ഇന്ത്യൻ സിനിമയിലെ ഡാൻസ് ഐക്കൺ ആണ് മിഥുൻ ചക്രവർത്തി. അയാം എ ഡിസ്കോ ഡാൻസറിലെ ഇന്നത്തെ തലമുറയെ വരെ ത്രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തന്റെ അരങ്ങേറ്റ സിനിമയ്ക്ക് തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ നാടനാണ് ആരാധകരുടെ മിഥുൻ. ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മിഥുൻ ചക്രവർത്തി ഹീറോയാണ്. കുപ്പിതൊട്ടിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയെ ഏറ്റെടുത്ത് മകളായി വളർത്തിയ വ്യക്തിയാണ് മിഥുൻ ചക്രവർത്തി. അദ്ദേഹത്തിൻറെ ബയോളജിക്കൽ മക്കളായ മഹാക്ഷയ്, നമഷി, ഉഷ്മെയ് എന്നിവരെക്കുറിച്ച് എല്ലാവർക്കും അറിയാം.
എന്നാൽ മകൾ ദിശാനിയെ കുറിച്ച് പലർക്കും കൂടുതൽ അറിയില്ല. അച്ഛനെപ്പോലെ തന്നെ അഭിനയത്തിൽ താൽപര്യമുള്ള ആളാണ് ദിഷാനി. വർഷങ്ങൾക്കു മുൻപാണ് സംഭവം. കുപ്പത്തൊട്ടിയിൽ നിന്നും ഒരു പെൺകുഞ്ഞിനെ കണ്ടെത്തിയതായി പ്രമുഖ ബംഗാളി പത്രത്തിൽ ഒന്നിൽ ഒരു വാർത്ത വന്നു. പലരും ശ്രദ്ധിക്കാതെ പോയ ഒരു വാർത്ത. ശ്രദ്ധിച്ചവർ കൗതുകത്തിനപ്പുറം കടന്നുപോകാൻ ആഗ്രഹിച്ചില്ല. എന്നാൽ വാർത്ത അറിഞ്ഞതും ആ കുഞ്ഞിനെ ദത്തെടുക്കാൻ തന്നെ മിഥുൻ ചക്രവർത്തി തീരുമാനിച്ചു. മിഥുൻ ചക്രവർത്തിയുടെ തീരുമാനം അറിഞ്ഞപ്പോൾ ഭാര്യ യോഗ്യത ബാലിയും പിന്തുണ നൽകി.
ഉടനെ തന്നെ ആ പെൺകുട്ടിയെ കണ്ടെത്തുകയും പേപ്പർ വർക്കുകൾ തീർത്ത് തങ്ങളുടെ മകളായി ദത്തെടുക്കുകയും ചെയ്തു. മൂന്ന് സഹോദരന്മാരുടെ ഏക സഹോദരിയായി ദിശാനി വളർന്നു. മക്കളോട് ഒരിക്കലും ഒരുതരത്തിലുള്ള വേർതിരിവും മിഥുൻ ചക്രവർത്തി കാണിച്ചില്ല. തന്റെ മകൾ തന്നെയാണ് അദ്ദേഹത്തിന് ദിഷാനി. അച്ഛനൊപ്പം സിനിമ സീറ്റുകളിൽ ഒക്കെ ദിഷാനി എത്താറുണ്ടായിരുന്നു. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി ദിശാനി അമേരിക്കയിലേക്ക് പോയത്. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും അഭിനയത്തിൽ ബിരുദം നേടി. ചെറുപ്പം മുതലേ ദിശാനിക്ക് അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്നു.
കടുത്ത സൽമാൻഖാൻ ആരാധികയാണ് ദിശാനി. ഹോളിവുഡിലാണ് ദി ഷാനി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. 2017 പുറത്തിറങ്ങിയ ഗിഫ്റ്റ് എന്ന ഹസ്വചിത്രം ആയിരുന്നു അരങ്ങേറ്റ വേദി. പിന്നീട് 2022 ഗസ്റ്റ് എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. രാജ്യാന്തര ചലച്ചിത്രമേളയിലൊക്കെ ആ ഹ്രസ്വചിത്രം ശ്രദ്ധ നേടിയിട്ടുണ്ട്. അച്ഛനിൽ നിന്നും താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് എന്നും അഭിനയത്തിലൂടെ അത് കാണിച്ചു കൊടുക്കണം എന്നാണ് ആഗ്രഹം എന്നും ദിഷാനി പറയുന്നു. അധികം വൈകാതെ തന്നെ ദിഷാനിയുടെ ബോളിവുഡ് അരങ്ങേറ്റം കാണാമെന്നാണ് ആരാധകർ കരുതുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായി ദിശാനിയുടെ ചിത്രങ്ങൾ പലപ്പോഴും വൈറൽ ആകാറുണ്ട്. അന്ന് മിഥുൻ ചക്രവർത്തിയുടെ കയ്യിലുണ്ടായിരുന്ന കൊച്ചുകുട്ടി ഇന്ന് വളർന്ന ഒരു സുന്ദരിയായി മാറിയിരിക്കുകയാണ്. ഈയടുത്ത് ദിഷാനി പങ്കുവെച്ച് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതേസമയം അഭിനയത്തിൽ ഇപ്പോഴും സജീവമാണ് മിഥുൻ ചക്രവർത്തി. അദ്ദേഹത്തിൻറെ പാതയിലൂടെ മക്കളും സിനിമയിലെത്തിയെങ്കിലും അച്ഛനുണ്ടാക്കിയ ഓളം സൃഷ്ടിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.