വിഘ്നേഷ് ശിവനും നയൻതാരയും തങ്ങളുടെ ഏറ്റവും സന്തോഷകരമായ നാടുകളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇരുവർക്കും സറോഗസിയിൽ രണ്ട് ആൺകുട്ടികൾ ജനിച്ചതിനു ശേഷം കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ കൂടി അറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. കുട്ടികളുടെ മുഖം ഇതുവരെ ആരാധകരെ ഇവർ രണ്ടുപേരും കാണിച്ചിട്ടില്ല. ഇങ്ങനെ പങ്കുവെക്കുന്ന ഒരു പോസ്റ്റിനു വേണ്ടി ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കാറുണ്ട്. ഇപ്പോഴത്തെ വിഘ്നേഷ് ശിവൻ 2022ൽ തനിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്.
ഓരോരുത്തരെ കുറിച്ചും താരം പറഞ്ഞിട്ടുണ്ട്. ആദ്യം പറഞ്ഞതും ആദ്യം തനിക്ക് ലഭിച്ചതുമായി പറയുന്നത് നയൻതാരയെ തന്നെയാണ്. നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം നടന്നതും ഇതേ വർഷമാണ്. അതിനുശേഷം രണ്ടാമത് ഐ ലവ് യു ടൂ എന്ന് പറഞ്ഞുകൊണ്ട് ഇവർക്ക് രണ്ട് ആൺകുട്ടികൾ ജനിച്ചതിന്റെ കാര്യമാണ് രണ്ടാമത് നന്ദി പറഞ്ഞ് എത്തിയിരിക്കുന്നത്. അതിലാണ് പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അതിൽ അവസാന ചിത്രം ആരാധകർ എല്ലാവരും ഏറ്റെടുക്കുകയാണ്.
രണ്ട് ആൺമക്കളെയും രണ്ട് നെഞ്ചോട് ചേർത്ത് വെച്ച് നയൻതാര കെട്ടിപ്പിടിച്ചിരിക്കുകയും ഒപ്പം ഒരു സൈഡിൽ വിഘ്നേഷ് ശിവൻ ചാഞ്ഞപ്പോൾ വിഘ്നേഷ് ശിവൻറെ നെറുകയിൽ ഉമ്മ കൊടുക്കുന്നതുമായ ഒരു ചിത്രമാണ് നയൻതാരയും വിഗ്നേഷ് ശിവനും പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം തന്നെയാണ് ആരാധകർ ഏറ്റെടുത്തത്. നയൻതാരയെ കല്യാണം കഴിച്ചതാണ് ഏറ്റവും ആദ്യം വലിയ കാര്യം എന്ന് പറയുന്നു. ഒരുപാട് താരങ്ങളെല്ലാം ഒത്തുകൂടും അത്രമേൽ നല്ല നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്തു.
രണ്ടാമതാണ് തന്റെ മക്കളെ കുറിച്ച് തുറന്നു പറഞ്ഞത്. ഓരോ തവണ ഞാൻ ഇവരെ നോക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറയും എൻറെ ചുണ്ടുകൾ അവരെ തൊടുന്നതിനു മുൻപ് ഇപ്പോഴും എന്റെ കണ്ണുനീർ അവരെ തൊടും. ഞാൻ ഒരുപാട് അനുഗ്രഹിക്കപ്പെട്ടവൻ ആണെന്ന് അവരെ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്. ഇങ്ങനെയാണ് ഇപ്പോൾ മക്കളെ കുറിച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്. ഈ വാക്കുകളോടെയാണ് വിഘ്നേഷ് ശിവൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നയൻതാരയുടെ മാറോട് തൻറെ രണ്ടു മക്കളെയും ചേർത്തുവയ്ക്കുന്ന വിഘ്നേഷിൻ്റെ നെറ്റിയിൽ ഉമ്മ കൊടുക്കുകയും ചെയ്ത ചിത്രം തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
ആ ചിത്രത്തിന്റെ മുന്നിലാണ് ആരാധകരുടെ ശ്രദ്ധ ഉടക്കുന്നത്. കുഞ്ഞുങ്ങൾ പിറന്ന വാർത്ത പങ്കുവെച്ചപ്പോഴും കുഞ്ഞുങ്ങളുടെ കാലുകൾ ചുംബിക്കുന്ന ഫോട്ടോകൾ മാത്രമാണ് വിഘ്നേഷ് പങ്കുവെച്ചത്. താരദമ്പതികളുടെ ദീപാവലി സ്പെഷ്യൽ വീഡിയോ വളരെ വേഗത്തിൽ വൈറലായി. എല്ലാവർക്കും ദീപാവലി ആശംസകൾ എല്ലാ അർത്ഥത്തിലും നമുക്ക് തല ദീപാവലി എന്നാണ് ക്യാപ്ഷൻ കുറിക്കുന്നത്. നിങ്ങൾക്ക് എല്ലാവർക്കും സന്തോഷകരമായ ദീപാവലി ആശംസകൾ.
നിങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷവും സമാധാനവും മാത്രം ആശംസിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മക്കളുടെ വിശേഷങ്ങളെല്ലാം ഇവർ പങ്കുവയ്ക്കാറുണ്ട്. ഞാനും നയൻസും രണ്ട് ആൺമക്കളാൽ അനുഗ്രഹീതർ ആയിരിക്കുന്നു എന്നായിരുന്നു വിഘ്നേഷ് ശിവൻ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പുറത്തുവിട്ട വാർത്ത. അതിനുശേഷം എങ്ങനെയായിരുന്നു ഈ ഗർഭം എന്നുള്ള തരത്തിലുള്ള വാർത്തകൾ ഉൾപ്പെടെ തന്നെ സോഷ്യൽ മീഡിയയിൽ എല്ലാം അതിവേഗം വൈറലായി.