മലയാളത്തിൽ ബിഗ് ബോസ് അഞ്ചാം സീസൺ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ഹിന്ദിയിൽ ബിഗ് ബോസിന്റെ ഓ ടി ടി പതിപ്പ് സീസൺ 2 ആരംഭിച്ചിരിക്കുകയാണ്. ജൂൺ 17 ആയിരുന്നു ബിഗ് ബോസ് ഓ ടി ടി സീസൺ 2 ആരംഭിച്ചത്. സിനിമാതാരങ്ങളും ടെലിവിഷൻ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളും എല്ലാം ബിഗ് ബോസ് മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്. ഈ സീസൺ ഓടെയാണ് സൽമാൻ ഖാനും ഓ ടി ടി യിൽ എത്തുന്നത്. ബിഗ് ബോസ് ഓ ടി യിൽ എത്തിയതിൽ തീർത്തും അപ്രതീക്ഷിതമായ എൻട്രി ആയിരുന്നു പൂജ ഭട്ടിന്റേത്. ബോളിവുഡിലെ താര കുടുംബത്തിൽ നിന്നും വരുന്ന നടിയും സംവിധായകയും ആണ് പൂജ ഭട്ട്.
സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായ പൂജ ഭട്ട് ആലിയ ഭട്ടിന്റെ അർദ്ധ സഹോദരിയുമാണ്. ഒരുപക്ഷേ ബിഗ് ബോസിന്റെ ഭാഗമാകുന്ന ബോളിവുഡിന്റെ മുൻനിര താര കുടുംബങ്ങളിൽ നിന്നുമുള്ള ആദ്യ അംഗം കൂടിയായിരിക്കും പൂജ. അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഒക്കെ തുറന്നുപറയുന്ന ശീലക്കാരിയാണ് പൂജ. ബിഗ് ബോസ് വീട്ടിലും പൂജ അങ്ങനെ തന്നെയായിരിക്കുമെന്ന് സൂചനയാണ് ആദ്യ ദിവസങ്ങളിൽ ലഭിക്കുന്നത്. രണ്ടാം ദിവസം സൈറസ് ബറോച്ച്യ്യുമായി നടന്ന സംസാരത്തിനിടെ തന്റെ മദ്യപാന ശീലത്തെ കുറിച്ച് പൂജ ഭട്ട് മനസ്സ് തുറന്നിരുന്നു.
തൻറെ 44 ആം വയസ്സിലാണ് പൂജ ഭട്ട് മദ്യത്തിൽ നിന്നും മുക്തി നേടുന്നത്. എനിക്ക് മദ്യപാനം ഉണ്ടായിരുന്നു അത് ഒരു പ്രശ്നമായിരുന്നു അതിനാലാണ് ഞാൻ അത് തിരിച്ചറിയാനും ഉപേക്ഷിക്കാനും തീരുമാനിച്ചതാണ് പൂജ ഭട്ട് പറയുന്നത്. സമൂഹം പുരുഷന്മാർക്ക് ലൈസൻസ് തന്നിട്ടുണ്ട് അവർക്ക് പരസ്യമായി തന്നെ മദ്യത്തിന് അടിമയായതിനെക്കുറിച്ചും മുക്തരായതിനെ കുറിച്ചും ഒക്കെ സംസാരിക്കാം. പക്ഷേ സ്ത്രീകൾ പരസ്യമായി മദ്യപിക്കാറില്ല അതിനാൽ പരസ്യമായി മുക്തരാകാറില്ല. ഞാൻ പരസ്യമായി മദ്യപിച്ചിരുന്ന ആളാണ് അതുകൊണ്ട് തന്നെ അതിൽ മുക്തി ആകാൻ ശ്രമിക്കുമ്പോൾ എന്തിന് രഹസ്യമായി ചെയ്യണമെന്ന് ചിന്തിച്ചെന്നും പൂജ പറയുന്നു.
44 വയസ്സിലാണ് താൻ മദ്യപാനം ഉപേക്ഷിക്കുന്നത് എന്നാണ് പൂജ പറയുന്നത്. തന്നെ ആളുകൾ മദ്യപാ എന്നായിരുന്നു ആളുകൾ വിളിച്ചിരുന്നത്. ഞാനവരോട് താൻ റിക്കവറിംഗ് ആൽക്കഹോളിക് ആണെന്ന് തിരുത്തുമെന്നും പൂജ പറഞ്ഞു. നേരത്തെ സോഷ്യൽ മീഡിയയിലൂടെ തന്നെ മദ്യപാന ശീലത്തെ കുറിച്ച് പൂജ സംസാരിച്ചിട്ടുണ്ട്. എന്തും രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്ത ആളുടെ മകളാണ് ഞാൻ. അതുതന്നെയാണ് ഞാനും ഉൾക്കൊണ്ടത്. അതിനാൽ മദ്യപിച്ചപ്പോൾ ഞാൻ വിശാലമായി തന്നെ മദ്യപിച്ചു. മദ്യം നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുമ്പോഴും കുടിക്കാനുള്ള ത്വര കൂടിക്കൊണ്ടിരിക്കും.
മനസ്സിനെ മാറ്റും. കൂടെയുള്ളവരെ കുറിച്ച് വർണാഭമായ കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്നാണ് പൂജ പറഞ്ഞത്. ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികയായിരുന്നു പൂജ ഭട്ട്. ഓൺ സ്ക്രീനിലെ ബോൾഡ് വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പൂജ ഓഫ് സ്ക്രീനിലും ബോൾഡ് ആയിരുന്നു. അതിന്റെ പേരിൽ നിരവധി വിവാദങ്ങളിലും ചെന്ന് ചാടിയിട്ടുണ്ട്. പിന്നീട് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് പൂജ സഡക് 2വിലൂടെയാണ് തിരികെ വരുന്നത്.