ഗായകൻ എം ജി ശ്രീകുമാറിന്റെ ഭാര്യ രേഖയെ ചുറ്റിപ്പറ്റി നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി ഉയർന്നിട്ടുണ്ട്. ആദ്യകാലങ്ങളിൽ മുതൽ ചിലർ ഉയർത്തിയ കാര്യങ്ങൾ ആയിരുന്നു ലേഖ ജാഡക്കാരിയാണ് പത്രാസുകാരിയാണ് എന്നൊക്കെ. എന്നാൽ ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിൽ സജീവമായി ശേഷമാണ് ആരാധകർക്ക് ലേഖയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി തുടങ്ങിയതും. എപ്പോഴും ലേഖ ശ്രീകുമാർ എംജി ശ്രീകുമാറിനെ കുറിച്ച് പറയുന്ന വാക്കുകളെല്ലാം ശ്രദ്ധ നേടാറുണ്ട്. തൻറെ ഭർത്താവ് അത്രയ്ക്കും കെയറിങ് ആണ് എന്ന് തന്നെയാണ് ഇപ്പോഴും ലേഖ പറയുന്നത്.
എന്താണ് ഈ സൗന്ദര്യത്തിന് പിന്നിൽ എന്ന് ലേഖയോട് ആര് ചോദിച്ചാലും ലേഖയ്ക്ക് ഒരു മറുപടി മാത്രമേ ഉണ്ടാകുകയുള്ളൂ, എംജി ശ്രീകുമാർ. സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കുമെന്നാണ് ലേഖയുടെ അഭിപ്രായം. താൻ ഒന്നും പറയാതെ തനിക്ക് എംജി ശ്രീകുമാർ എല്ലാം ചെയ്തു തരാറുണ്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും തനിക്ക് ഇഷ്ടമാണെന്നും ലേഖ പറയുന്നു. ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്നും ലേഖ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്താണ് ആത്മാർത്ഥ സ്നേഹം എന്ന് മനസ്സിലാക്കിയത് ശ്രീകുമാറിലൂടെ തന്നെയാണ്.
അത്തരത്തിൽ എന്നെ എപ്പോഴും വളരെയധികം സ്നേഹിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തി തന്നെയാണ് ശ്രീകുമാർ എന്ന് ലേഖ എപ്പോഴും അഭിപ്രായപ്പെടാറുണ്ട്. മിഥുനത്തിലെ ഉർവശിയെ പോലെയാണ് താനെന്നാണ് എപ്പോഴും ലേഖ പറയുന്നത്. കാരണം ആദ്യം കണ്ടപ്പോൾ തന്നെ ശ്രീക്കുട്ടൻ വാങ്ങി തന്ന മുണ്ടും നേടിയത് ഉൾപ്പെടെ എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നും ലേഖ പറയുന്നു. ശ്രീകുമാറിനെ വിവാഹം കഴിച്ചതിനെക്കുറിച്ചും ലേഖ വ്യക്തമാക്കുന്നുണ്ട്. ശ്രീക്കുട്ടന്റെ പാട്ട് കേട്ട് എടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല. തങ്ങൾ പരസ്പരം മനസ്സിലാക്കിയ ശേഷമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ലേഖ വ്യക്തമാക്കുന്നു.
ജീവിതത്തിൽ മുൻപൊരു അനുഭവം ഉണ്ടായിരുന്നു എന്നും രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത് എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പരസ്പരം നല്ലതുപോലെ മനസ്സിലാക്കിയ ശേഷമാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത് എന്ന് ലേഖ പറയുന്നു. തീരുമാനമെടുക്കാൻ അതായത് വിവാഹത്തെക്കുറിച്ചുള്ള ഒരു തീരുമാനമെടുക്കാൻ തനിക്കായിരുന്നു പ്രയാസം കാരണം ഉത്തരവാദിത്തങ്ങൾ തനിക്ക് കൂടുതലായിരുന്നു. അതെല്ലാം ക്ലിയർ ചെയ്ത ശേഷമാണ് വിവാഹിതർ ആയതെന്നും ലേഖ പറയുന്നുണ്ട്. തന്റെ മതം മാറ്റത്തെ കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചും ലേഖ പറയുകയുണ്ടായി.
ഹിന്ദുമതത്തിൽ ജനിച്ചുവെങ്കിലും മറ്റെല്ലാ മതത്തിലും താൻ വിശ്വസിക്കുന്നുണ്ട്. അന്യമതക്കാരോടും മിണ്ടരുത് എന്നും പാരൻസ് പഠിപ്പിച്ചിട്ടില്ല. അത്കൊണ്ട് തന്നെ എല്ലാ ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും ലേഖ പറയുന്നു. ലേഖയ്ക്ക് നേരെ ഉണ്ടായ ആരോപണങ്ങളെക്കുറിച്ചും ലേഖ വ്യക്തമാക്കുന്നു. ശ്രീക്കുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞു ഇനി എന്നെക്കുറിച്ച് ആകട്ടെ എന്നായിരിക്കും ആളുകൾ തീരുമാനിച്ചിട്ടുണ്ടാവുക.
എനിക്ക് ആരോടും മറച്ചുവയ്ക്കാനായി ഒരു കാര്യങ്ങളും ഇല്ല. എനിക്കൊരു മോൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞ് അവളിപ്പോൾ അമേരിക്കയിലാണ്. ഞങ്ങളും ഹാപ്പിയാണ് അവളുടെ ഫാമിലിയും ഹാപ്പിയാണ്. അതുകൊണ്ടുതന്നെ ആരോപണങ്ങൾ ഒന്നും വലിയ കാര്യമായി എടുക്കുന്നില്ല എന്നും രേഖ പറയുന്നുണ്ട്.