സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താര സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇവരുടെ വിശേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. ഇവരുടെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. വിദേശയാത്രയിലാണ് അമൃത ഇപ്പോൾ. ഗോപി സുന്ദറിനൊപ്പം സംഗീത പരിപാടികൾക്കായി പോയിരിക്കുകയാണ് താരം. ഇവരുടെ യാത്ര ചിത്രങ്ങളും വീഡിയോകളും ഒക്കെ വൈറലായി മാറിയിരുന്നു. അടുത്തിടെയാണ് അമൃതയുടെയും അഭിരാമിയുടെയും അച്ഛൻ പിആർ സുരേഷ് അന്തരിച്ചത്. ഹൃദയാഘാതത്തിൽ തുടർന്നായിരുന്നു മരണം. അച്ഛൻറെ അവസാന പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ അഭിരാമി അടുത്തിടെ പങ്കുവെച്ചിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു അദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.
അഭിരാമി പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധ നേടുകയുണ്ടായി. ഇപ്പോൾ ഇതാ ഒരിക്കൽ അച്ഛൻ്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനത്തിൽ ഇവർ പങ്കുവെച്ച് വീഡിയോയും ശ്രദ്ധ നേടുകയാണ്. അച്ഛനും അമ്മയ്ക്കും സർപ്രൈസ് ഡിന്നർ ഒരുക്കിയ വീഡിയോ ആണ് അമൃതയും അഭിരാമിയും പങ്കുവെച്ചത്. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് അമൃതയുടെയും അഭിരാമിയുടെയും അച്ഛനും അമ്മയും. അച്ഛൻറെ പുല്ലാംകുഴൽ നാദത്തിൽവീണു പോയതാണ് അമ്മ എന്ന് അമൃത പറഞ്ഞിരുന്നു. ക്രൈസ്തവ കുടുംബത്തിൽനിന്നുള്ള ആളാണ് അമൃതയുടെ അമ്മ ലൈല. സുരേഷിനെ മുരളി ഗാനം കേട്ടാണ് താൻ വീണുപോയതെന്ന് ലൈല തുറന്നു പറഞ്ഞിട്ടുമുണ്ട്. സാഹസികമായ ഒളിച്ചോട്ടം ആയിരുന്നു ഇവരുടെത്. അതേസമയം അച്ഛനെയും അമ്മയുടെയും 34 വിവാഹ വാർഷികം ആഘോഷിക്കുന്നതാണ് വൈറൽ വീഡിയോയിൽ.
ഡിസംബറിലാണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. എന്താണ് ജീവിതത്തിൽ നിങ്ങൾ പഠിച്ചത് എന്താണ് വിവാഹം കഴിക്കുന്നവർക്കും വിവാഹം കഴിച്ചവർക്കും നൽകാനുള്ള ഉപദേശം എന്നൊക്കെ മക്കൾ അവരോട് ചോദിക്കുന്നുണ്ട്. കല്യാണം കഴിക്കരുതെന്ന് മാത്രം പറയരുതെന്ന് അഭിരാമി തമാശയായി പറയുന്നതും കേൾക്കാം. നമ്മൾ ഒരു കടലിലൂടെ യാത്ര ചെയ്യുകയാണ് എങ്കിൽ വലിയൊരു തിരമാലയിൽ പെട്ടാൽ നമ്മൾ അടിയുലഞ്ഞ് പോകും സുനാമി വന്നാലും അങ്ങനെ തന്നെയാണ്. പക്ഷേ ഇവിടെയൊരു കരയുണ്ടെന്ന് പ്രതീക്ഷ നമുക്കുണ്ടാകും. ആ പ്രതീക്ഷയാണ് മുന്നോട്ടു കൊണ്ടുപോവുക. ജീവിതവും അതുപോലെയാണ് നമ്മൾ ആ വലിയ തിരികിൽപ്പെടാതെ മുന്നോട്ടു പോകേണ്ടതുണ്ടെന്നായിരുന്നു അമ്മ ലൈല പറഞ്ഞത്.
നമ്മൾ ജനിച്ച പോലെ നമ്മളും ആരെങ്കിലുമൊക്കെ ജനിപ്പിക്കണം നമ്മുടെ ഒരു കടമയാണ്. കല്യാണം കഴിക്കുക എന്നുള്ളത് പ്രകൃതി നിയമമാണ്. അത് ചെയ്യണം. നിയമപരമായി കല്യാണം കഴിക്കാതെ ലിവിങ് ടുഗതർ ജീവിതത്തോട് ഇപ്പോഴത്തെ അവസ്ഥയിൽ യോജിപ്പില്ല എന്നായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ വാക്കുകൾ. അമൃതയ്ക്ക് അഭിരാമിക്കും ആവശ്യത്തിന് സ്വാതന്ത്രം നൽകിയാണ് അച്ഛനും അമ്മയും വളർത്തിയത്. മക്കളുടെ അടുത്ത് എല്ലാ കാര്യങ്ങളും പറയാറുണ്ട് എന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. അച്ഛൻറെ മരണത്തിന് ശേഷം അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകൾ ഒക്കെ വലിയ ശ്രദ്ധ നേടുക ഉണ്ടായി.
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അച്ഛൻറെ മകളായി ജനിക്കണം എന്നാണ് അച്ഛൻറെ മരണത്തിന് പിന്നാലെ അഭിരാമി കുറിച്ചത്. അച്ഛൻറെ മരണത്തിനു മുൻപ് തൻറെ സ്വപ്ന സംരംഭം ആരംഭിക്കാൻ ആയതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. അച്ഛൻ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പാണ് അഭിരാമി കൊച്ചിയിൽ സ്വന്തമായി ആർട്ട് കഫെ തുടങ്ങിയത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന് അച്ഛൻറെ പിന്തുണയും അനുഗ്രഹം ലഭിച്ചതിന് സന്തോഷം അഭിരാമി പോസ്റ്റിൽ കുറിച്ചിരുന്നു.