വേദനിപ്പിക്കുന്ന വാർത്തയിലേക്കാണ് ഇന്നലെ മലയാളികൾ കണ്ണ് തുറന്നത്. നടനും മിമിക്രി കലാകാരനായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി എന്നായിരുന്നു ആ വാർത്ത. പുലർച്ചയാണ് സ്വന്തം വീട്ടിലെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് ഉല്ലാസ് പന്തളം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. കൗണ്ടറുകൾ കൊണ്ടും വ്യത്യസ്തമായ ഡാൻസ് കൊണ്ടും ഒക്കെ ഒരുപാട് തവണ മലയാളികളെ നിർത്താതെ ചിരിപ്പിച്ചിട്ടുണ്ട്.
മലയാളത്തിൽ ചിരിപ്പൂരം സമ്മാനിച്ച കലാകാരന്റെ ജീവിതത്തിൽ ഉണ്ടായ ദുരന്തം അതുകൊണ്ടുതന്നെ ആരാധകരെയും ഏറെ വേദനിപ്പിക്കുകയാണ്. രണ്ടുവർഷം മുമ്പാണ് ഉല്ലാസും നിഷയും തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ആ വീട് ഇന്ന് നിഷയുടെ ഓർമ്മകൾ പേറുകയാണ്. 15 വർഷത്തെ ദാമ്പത്യ ബന്ധമായിരുന്നു ഇവരുടെത്. വിവാഹം വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു ഉല്ലാസ്. ഏകദേശം 32 വയസ്സ് വരെ ആ തീരുമാനം മാറിയതുമില്ല. സ്വന്തമായി വീട് വരുമാനം മാർഗമോ ഇല്ല എന്നായിരുന്നു വിവാഹം വേണ്ടെന്ന് വയ്ക്കുവാൻ ഉല്ലാസിനെ പ്രേരിപ്പിച്ച ഘടകം.
നാല് സെൻറ് സ്ഥലം മാത്രം സ്വന്തമായി ഉണ്ടായിരുന്ന ഉല്ലാസ് താമസിച്ചിരുന്നത് ഒരു വാടകവീട്ടിലായിരുന്നു. അതിനാൽ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉള്ളിൽ തന്നെ വച്ചിരിക്കുകയായിരുന്നു. പെണ്ണുകാണാൻ ചെല്ലുമ്പോൾ വീടും വരുമാനവും ഒക്കെയായിരുന്നു പലരും ചോദിച്ചിരുന്നത്. അതൊക്കെ ഫെയ്സ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് വിവാഹം വേണ്ടെന്ന് 32 വയസ്സ് വരെ തീരുമാനിച്ചത്. അതേസമയം ഇതിനിടെ പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വിജയം കണ്ടില്ല. രണ്ടു പ്രണയങ്ങളും പരാജയപ്പെട്ടു.
വിവാഹം വേണ്ട എന്ന് തീരുമാനിച്ച് പ്രാരാബ്ദങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഉല്ലാസിന്റെ ജീവിതത്തിലേക്ക് നിഷ കടന്നുവരുന്നത്. ഒരു പെണ്ണിനെ മാത്രമേ കണ്ടിട്ടുള്ളൂ ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചു എന്നാണ് വിവാഹത്തെക്കുറിച്ച് നേരത്തെ ഉല്ലാസ് പറഞ്ഞത്. കുഞ്ഞമ്മയുടെ ഭർത്താവ് വഴി വന്ന ആലോചനയാണ് വിവാഹത്തിൽ എത്തിയത്. സാഹചര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം അതുകൊണ്ട് തന്നെ നിഷയുടെ വീട്ടുകാർക്കും എല്ലാം സമ്മതമായിരുന്നു. താൻ വിവാഹം കഴിക്കുന്നവരെ ഒരു പണിക്കു പോകില്ലായിരുന്നുവെന്നും 30 വയസ്സ് വരെ വീട്ടുകാരാണ് തന്നെ നോക്കിയത് എന്നും രസകരമായി ഉല്ലാസ് പറഞ്ഞിട്ടുണ്ട്.
എന്നാൽ വിവാഹശേഷം അത് പറ്റില്ലല്ലോ. അങ്ങനെയാണ് പെയിൻറിങ് പണിക്ക് പോയത്. മിമിക്രിക്കാരുടെ ദേശീയ തൊഴിലാണല്ലോ പെയിന്റിങ്ങും ഉല്ലാസ് പറഞ്ഞിട്ടുണ്ട്. ആ തൊഴിലും അത്യാവശ്യവും സ്റ്റേജുകളുമായി മുന്നോട്ടു പോകവെയാണ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിൽ നിന്നും ക്ഷണം ലഭിക്കുന്നത്. കോമഡി സ്റ്റാർസിലെ തകർപ്പൻ ടീമുകൾ ഒന്നായിരുന്നു ഉല്ലാസ് പന്തളത്തിന്റെത്. റിയാലിറ്റി ഷോയുടെ ഫൈനലിൽ ഉല്ലാസിന്റെ ടീമിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഒന്നാം സ്ഥാനം കിട്ടില്ലെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ടീമിൽ നിന്നും പൊട്ടിത്തെറിച്ച് ഇറങ്ങി പോവുകയായിരുന്നു ഉല്ലാസ് പന്തളം. അതിനുശേഷം ആണ് മറ്റ് ചാനൽ കോമഡി ഷോകളിലേക്ക് എത്തിയത്.
സ്റ്റാർ മാജിക് അടക്കമുള്ള കോമഡി പരിപാടികളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തുടങ്ങിയ നടൻ കോവിഡ് കാലമായതോടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയായിരുന്നു. കോവിഡ് കാലം കഴിഞ്ഞതോടെ വിദേശത്തേക്കും പരിപാടികൾ അവതരിപ്പിച്ച മുന്നേറുകയായിരുന്നു ഉല്ലാസ് പന്തളം. കഴിഞ്ഞദിവസമായിരുന്നു വിദേശ പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ അതിനിടെ മകൻറെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കം നിഷയുടെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.