ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇർഷാദ് അലി വിജീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ‘നല്ല സമയം’ത്തിൻറെ റിലീസ് ഡിസംബർ 30ന്. നേരത്തെ നവംബർ മാസത്തിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻറെ റിലീസ് പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു. ഇപ്പോൽ’നല്ല സമയം’ ഡിസംബർ 30ന് ആരും മറക്കല്ലേ എന്ന പോസ്റ്റുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ 5 നായികമാർ ആണുള്ളത്.ഗായത്രി ശങ്കർ,നീന മധു,നന്ദന സഹദേവൻ,സുവൈബത്തുൽ ആസ്ലമിയ്യ,നോറ ജോൺസൺ എന്നിവരാണ് ആ 5 നായികമാർ.ശാലു റഹീം,ശിവജി ഗുരുവായൂർ,ജയരാജ് വാര്യർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.സംവിധായകൻ ഒമർ ലുലുവും ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഒമർ ലുലുവിന്റെ കരിയറിലെ അഞ്ചാമത്തെ ചിത്രമായ നല്ല സമയം എ സർട്ടിഫിക്കറ്റോടെയാണ് തിയേറ്ററുകളിൽ എത്തുന്നത്.ബാബു ആന്റണിയെ നായകനാക്കി ഒരുങ്ങുന്ന’പവർസ്റ്റാർ’ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ഒമർ ലുലു ചിത്രം.രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർത്ഥ് ശങ്കറും ചിത്രയും ചേർന്നാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.സിനു സിദ്ധാർത്ഥ് ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഒരു മുഴുനീളെ ഫൺ എന്റർടൈൻമെന്റ് ആയിട്ടാണ് നല്ല സമയം ഒരുക്കിയിരിക്കുന്നത്.രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൻറെ കാസ്റ്റിംഗ് ഡയറക്ടർ വിശാഖും,പി ആർ ഓ പ്രതീഷും ആണ്.നടി മറീന മൈക്കളും ബിഗ് ബോസ് താരം ജാസ്മിൻ മൂസയും അവതരിപ്പിച്ച ചിത്രത്തിൻറെ പ്രമോ ഗാനം ശ്രദ്ധ നേടിയിരുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്വപ്നേഷ് കെ നായർ,കളറിസ്റ്റ് സെൽവിൻ വർഗീസ്,വി.എഫ്.എക്സ് മാഗസിൻ മീഡിയ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.