കെജിഎഫ് സീരീസ്,കാന്താര എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയം ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ്. മികച്ച പ്രേക്ഷക അഭിപ്രായവും വൻ ബോക്സ് ഓഫീസ് കളക്ഷൻ ഈ ചിത്രങ്ങൾ നേടി.ഈ ചിത്രങ്ങളുടെ വിജയത്തോടൊപ്പം ഇന്ത്യ മുഴുവൻ ഉള്ള പ്രേക്ഷകർ ശ്രദ്ധിച്ച ഒരു ഫിലിം കമ്പനിയാണ് ഹോംബാലെ. കന്നഡ സിനിമ ഇൻഡസ്ട്രിക്ക് ഒരു പാൻ ഇന്ത്യൻ ശ്രദ്ധ നേടിക്കൊടുത്ത സിനിമ കമ്പനിയാണ് ഹോംബാലെ.നിരവധി പ്രൊജക്ടുകൾ ആണ് ഹോംബാലെയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.ഇപ്പോൾ ഒരു വൻ പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുകയാണ് ഹോംബാലെ ഫിലിംസ്.
അടുത്ത അഞ്ചുവർഷത്തിൽ ഇന്ത്യൻ സിനിമ വ്യവസായത്തിൽ തങ്ങൾ നടത്താൻ പോകുന്ന വൻ നിക്ഷേപത്തെ കുറിച്ചാണ് ഈ കുറിപ്പിൽ പറയുന്നത്. കഴിഞ്ഞവർഷം പ്രേക്ഷകർ തങ്ങൾക്ക് നൽകിയ വിജയങ്ങൾക്ക് നന്ദിയും പ്രേക്ഷകർക്ക് പുതുവത്സരാശംസകളും നേർന്നുകൊണ്ട് ഹോംബാലെ ഫിലിംസിനുവേണ്ടി ഉടമ വിജയ് കിരഗണ്ഡൂര്‍ ആണ് കുറിപ്പ് പങ്കുവെക്കുന്നത്.വരുന്ന അഞ്ചുവർഷത്തിനുള്ളിൽ സിനിമ വ്യവസായ രംഗത്ത് തങ്ങൾ ഏതാണ്ട് 3000 കോടിയുടെ നിക്ഷേപമാണ് നടത്താൻ പോകുന്നത് എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം പ്രഭാസ് നായകനായി പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്ന സലാർ,മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്തു പ്രധാനവേഷത്തിലെത്തുന്ന ടൈസൺ,ഫഹദ് ഫാസില്‍,അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പവന് കുമാര്‍ സംവിധാനം ചെയ്യുന്ന ധൂമം എന്നിവയാണ് ഹോംബാലെ ഫിലിംസിന്റെ ഏറ്റവും പുതിയ പ്രോജക്ടുകൾ.കൂടാതെ കെജിഎഫ് മൂന്നാം ഭാഗവും എന്നു വരും എന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ.
അടുത്തിടെ പൃഥ്വിരാജിന്റെ ജന്മദിനത്തിലാണ് ആശംസകൾ നേർന്ന് സലാറിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹോംബാലെ പുറത്തുവിട്ടത്.വളരെ പ്രതീക്ഷകൾ നൽകുന്ന ഒരു ഫസ്റ്റ് പോസ്റ്റർ ആയിരുന്നു ഇത്.വരദരാജ മന്നാടിയാർ കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്.കെജിഎഫിന്റേതിന് സമാനമായ കളര്‍ ടോണുകളിലാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ എല്ലാം. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു പക്കാ വില്ലൻ ലുക്കിലാണ് പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.