മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ചാക്കോച്ചന് സാധിച്ചിട്ടുണ്ട്. സിനിമയിൽ എത്ര തിരക്കുകൾ ഉണ്ടെങ്കിലും കുടുംബം തന്നെയാണ് ചാക്കോച്ചന് ഏറ്റവും പ്രിയപ്പെട്ടത്. ഭാര്യയുമായി പല രാജ്യങ്ങളും ചുറ്റിക്കറങ്ങി കാണുകയാണ് ഇപ്പോൾ ചാക്കോച്ചൻ. ഇപ്പോഴിതാ തൻറെ ഒരു പുത്തൻ വിശേഷമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആരാധകരും ഈ വിശേഷം ഏറ്റെടുക്കാൻ ഒരു കാരണമുണ്ട്. ചാക്കോച്ചനും ചാക്കോച്ചന്റെ പ്രിയ ഭാര്യ പ്രിയയും ഇതിനകത്തുണ്ട്.
ഈ വീഡിയോയിൽ ഇവരുടെ കളി ചിരി രസങ്ങൾ കണ്ടിരിക്കുകയാണ് ആരാധകർ. ആ വീഡിയോ അത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എന്ന് ആരാധകർ തന്നെ പറയുന്നു. ഇപ്പോൾ വത്തിക്കാൻ രാജ്യത്ത് ചുറ്റിക്കറങ്ങി നടക്കുകയാണ് പ്രിയയും ചാക്കോച്ചനും. ഇതിൻറെ വീഡിയോ ആണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇവരുടെ ആരാധകരും മറ്റു താരങ്ങളും ഈ വീഡിയോ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരു ട്രൈസൈക്കിളിൽ തന്റെ ഭാര്യയെ മുന്നിൽ നിർത്തി ഓടിക്കുകയാണ് ചാക്കോച്ചൻ. റിയൽ ലൈഫ് ഒരു രാജമല്ലി എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ വീഡിയോയിൽ പ്രിയ അയ്യോ എന്ന് നിലവിളിക്കുന്നതും വീഴാൻ പോകുന്നത് പോലെ കാണിക്കുന്നതും കാണാം. വളരെയധികം പേടിച്ചാണ് പ്രിയ നിൽക്കുന്നതെന്ന് ആരാധകർ തന്നെ കണ്ടെത്തി പറയുന്നുണ്ട്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയത്. രാജമല്ലി എന്ന് കേട്ടില്ല പകരം ഒരു നിലവിളിയാണ് കേട്ടത് എന്നും ആ പോയ വണ്ടി ഇനി തിരിച്ചു വരുമോ എന്നു തുടങ്ങി നിരവധി കമൻറുകൾ ആണ് ഇവരെ രസകരമായി കളിയാക്കിക്കൊണ്ടും സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്. രണ്ടുപേരും അടിപൊളിയായി രസിച്ച് നടക്കുകയാണ് എന്നും എവിടെയാണ് ഞങ്ങളുടെ ഇസഹാക്കെന്നും പലരും ചോദിക്കുന്നുണ്ട്.
മകനെ തേടിയാണ് ഭൂരിഭാഗം ആൾക്കാരും വന്നത്. വളരെ താമസിച്ച് ഈ ദമ്പതികൾക്ക് ദൈവം അനുഗ്രഹിച്ച ഒരു വരദാനമാണ് ഇസഹാക്ക്. ഇസഹാക്കിനെ മലയാളികൾക്കും വളരെയധികം ഇഷ്ടമാണ്. ഇപ്പോൾ ഞങ്ങളുടെ ഇസു കുട്ടൻ എവിടെ എന്ന് ആരാധകർ ഈ വീഡിയോയുടെ താഴെ ചോദിക്കുന്നു. എന്നാലും ഇവർ രണ്ടുപേരുടെയും കളിച്ചിരി തമാശകൾ കണ്ട് രസിച്ചിരിക്കുകയാണ് ആരാധകർ. അവർക്ക് രണ്ടുപേർക്കും സന്തോഷവും എന്നും ഇതുപോലെയുള്ള ആഗ്രഹങ്ങളും സാധിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകർ ഭൂരിഭാഗം പേരും ഇവർക്ക് കമൻറ് ചെയ്ത് എത്തുന്നത്. 2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ചാക്കോച്ചൻ ഭാര്യ പ്രിയക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും പങ്കുവയ്ക്കാറുണ്ട്.