ബോളിവുഡിലെ മിന്നും താരമാണ് മൃണാൾ. നിലവിൽ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാൾ. സിനിമയിലെ കുടുംബ വേരുകളോ ഗോഡ് ഫാദർ മാരും ഇല്ലാതെയാണ് മൃണാൾ കടന്നുവരുന്നത്. തുടക്കം പരമ്പരകളിലൂടെയാണ്. സൂപ്പർ ഹിറ്റായി മാറിയ പരമ്പരകളിലെ നായികയാണ് മൃണാൾ. സീരിയൽ രംഗത്ത് മിന്നും താരമായ ശേഷമാണ് സിനിമയിൽ എത്തുന്നത്. സീരിയലിൽ നിന്നും സിനിമയിലേക്കുള്ള ചുവടുമാറ്റത്തിൽ വൻ വിജയമാണ് മൃണാളിനെ തേടി വന്നത്. ഇന്ന് ബോളിവുഡിൽ മാത്രമല്ല പാൻ ഇന്ത്യൻ റീച്ചുള്ള നായികമാരിൽ ഒരാളാണ് മൃണാൾ. ദുൽഖർ സൽമാൻ നായകനായ സീതാരാമത്തിലൂടെ തെലുങ്കിലും മലയാളത്തിൽ ഒക്കെ കയ്യടി നേടാൻ മൃണാളിന് സാധിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ്.
നിലപാടുകളുടെയും കാഴ്ചപ്പാടുകളുടെയും പേരിൽ മൃണാൾ വാർത്തകളിൽ ഇടം നേടാറുണ്ട്. മറയില്ലാത്ത സംസാരിക്കുന്നതാണ് മൃണാളിന്റെ ശീലം. പ്രണയ തകർച്ചയെക്കുറിച്ചൊക്കെ മൃണാൾ സംസാരിച്ചിട്ടുണ്ട്. തനിക്കുണ്ടായ ഒരു പ്രണയ തകർച്ചയെക്കുറിച്ച് പോയ വർഷം മൃണാൾ തുറന്നു പറഞ്ഞിരുന്നു. 2020 ആയിരുന്നു മൃണാളുമായുള്ള ബന്ധം ഉപേക്ഷിച്ച് കാമുകൻ പോകുന്നത്. തന്റെ പ്രൊഫഷൻ കാരണം കാമുകൻ ഇട്ടിട്ടോടുകയായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. തന്റെ മുൻ കാമുകൻ വളരെ പഴഞ്ചൻ ചിന്തകൾ ഉള്ള കുടുംബത്തിൽ നിന്നുമാണ് വരുന്നത്. അവന്റെ ചിന്തയും അത്തരത്തിൽ ആയിരുന്നു. തങ്ങൾ ഒരുമിച്ചിരുന്നുവെങ്കിൽ മക്കളെ വളർത്തുന്ന കാര്യത്തിലൊക്കെ തമ്മിൽ ഉരസലുകൾ ഉണ്ടാകുമായിരുന്നു എന്നും മൃണാൾ പറയുന്നു.
ശരിയായ ഒരാളിലേക്ക് എത്തുന്നതിനു മുൻപ് ആദ്യം തെറ്റായ ആളുകളിൽ എത്തണം. എന്താണ് നിങ്ങൾക്ക് യോജിക്കുന്നത് എന്താണ് യോജിക്കാത്തത് എന്ന് തിരിച്ചറിയണം. ഒരു റിലേഷൻഷിപ്പിൽ ആയ ശേഷം ഞങ്ങൾ ഒരുമിച്ച് പോകാൻ പറ്റാത്തവരാണെന്ന് തിരിച്ചറിയേണ്ടി വരുന്ന അവസ്ഥയുണ്ടാകരുത് എന്നും മൃണാൾ പറയുന്നു. പിന്നാലെയാണ് താരം തന്നെ അവസാന പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നത്. എനിക്ക് നിൻറെ കൂടെ ചേർന്നു പോകാൻ ആവില്ല. നീ ഒരു നടിയാണ് എനിക്കത് ശരിയാകില്ല എന്ന് പറഞ്ഞു. പക്ഷേ അവൻ വരുന്നത് പരമ്പരാഗ ചിന്താഗതിയുള്ള പശ്ചാത്തലത്തിൽ നിന്നാണ് എനിക്കറിയാം.
ഞാൻ അവനെ കുറ്റം പറയില്ല. അവനെ വളർത്തിയത് അങ്ങനെയാണ്. ആ അധ്യായം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയിൽ ഞങ്ങൾ മക്കളെ വളർത്തുമ്പോൾ എന്നെപ്പോലെ ആകില്ല അവൻ അവരോട് പെരുമാറുക. അത് മക്കൾക്ക് ആശങ്കയുണ്ടാകുമെന്നും മൃണാൾ പറഞ്ഞു. അതേ സമയം മൃണാൾ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള മൃണാളിന്റെ ആദ്യ സിനിമ മറാത്തിയിൽ ആയിരുന്നു. ലവ് സോണിയയിലൂടെയാണ് ഹിന്ദി സിനിമയിൽ എത്തുന്നത്.