അഭിനയിച്ച ഭാഷകളിൽ എല്ലാം ശ്രദ്ധിക്കപ്പെട്ട പ്രിയാമണിക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. മുമ്പ് നായിക വേഷം മാത്രം ചെയ്തിരുന്ന പ്രിയാമണി ഇന്ന് കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കിൽ ഇന്ന് സഹ നായിക വേഷവും ചെയ്യാൻ ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറങ്ങിയ വീരാടപർവ്വം എന്ന തെലുങ്ക് സിനിമയിൽ സായ് പല്ലവി ആണ് കേന്ദ്ര കഥാപാത്രം. സിനിമയിൽ പ്രിയാമണിയും ഒരു വേഷം ചെയ്തു. നായികയായില്ലെങ്കിലും വീരാടപർവ്വത്തിൽ പ്രിയാമണി ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു. വിവാഹശേഷമാണ് പ്രിയാമണിയുടെ തിരക്കുകൾ കൂടിയത്. ഭർത്താവാണ് തന്റെ ഭാഗ്യം എന്നും അദ്ദേഹം ജീവിതത്തിലേക്ക് കടന്നുവന്നശേഷം നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുമ്പൊരിക്കൽ പ്രിയാമണി പറഞ്ഞിട്ടുണ്ട്.
അതേസമയം മറ്റു ഭാഷകളിൽ തിരക്കേറുമ്പോഴും പ്രിയാമണിയെ മലയാള സിനിമകളിൽ കണ്ടിട്ട് നാളുകൾ ഏറെയായി. തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ, ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട ഒരുപിടി മലയാള സിനിമകളിൽ അഭിനയിച്ച പ്രിയാമണി എന്തുകൊണ്ടാണ് മലയാളത്തിൽ നിന്ന് മാറിനിൽക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. ഫാമിലി മാൻ എന്ന സീരീസിനു ശേഷം നടിക്ക് ഹിന്ദി സിനിമ രംഗത്ത് ഉൾപ്പെടെ തിരക്ക് കൂടിയത് ഇതിന് കാരണമാണ്. ദേശീയ പുരസ്കാരം ഉൾപ്പെടെ ലഭിച്ച അടിയാണെങ്കിലും കരിയറിൽ പ്രിയാമണിക്ക് വലിയ വഴിത്തിരിവായത് ഫാമിലി മാൻ സീരീസിലെ വേഷമാണ്. പാൻഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രിയാമണിയെ തേടി ബോളിവുഡിൽ നിന്നും ഉൾപ്പെടെ അവസരങ്ങൾ വരാൻ തുടങ്ങി.
തന്റെ കരിയർ ഗ്രാഫിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയാമണി ഇപ്പോൾ. വിവാഹശേഷം തനിക്ക് അവസരങ്ങൾ ലഭിക്കുമെന്ന് ആശങ്കയുണ്ടായിരുന്നത് നടി തുറന്നു പറഞ്ഞു. വിവാഹം കഴിഞ്ഞ ശേഷം ഇൻഡസ്ട്രി എന്ന സ്വീകരിക്കുമോ എന്ന ആലോചിച്ചിരുന്നു. തെന്നിന്ത്യൻ സിനിമ രംഗത്ത് അങ്ങനെ സംഭവിക്കാറുണ്ട്. നടിമാർ വിവാഹം ചെയ്ത ശേഷം തിരിച്ചെത്തുമ്പോൾ ലീഡ് റോൾ ലഭിക്കില്ലായിരുന്നു. സഹനടി വേഷങ്ങളാണ് പകരം ലഭിക്കുക. എന്നാൽ ഇന്ന് ഈ പ്രവണത മാറി. വിവാഹിതരായ സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രിയമാണി ചൂണ്ടിക്കാട്ടി. അതേസമയം വിവാഹിതയായ ശേഷം സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ നടിമാർക്ക് കൂടുതൽ ഉത്തരവാദിത്വം ഉണ്ടാകും എന്നും പ്രിയാമണി അഭിപ്രായപ്പെട്ടു.
കഥാപാത്രം ഉചിതം ആണോ എന്നും സ്ക്രീനിൽ മോശമായി തോന്നുന്നു എന്നും നടിമാർ നോക്കേണ്ടിവരും. ഭർത്താവിന്റെ വീട്ടുകാർക്ക് മറുപടി നൽകേണ്ടതാണ് ഇതിന് കാരണം എന്നും പ്രിയാമണി തുറന്ന് പറഞ്ഞു. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിൻറെ പേര്. 2017 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇവൻറ് മാനേജർ ആയ മുസ്തഫയുമായി സിസിഎൽ മാച്ചിന്റെ സമയത്താണ് നടി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഭർത്താവിനോട് അഭിപ്രായം ചോദിക്കാറുണ്ട് എന്ന പ്രിയാമണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമകൾ ചെയ്യരുതെന്ന് മുസ്തഫ പറഞ്ഞിട്ടില്ല പക്ഷേ കഥകൾ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.
വരുന്ന പ്രോജക്ടുകളുടെ സിനോപ്സിസ് അദ്ദേഹത്തിന് അയക്കും. മുസ്തഫയുടെ അഭിപ്രായം കേട്ട ശേഷമാണ് സിനിമ ചെയ്യണോ എന്ന് തീരുമാനിക്കുന്നത് എന്നും പ്രിയാമണി എന്ന് പറഞ്ഞു. മുസ്തഫയുടെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്. നേരത്തെ പ്രിയാമണി മുസ്തഫ വിവാഹബന്ധം നിലനിൽക്കില്ല എന്ന വിവാദവുമായി ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു. താനുമായി നിയമപരമായി മുസ്തഫ വേർപിരിഞ്ഞിട്ടില്ല എന്നായിരുന്നു ആദ്യ ഭാര്യയുടെ ആരോപണം. എന്നാൽ ആരോപണം മുസ്തഫ നിഷേധിച്ചു. തന്റെ കയ്യിൽ നിന്നും പണം കൈലാക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു മുസ്തഫയുടെ വാദം.