തെന്നിന്ത്യയിൽ സിനിമകളിൽ സജീവസാന്നിധ്യമാണ് നടൻ സിദ്ധാർത്ഥ്. ബോയ്സ് എന്ന സിനിമയിലെ മുന്ന എന്ന കഥാപാത്രമായാണ് ഇന്നും ആരാധകർ നടനെ കാണുന്നത്. ശങ്കറിന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റ് ആയിരുന്നു. പൂർണ്ണമായും പുതുമുഖങ്ങളെ വെച്ച് ചെയ്ത സിനിമ പ്രേക്ഷകർക്കും പുത്തൻ ദൃശ്യ അനുഭവമായി. 23 വയസ്സിലാണ് സിദ്ധാർത്ഥ് ബോയ്സ് എന്ന സിനിമയിൽ നായകനായി എത്തുന്നത്. ജനീലിയ ഡിസൂസ ആയിരുന്നു ചിത്രത്തിലെ നായിക. ഉത്തരേന്ത്യക്കാരിയായ ജനീലിയയുടെയും ആദ്യ സിനിമയായിരുന്നു ബോയ്സ്. രണ്ടുപേരുടെയും കരിയറിലെ വഴിത്തിരിവായി സിനിമ മാറി. ജനീലിയയെ തേടി പിന്നീട് നിരവധി തെലുങ്ക് തമിഴ് സിനിമകൾ എത്തി.
ഉറുമി എന്ന മലയാള സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടി ചെയ്ത സിനിമകൾ കുറവാണ്. നടിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് തെന്നിന്ത്യൻ സിനിമ രംഗത്ത്. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജനീലിയ വിവാഹം കഴിക്കുന്നത്. നടൻ റിതേഷ് ദേശ്മുഖ് ജലീലയുടെ ഭർത്താവ്. വിവാഹശേഷം അഭിനയത്തിൽ നിന്നും മാറിയ ജനീലിയ അടുത്തിടെ വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചു വന്നു. മറുവശത്ത് സിദ്ധാർത്ഥിന്റെ കരിയർ ഗ്രാഫ് ഉയർന്നും താഴ്ന്നു പോയിക്കൊണ്ടിരുന്നു. ബോയ്സിനു ശേഷം മണിക്കു നിൻറെ ആയുധ എന്ന സിനിമയിലാണ് നടന്ന ശ്രദ്ധയെ വേഷം ലഭിച്ചത്. പിന്നീട് തമിഴ് തെലുങ്ക് സിനിമകൾ നടൻ സജീവമായി. മുന്നിലെ നായക നടനായി സിദ്ധാർത്ഥ് വളരുമെന്ന് ഏവരും കരുതിയെങ്കിലും ഇടക്കാലത്ത് നടൻറെ കരിയർ ഗ്രാഫിന് താഴ്ചകൾ സംഭവിച്ചു.
2011 ന് ശേഷമാണ് തമിഴകത്ത് വീണ്ടും സിദ്ധാർത്ഥത്തിന് ശ്രദ്ധിക്കപ്പെടാൻ ആയത്. ടക്കർ ആണ് സിദ്ധാർത്ഥിന്റെ പുതിയ ചിത്രം. ജൂൺ 9ന് സിനിമ റിലീസ് ചെയ്യും സിനിമയുടെ പ്രമോഷൻ പരിപാടികൾ പങ്കെടുത്ത് വരികയാണ് സിദ്ധാർത്ഥ്. ഒരു അഭിമുഖത്തിൽ തന്നെ ആദ്യ സിനിമയിലെ നായിക ജനീലിയെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാർത്ഥ്. ജനീലിയ തനിക്ക് കുട്ടിയെ പോലെ ആയിരുന്നു എന്ന് സിദ്ധാർത്ഥ് ഓർത്തു. അവളെ ഞാൻ തമിഴ് തെലുങ്ക് പഠിപ്പിച്ചു. അവൾ ദിവസവും സെറ്റിൽ കരയുമായിരുന്നു. ശങ്കർ സാർ രണ്ടുമൂന്ന് പേജ് ഡയലോഗ് കൊടുത്തിട്ട് പോവും. എനിക്ക് തമിഴ് അറിയില്ല എന്ന് പറഞ്ഞ് കരയും. ആ കുട്ടി വല്ലാതെ പേടിക്കുന്നു നീ ഡയലോഗ് പറഞ്ഞു കൊടുക്കുമോ എന്ന് എന്നോട് സാർ ചോദിച്ചു. അങ്ങനെ ഡയലോഗ് ട്യൂഷൻ ഞാൻ എടുത്തു.
ഗാനരംഗം ഷൂട്ട് ചെയ്യുന്ന ദിവസത്തിന്റെ പിറ്റേന്ന് ജനീലിയക്ക് ബോംബെയിൽ പരീക്ഷയായിരുന്നു. രാത്രിയായിരുന്നു ഷൂട്ട് കട്ട് പറഞ്ഞാൽ ഉടനെ കാറിൽ ഇരുന്ന് ഞാൻ അവൾക്ക് എക്കണോമിക്സിന്റെ ട്യൂഷൻ എടുക്കും. അവളുടെ ആദ്യ നായകൻ ഞാൻ ആണ്. എൻറെ ആദ്യ നായിക അവളും. എൻറെ ആദ്യ നായികയായി ഈ ജന്മത്തിൽ മറ്റൊരാളെയും സങ്കൽപ്പിക്കാൻ പറ്റില്ലെന്നും സിദ്ധാർത്ഥ് പറഞ്ഞു. മലയാളത്തിൽ കമ്മാരസംഭവം എന്ന സിനിമയിൽ നടൻ അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ സിനിമയിൽ ദിലീപ് ആയിരുന്നു നായകൻ. 2003 വിവാഹിതനായ സിദ്ധാർത്ഥ് പിന്നീട് വിവാഹമോചിതനായി. കാമുകയായിരുന്നു മേഘ്നയെ ആയിരുന്നു സിദ്ധാർത്ഥ് വിവാഹം ചെയ്തത്. 2006ൽ ഈ ബന്ധം വേർപിരിഞ്ഞു.