നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച യുവ താരങ്ങളിൽ ശ്രദ്ധേയമായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് നിവിൻപോളി.സാറ്റർഡേ നൈറ്റ്,പടവെട്ട് എന്നീ ചിത്രങ്ങളിലാണ് നിവിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയത്.എന്നാൽ ഈ ചിത്രങ്ങൾക്കൊന്നും തന്നെ പ്രേക്ഷകർക്കിടയിൽ മികച്ച വിജയം കൈവരിക്കാൻ ആയിരുന്നില്ല. കൂടാതെ നിവിനെതിരെ പലകോണിൽ നിന്നും ബോഡി ഷേമിംഗ് ആക്ഷേപങ്ങളും ഉയർന്നിരുന്നു. അടുത്തകാലത്ത് താരം അഭിനയിച്ച മിക്ക ചിത്രങ്ങളിലും തടിയുള്ള ഗെറ്റപ്പിൽ ആയിരുന്നു എത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ അത്തരം ആക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും എല്ലാം തന്നെ മറുപടിയാണ് താരത്തിന്റെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ചിത്രം.തടി കുറച്ച് ചുള്ളൻ ലുക്കിൽ കോട്ടും പാൻറസും ധരിച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.അജു വർഗീസിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ടോണി സ്റ്റാർക്ക് അയൺമാൻ ലുക്കിൽ ആണല്ലോ,വണ്ണം കുറയാനുള്ള സ്വിച്ച് വല്ലതും ഉണ്ടോ,തിരുമ്പി വന്തിട്ടേന്ന് സൊല്ല് തുടങ്ങിയ നിരവധി കമൻറുകൾ ആണ് ആരാധകർ പോസ്റ്റിനു താഴെ പറയുന്നത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് നിവിന്റെ അവസാനം പുറത്തിറങ്ങിയത്.മികച്ച പ്രമോഷനും പ്രതീക്ഷയും നൽകിയ ചിത്രത്തിന് തിയേറ്ററുകളിൽ അത്ര മികച്ച വിജയം നേടാൻ ആയിരുന്നില്ല.നവീൻ ഭാസ്കർ ആയിരുന്നു ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരുന്നത്.കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളി റോഷൻ ആൻഡ്രൂസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിൽ എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തിയത്.സിജു വിൽസൺ,അജു വർഗീസ്, ഷൈജു കുറുപ്പ്,സാനിയ അയ്യപ്പൻ,ഗ്രേസ് ആൻറണി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരുന്നു.
ലിജു കൃഷ്ണയുടെ സംവിധാനത്തിൽ നിവിൻ നായകനായി ഒരുങ്ങിയ പടവെട്ട് എന്ന ചിത്രം തിയറ്റർ ലിസ്റ്റിന് ശേഷം ഓടിടി യിൽ മികച്ച അഭിപ്രായമാണ് നേടിയത്.ചിത്രം പറയുന്ന വിഷയം വളരെ സാമൂഹിക പ്രസക്തിയുള്ളതും മികച്ച മേക്കിങ് രീതിയാണ് ചിത്രത്തിൻറെത് തുടങ്ങി മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ഓടിടി യിൽ നേടാൻ ആയത്.കോറോത്ത് രവി എന്ന കഥാപാത്രമാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്.അദിതി ബാലൻ,ഷൈൻ ടോം ചാക്കോ,ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.ഒരു ഗ്രാമത്തിലെ സാധാരണ കർഷകരുടെ ജീവിതത്തിൽ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്.