ബോളിവുഡിൽ ഏറ്റവും വലിയ നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക നടിയാണ് ദ്വീപ്ക ഇപ്പോൾ. കഴിഞ്ഞ 15 വർഷത്തിന് അധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് താരം. മോഡലിങ്ങിൽ നിന്നാണ് ദീപിക സിനിമയിലേക്ക് എത്തുന്നത്. ഇന്ന് ഹോളിവുഡിൽ അടക്കം തന്നെ സാന്നിധ്യം അറിയിച്ചിട്ടുള്ള ദ്വീപികയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ബോളിവുഡിൽ ആണ് ദീപിക തിളങ്ങിയതെങ്കിലും കന്നട സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഐശ്വര്യ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ ആണ് ദീപിക അഭിനയിച്ചത്. 2006ൽ ആയിരുന്നു ഇത്. തൊട്ടടുത്ത വർഷം ഷാറൂഖ് നായകനായ ഓം ശാന്തി ഓമിലൂടെ ദീപിക ബോളിവുഡിലേക്ക് എത്തുകയായിരുന്നു.
ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആയിരുന്നു ദീപിക അഭിനയിച്ചത്. ബോളിവുഡിൽ ഒരു നായികയ്ക്ക് ലഭിക്കാവുന്ന ഒരു സ്വപ്നതുല്യമായ തുടക്കമായിരുന്നു അത്. ഓം ശാന്തി ഓം ഹിറ്റായി മാറിയതോടെ ദീപികക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇന്ന് നടി എന്നതിലുപരി നിർമ്മാതാവ് എന്ന നിലയിൽ എല്ലാം ബോളിവുഡ് സിനിമ ലോകത്ത് തിളങ്ങിനിൽക്കുകയാണ് ദീപിക പദുക്കോൺ. അതേസമയം തേൻ ഇന്ത്യൻ സിനിമയിലൂടെയാണ് കരിയർ തുടങ്ങിയെങ്കിലും ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അധികം തെന്നിന്ത്യൻ സിനിമകളൊന്നും ദീപിക അഭിനയിച്ചിട്ടില്ല. ഇടയ്ക്ക് തമിഴ് ഒരു ത്രീഡി ചിത്രത്തിൻറെ ഭാഗമായത് ഒഴിച്ച് മറ്റൊരു സിനിമയിലും വന്നിട്ടുണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ ബിഗ് ബജറ്റ് ചിത്രമായ പ്രോജക്ട് എയിലൂടെ വീണ്ടും തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് ദീപിക. അമിതാബച്ചൻ പ്രഭാസ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന തെലുങ്ക് ചിത്രത്തിൽ നായികയായിട്ടാണ് ദീപിക എത്തുന്നത്. അതിനിടെ തമിഴിൽ ഒരു സിനിമയിൽ ദീപിക നായികയാകുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സിമ്പുവിനെ നായകനായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദീപിക നായികയായി എത്തും എന്നായിരുന്നു റിപ്പോർട്ട്. കമലഹാസൻ നിർമ്മിക്കുന്ന ചിത്രത്തിനായി സിമ്പു ഇതിനകം ലണ്ടനിൽ പരിശീലനം ആരംഭിച്ചു എന്നുള്ള റിപ്പോർട്ടുകൾ ഒക്കെ ഉണ്ട്.
അതിനിടെ ദീപിക സിനിമയിൽ ഉണ്ടാവില്ലെന്ന് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദീപികയുടെ പ്രതിഫലവും മറ്റു കണ്ടീഷനുകളും ഒക്കെയാണ് നടിയെ ഒഴിവാക്കാനുള്ള കാരണം എന്നാണ് പറയുന്നത്. 30 കോടി രൂപയാണ് ദീപിക സിനിമയിൽ അഭിനയിക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ടത് എന്നാണ് വിവരം. താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലും ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഒരു മുറിയല്ല പകരം ഒരു ഫ്ലോർ തന്നെയാണ് ദീപിക ആവശ്യപ്പെട്ടത് എന്നാണ് പറയുന്നത്. ഇത്രയും കാര്യങ്ങൾ സജ്ജീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദീപിക ചിത്രത്തിൽ അഭിനയിക്കാൻ എത്തില്ലെന്ന് അതുകൊണ്ട് തന്നെ അത് നടക്കില്ലെന്നാണ് റിപ്പോർട്ട്.