സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിന്ന്.ചിത്രത്തിലെ’ഓ മനുജ’ എന്ന ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്. ഡിസംബർ 30നാണ് ജിന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുക.
സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറിൽ സുധീർ വികെ,മനു വലിയവീട്ടിൽ എന്നിവർ ചേർന്നാണ് ജിന്ന് നിർമ്മിക്കുന്നത്.2015 ൽ ഉണ്ടായ കാർ അപകടത്തെ തുടർന്ന് സിദ്ധാർത്ഥ ഭരതൻ ഏറെക്കാലം സിനിമാരംഗത്തുനിന്ന് വീട്ടു നിന്നിരുന്നു.ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വന്നതിനുശേഷം ഉള്ള അദ്ദേഹത്തിൻറെ ആദ്യ ചിത്രമാണ് ജിന്ന്.ചന്ദ്രേട്ടൻ എവിടെയാ,വർണ്യത്തിൽ ആശങ്ക എന്നീ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജിന്ന്.
ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിലെ നായിക.സൗബിന് ഒപ്പം ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ,സാബുമോന്,ജാഫര്‍ ഇടുക്കി,നിഷാന്ത് സാഗര്‍,സുധീഷ്, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ്,ബിന്നി റിങ്കി ബെഞ്ചമിന്‍,ബേബി ഫിയോണ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.ഈ വർഷം ജൂലായിൽ റിലീസ് ചെയ്യേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് റിലീസ് ഇത്രയും വൈകിയത്.ചിത്രത്തിൻറെ തിരക്കഥ സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥൻ ആണ്.
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന,ആര്‍ട്ട് ഗോകുല്‍ ദാസ്,അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം മഷര്‍ ഹംസ,സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിൻ.സ്റ്റില്‍സ് രോഹിത് കെ സുരേഷ്,പി ആര് ഓ മഞ്ജു ഗോപിനാഥ്,ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ,ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്,സൗണ്ട് ഡിസൈന്‍ വിക്കി,കിഷന്, ഓഡിയോഗ്രാഫി എം ആര് രാജകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് കാരന്തൂർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.