വംശി പെഡിപ്പിള്ളി സംവിധാനം ചെയ്തു സുപ്രധാരം വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാരിസ്.രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഒരു മാസം മുമ്പ് ചിത്രത്തിലെ ആദ്യഗാനമായ രഞ്ജിത്തമേ റിലീസ് ചെയ്തിരുന്നു.നടൻ വിജയും ഗായിക എംഎം മാനസിയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.തീ തലപതി എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ ഗാനം ആലപിച്ചത് നടൻ ചിമ്പു ആണ്.ഈ രണ്ടു പാട്ടുകളും കെ എസ് ചിത്ര ആലപിച്ച് ഇപ്പോൾ റിലീസ് ചെയ്ത ഗാനവും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് തമൻ ആണ്.
ചിത്രത്തിലെ മനോഹരമായ ഒരു മെലഡി സോങ് ആണ് ചിത്ര ആലപിച്ച് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.’സോൾ ഓഫ് വാരിസ്’എന്ന സീരീസിൽ’ഇതാ അമ്മയ്ക്കായി’എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഗിരീഷും ദിൽ രാജുവും നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ ഹർഷിത് റെഡ്ഡി,ശ്രീ ഹർഷിത എന്നിവരാണ്. സംവിധായകൻ വംശി പെഡിപ്പിള്ളി,ഹരി,അഹിഷോർ സോളമൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ കഥ, തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
തെലുങ്ക് സംവിധായകൻ വംശി പെഡിപ്പിള്ളി ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിസ്.വിവേക് ആണ് ഗാനത്തിന് വരികൾ തയ്യാറാക്കിയിരിക്കുന്നത്.ശരത് കുമാർ,പ്രകാശ് രാജ്,പ്രഭു,ജയസുധ,ശ്രീകാന്ത്,ഖുശ്ബു,സംഗീത കൃഷ്ണ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.2023 പൊങ്കൽ റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.2009 ൽ റിലീസ് ചെയ്ത വില്ല് എന്ന ചിത്രത്തിനു ശേഷം വിജയും പ്രകാശ് രാജും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കാർത്തിക് പളനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് പ്രവീൺ കെ എൽ ആണ്.കൊറിയോഗ്രാഫർ ജാനി മാസ്റ്റർ,കോസ്റ്റ്യൂം ഡിസൈനർമാർ ദീപാലി നൂർ,അകംഗ്ഷീ ചോപ്ര, സഹസംവിധാനം രാംബാബു,പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്ന,സ്റ്റിൽസ്,ഡി മനേക്ഷ സുബ്രഹ്മണ്യം,പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു,വൈഷ്ണവി റെഡ്ഡി,ആക്ഷൻ രാം ലക്ഷ്മൺ,പീറ്റർ ഹെയ്ൻ,ദിലീപ് സുബ്ബരായൻ,മേക്കപ്പ് പി നാഗരാജൻ,റിയാസ് കെ അഹമ്മദ്,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ സുരപനേനി,കെടിഎസ് സ്വാമിനാഥൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബി ശ്രീധർ റാവു,ആർ ഉദയകുമാർ അസോസിയേറ്റ് എഡിറ്റർ എം സന്ദീപ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.