സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിന്ന്.ഡിസംബർ 30നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കേണ്ടി വന്നു എന്നാണ് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ അറിയിച്ചിരിക്കുന്നത്.തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സിദ്ധാർത്ഥ് ഈ വിവരം അറിയിച്ചത്.ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക,ചതുരം എന്നീ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജിന്ന്.
സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറിൽ സുധീർ വികെ,മനു വലിയവീട്ടിൽ എന്നിവർ ചേർന്നാണ് ജിന്ന് നിർമ്മിക്കുന്നത്.’പ്രിയപ്പെട്ടവരെ,ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കും’.ഇത്തരത്തിലായിരുന്നു സിദ്ധാർത്ഥിന്റെ പോസ്റ്റ്.
നാട്ടിലെ ഒരു സാധാരണ തീപ്പെട്ടി കമ്പനിയിൽ ജോലി ചെയ്യുന്ന ലാലപ്പൻ എന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്.സ്വഭാവത്തിൽ നിരവധി സവിശേഷതകൾ ഉള്ള ലാലപ്പനെ സൗബിൻ ആണ് അവതരിപ്പിക്കുന്നത്.ചില പ്രത്യേക സാഹചര്യങ്ങളിൽ നാട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നത് ലാലപ്പന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്.ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിലെ നായിക.സൗബിന് ഒപ്പം ഷറഫുദ്ദീന്,ഷൈന്‍ ടോം ചാക്കോ,സാബുമോന്,ജാഫര്‍ ഇടുക്കി,നിഷാന്ത് സാഗര്‍, സുധീഷ്,ശാന്തി ബാലചന്ദ്രന്,ലിയോണ ലിഷോയ്,ബിന്നി റിങ്കി ബെഞ്ചമിന്‍,ബേബി ഫിയോണ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
അന്തരിച്ച മലയാളികളുടെ പ്രിയ കലാകാരി കെപിഎസി ലളിതയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന,ആര്‍ട്ട് ഗോകുല്‍ ദാസ്,അഖില്‍ രാജ് ചിറയില്‍,കോസ്റ്റ്യൂം മഷര്‍ ഹംസ,സ്റ്റണ്ട് മാഫിയ ശശി,ജോളി ബാസ്റ്റിൻ,സ്റ്റില്‍സ് രോഹിത് കെ സുരേഷ്,പി ആര് ഓ മഞ്ജു ഗോപിനാഥ്,ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ,ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്,സൗണ്ട് ഡിസൈന്‍ വിക്കി,കിഷന്, ഓഡിയോഗ്രാഫി എം ആര് രാജകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് കാരന്തൂർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.