പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് തമന്ന. മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. കേരളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരുണ്ട് താരത്തിന്. ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിലൂടെയാണ് തമന്ന ശ്രദ്ധ നേടുന്നത്. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായ തമന്ന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ ലോകത്തെ പ്രധാന ചർച്ചകളിൽ ഒന്ന് തമന്നയും വിജയ് വർമ്മയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തുവന്നിട്ട് നാളുകൾ കുറച്ചായെങ്കിലും കഴിഞ്ഞ ദിവസമാണ് വിജടും തമന്നയും തങ്ങളുടെ പ്രണയം തുറന്നുപറയാൻ തയ്യാറാകുന്നത്.
നാളുകളായി ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ആണ് ഗോസിപ്പു കോളങ്ങൾ ഭരിച്ചത്. ഒരുമിച്ച് നടത്തിയ ഗോവൻ യാത്രയും ഡിന്നർ നൈറ്റുകളുമൊക്കെ പാപ്പരാസികളുടെ സംശയത്തിന് ശക്തി പകരുന്നതായിരുന്നു. ലവ് സ്റ്റോറിസ് 2 ചിത്രീകരണത്തിന് ഇടയിലാണ് വിജയും തമന്നയും അടുപ്പത്തിലാകുന്നത്. ഗോവയിൽ ന്യൂ ഇയർ ഒരുമിച്ച് ആഘോഷിക്കുന്ന തമന്നയുടെയും വിജയുടെയും ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഇരുവരും ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് പ്രണയ വാർത്തകളും സജീവമാകുന്നത്. കഴിഞ്ഞദിവസം നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുന്നുണ്ട് തമന്ന. സമൂഹത്തിന്റെ സമ്മർദ്ദം മൂലമല്ല അവനവന് തോന്നുമ്പോൾ മാത്രമേ ഒരാൾ വിവാഹം കഴിച്ചു കുടുംബജീവിതത്തിലേക്ക് കടക്കേണ്ടതുള്ളൂ എന്നാണ് തമന്ന പറയുന്നത്.
വിവാഹം എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും താരം പറഞ്ഞു. നിങ്ങൾക്ക് വേണമെന്നു തോന്നുമ്പോൾ വിവാഹം കഴിച്ചാൽ മതി വിവാഹം വലിയ ഒരു ഉത്തരവാദിത്വമാണ്. ഒരു പാർട്ടിയല്ല ഒരുപാട് പണിയുണ്ട് അതിനാൽ അത്തരത്തിൽ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുമ്പോൾ ആകാം. അല്ലാതെ എല്ലാവരും ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വിവാഹം കഴിക്കേണ്ടതില്ല. എന്നാണ് തമന്ന പറഞ്ഞത്. ജീവിതത്തെക്കുറിച്ച് പ്ലാൻ ചെയ്തത് എങ്ങനെയായിരുന്നു എന്നും താരം മനസ്സു തുറക്കുന്നുണ്ട്. നടിമാരുടെ കൈയറിന്റെ കാലാവധി 8 മുതൽ 10 വർഷം മാത്രമാണ്. അതിനാൽ 30 വയസ്സ് ആകുമ്പോഴേക്കും താൻ അഭിനയം നിർത്തി കല്യാണം കഴിക്കുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ഒക്കെ കഴിഞ്ഞിട്ടുണ്ടാകും എന്നാണ് കരുതിയിരുന്നത് എന്ന് തമന്ന പറയുന്നു.
എന്നാൽ തനിക്ക് 30 വയസ്സായപ്പോൾ ജീവിതമാകെ മാറിപ്പോയെന്നാണ് തമന്ന പറയുന്നത്. 30 വരെ താൻ സമൂഹം പറയുന്നത് പോലെയാണ് ജീവിച്ചതെന്നും താരം പറയുന്നു. നേരത്തെ നൽകിയ അഭിമുഖത്തിലാണ് തമന്ന വിജയ് വർമ്മയുമായുള്ള പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. തൻറെ ഹാപ്പി പ്ലേസ് എന്നാണ് തമന്ന വിജയേ വിശേഷിപ്പിക്കുന്നത്. സഹതാരമാണെന്ന് കരുതി മാത്രം ഒരാളോട് ആകർഷണം തോന്നണമെന്നില്ല. ഒരാളോട് ഇഷ്ടം തോന്നണമെങ്കിൽ അവിടെ വ്യക്തിപരമായി എന്തെങ്കിലും കൂടുതൽ അനുഭവപ്പെടണം. അതിന് നിങ്ങൾ ചെയ്യുന്ന ജോലിയുമായി ബന്ധമില്ല വളരെ സ്വാഭാവികമായി അടുപ്പം തോന്നിയ വ്യക്തിയാണ് അവൻ. താൻ വളരെ ആഴത്തിൽ കേയർ ചെയ്യുന്ന വ്യക്തിയാണ് എൻറെ ഹാപ്പി പ്ലേസ് ആണ് അവൻ എന്നാണ് തമന്ന പറഞ്ഞത്.