ ഞാൻ സിന്ദൂരം ഇടുന്നതിന് ചോദ്യം ചെയ്യുന്നവരും ഉണ്ട്. നമ്മൾ ഒന്ന് പട്ടിണി കിടന്നപ്പോൾ ഭക്ഷണം വേണോ എന്ന് പോലും ചോദിക്കാത്തവരാണ് ഈ കാര്യങ്ങൾ കരുതൽ കാണിക്കുന്നത്. നമ്മൾ സന്തോഷത്തോടെ ജീവിക്കുമ്പോൾ അതിലും കയറി മാന്താൻ നിൽക്കുന്നവരാണ് സമൂഹത്തിൽ ഉള്ളതെന്ന് മനീഷ പറഞ്ഞു.