പ്രശസ്ത ഗായികയും സംഗീതസംവിധായകയും അഭിനേത്രിയും ആണ് കണ്ണൂരുകാരിയായ സൈനോര. സോഷ്യൽ മീഡിയയിലൂടെയും സജീവമായ സൈനോരമ അഞ്ജലി മേനോൻ ചിത്രം വണ്ടർ വുമനിലൂടെയാണ് അഭിനയരംഗത്തും പരീക്ഷണം നടത്തിയത്. വ്യത്യസ്തമായ ശബ്ദത്തിലൂടെ ശ്രദ്ധ നേടിയ ഗായിക പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലാവുകയാണ് ഇപ്പോൾ. ഡാഡിക്ക് ആക്സിഡൻറ് പറ്റിയെന്നും ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. വേദനകളിൽ സംഗീതത്തെ കൂട്ടുപിടിച്ച് കുടുംബം ഒന്നിച്ച് ഒരു പാട്ടുപാടുന്നതിന്റെ വീഡിയോയും സൈനോര പങ്കുവെച്ചിരുന്നു.
സംഗീതത്തിന് ശാരീരികവും മാനസികവുമായ വേദനകളെ അകറ്റുവാൻ സാധിക്കും. ജീവിതത്തിലെ കൈപ്പേറിയ ആ ദിനങ്ങളെ പാട്ടിലൂടെ മറികടക്കുകയാണ് സൈനോരയും കുടുംബവും. ക്രിസ്തുമസിനോടനുബന്ധിച്ച് ഗായിക പങ്കു വെച്ച വീഡിയോയും ശ്രദ്ധിക്കപ്പെടുകയാണ്. സൈനോരയുടെ അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും എല്ലാം വീഡിയോയിൽ കാണാനാകും. താരത്തിന്റെ അച്ഛൻ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ ഗാനത്തിൽ പങ്കുചേരുന്നത്. കഴിഞ്ഞ ആഴ്ചയാണ് പിതാവിന് അപകടം സംഭവിച്ചത്. അപകടത്തിൽ കാലിന് പരിക്കേൽക്കുകയായിരുന്നു. അങ്ങനെ ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു.
അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്ന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. എല്ലാവരും തന്റെ പിതാവിനായി പ്രാർത്ഥിക്കണം എന്നും സൈനോര അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രയാസങ്ങളിൽ കൂടെ നിന്നവരോട് നന്ദി പറയുന്നു എന്ന് കുറിച്ച സൈനോര ഇതും കടന്നു പോകും എന്ന പ്രതീക്ഷയോടെ വാക്കുകൾ പങ്കുവെച്ചുകൊണ്ടാണ് ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നിരിക്കുന്നത്. സങ്കട സമയമാണെങ്കിലും ക്രിസ്മസ് എന്ന വിശേഷദിനത്തെ മുറുകെ പിടിക്കണം എന്നും സൈനോര കുറിച്ചിരുന്നു. പ്രിയപ്പെട്ടവരെല്ലാം സയനോരയുടെ പോസ്റ്റിന് താഴെയായി കമൻറുകൾ ആയി എത്തിയിട്ടുണ്ട്.
ചെറുപ്രായത്തിൽ തന്നെ കുടുംബം നോക്കി തുടങ്ങിയ ആളാണ് താനെന്ന് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. സഹോദരനും ഡാഡിയും മമ്മിയും എല്ലാം പിന്തുണയായി കൂടെയുണ്ട്. കോവിഡ് കാലത്താണ് താൻ മകളെയും കൂട്ടി കൊച്ചിയിലേക്ക് വന്നത്. ഭർത്താവിൽ നിന്നും മാറി താമസിക്കുന്ന കാര്യങ്ങളും ഗായിക അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. മകളായ സന പക്വതയോടെയാണ് പെരുമാറുന്നതെന്നും മമ്മിയെ ശരിക്കും മനസ്സിലാക്കുന്നുണ്ടെന്ന് ഗായിക പറഞ്ഞിരുന്നു. സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് മറ്റുള്ളവരെ കുറിച്ച് ചിന്തിച്ചിരുന്ന ആളായിരുന്നു താൻ എന്ന് സൈനോര മുൻപ് പറഞ്ഞിട്ടുണ്ട്.
എപ്പോഴും സ്ട്രോങ്ങ് ആയിരിക്കുന്ന ആളൊന്നുമായിരുന്നില്ല. ചില സമയത്ത് ആരെങ്കിലും വന്ന് ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി നമ്മളോട് തന്നെ നീതിപുലർത്തിയാണ് ജീവിക്കേണ്ടത് എന്ന് താരം വ്യക്തമാക്കിയിരുന്നു.