തെന്നിന്ത്യൻ താരങ്ങൾ ഇന്ന് ബോളിവുഡിലും തിരിച്ചും അഭിനയിക്കുന്നത് ഇന്ന് സാധാരണമാണ്. ആർ ആർ ആർ എന്ന സിനിമയിൽ ആലിയ ഭട്ട് നായികയായി വന്നതും, ദുൽഖർ സൽമാൻ, ധനുഷ് അടക്കമുള്ള തെന്നിന്ത്യൻ താരങ്ങൾ ബോളിവുഡ് ചിത്രത്തിലെ നായകന്മാർ ആകുന്നതും എല്ലാം ഇതിൻറെ ഉദാഹരണങ്ങളാണ്. സിനിമയെ ഭാഷയുടെ പേരിൽ വേർതിരിച്ചു കാണുന്ന മനോഭാവം ഓ ടി ടി യുടെ വരവോടെ കാര്യമായി സംഭവിച്ചിട്ടുണ്ട്. പാൻ ഇന്ത്യൻ താരങ്ങളുടെ പിറവിയിലേക്ക് നയിച്ചത് ഈ മാറ്റമാണ്. അതേസമയം തെന്നിന്ത്യൻ താരങ്ങളോട് ബോളിവുഡ് കാണിക്കുന്ന വിവേചനം ഇന്നും പൂർണമായും അവസാനിച്ചിട്ടില്ല. തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾക്ക് പോലും ബോളിവുഡ് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്.
ഇന്ന് അത് അത്ര ശക്തമല്ല എങ്കിലും, മുൻപ് വളരെ പ്രകടമായിരുന്നു. ഒരിക്കൽ തനിക്കുണ്ടായ അനുഭവം നടി ഹൻസിക തുറന്നു പറഞ്ഞിട്ടുണ്ട്. മുംബൈക്കാരിയാണ് ഹൻസിക അഭിനയത്തിന്റെ തുടക്കം ബാലതാരമായി ഹിന്ദിയിൽ ആയിരുന്നു എന്നാൽ ഹൻസിക താരമാകുന്നത് തെന്നിന്ത്യൻ സിനിമ ലോകത്താണ്. മിന്നും താരമാണ് ഹൻസിക. ഹിറ്റുകൾ ഒരുപാടുള്ള ധാരാളം ആരാധകരുള്ള താരം. എന്നിട്ടും തനിക്ക് വിവേചനം നേരിടേണ്ടി വന്നതാണ് ഹൻസിക പറഞ്ഞത്. തെന്നിന്ത്യൻ താരമായതുകൊണ്ടാണ് തന്നോട് വിവേചനം കാണിച്ചത് എന്നാണ് ഹൻസിക പറഞ്ഞത്. തെന്നിന്ത്യൻ നടിയായതിനാൽ ചില ഡിസൈനർമാർ തനിക്ക് അവരുടെ വസ്ത്രങ്ങൾ തന്നില്ല എന്നാണ് ഹൻസിക ആരോപിച്ചത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട് അന്ന് തന്നെ അവഗണിച്ച അതേ ഡിസൈനർ ഇപ്പോൾ തനിക്ക് വസ്ത്രം നൽകുന്ന ആവേശത്തോടെ വരാറുണ്ടെന്ന് പറയുന്നു. എന്നാൽ തനിക്ക് അവരോട് ദേഷ്യമില്ലെന്നും ഹൻസിക വ്യക്തമാക്കി. സൗത്തിലെ നടിയല്ലേ ഞങ്ങൾ നിങ്ങൾക്ക് വസ്ത്രം തരില്ലെന്ന് പറഞ്ഞ ഡിസൈനർമാരുണ്ട്. ഇപ്പോൾ അവർ തന്നെ നിങ്ങൾക്ക് ഒരു ഇവൻറ് ഉണ്ടല്ലോ ട്രെയിലർ ലോഞ്ച് ഉണ്ടല്ലോ ഞങ്ങളുടെ ഡ്രസ്സ് ഇട്ടുകൂടെ എന്ന് ചോദിച്ചു വരും. ഞാൻ വളരെ മാന്യമായി തന്നെ യെസ് പറയും. അവരും ഞാനും തമ്മിൽ വ്യത്യാസം വേണമല്ലോ എന്നാണ് ഹൻസിക പറഞ്ഞത്. ഞാൻ കഠിനാധ്വാനം ചെയ്യും അവരൊക്കെ തിരിച്ചു വരുമെന്നായിരുന്നു അന്ന് എൻറെ മനോഭാവം.
ഇപ്പോൾ ഞാൻ തിരികെ വരുമ്പോൾ ഇന്ന് നിങ്ങൾക്ക് എന്റെ സ്റ്റൈൽ ചെയ്യണം. വസ്ത്രം ധരിപ്പിക്കണം അല്ലേ എന്ന് ചോദിക്കും എന്ന് ഹൻസിക പറഞ്ഞു. സ്വയം വിലയിരുത്തുന്നത് ഇന്ത്യൻ നടി എന്നാണെന്നും ഹൻസിക പറയുന്നു. കുറച്ചു വാക്കുകൾ അല്ല എൻറെ നിർവചനം. ഞാൻ എന്നും ഇന്ത്യൻ നടിയാണ്. ഞാൻ ഇന്ത്യൻ സിനിമയിലാണ് ജോലി ചെയ്യുന്നത്. പഴയ വരകൾ ഒക്കെ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ഞാൻ കുറച്ചു നാളായി അഭിനയിക്കുന്നു എന്ന് പറഞ്ഞിട്ടുള്ളത് ഇന്ത്യൻ നടിയാണെന്ന് ഹൻസിക പറയുന്നു. ഈ അടുത്ത് ആയിരുന്നു ഹൻസികയുടെ വിവാഹം. ഓ ടിടി പ്ലാറ്റ്ഫോമിലൂടെ വിവാഹത്തിൻറെ വിശേഷങ്ങളൊക്കെ സീരിയസ് രൂപത്തിൽ ഹൻസിക പങ്ക് വെച്ചിരുന്നു. വിവാഹത്തിനായി സിനിമയിൽ നിന്നും ഇടവേളത്തെങ്കിലും ഹൻസികയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഉള്ളത്.