മലയാളികൾക്കെല്ലാവർക്കും വളരെയധികം സുപരിചിതരായ രണ്ടുപേരാണ് ജിസ്മയും വിമലും. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും ഈ താരജോഡികൾ സുപരിചിതർ തന്നെയാണ്. സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ട താര ജോഡികളാണ് ഇവർ രണ്ടുപേരും. ജിസ്മയും വിമലും ഒരുമിച്ചിരിക്കുകയാണ് ഇപ്പോൾ. ഇരുവരുടെയും യഥാർത്ഥ വിവാഹമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇന്നലെയാണ് ഇതിൻറെ ചിത്രങ്ങളൊക്കെ പുറത്തുവന്നത്. ഇരുവരും വളരെ നാളുകളായി പ്രണയത്തിലാണ്.
അടുത്തിടെ ഇവരുടെ ‘ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരീസ് ഭയങ്കര വലുതായി വൈറലായിരുന്നു. അത് പലർക്കും ജീവിതത്തിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നാണ് ഭൂരിഭാഗം ആൾക്കാരും കമൻറ് ചെയ്തെത്തിയത്. അതുകൊണ്ടുതന്നെ രേവതിയെയും സതീഷേട്ടനെയും ഇരുകൈയും നീട്ടി ആരാധകർ സ്വീകരിച്ചു. ഇതിന് പിന്നാലെ ഇന്നലത്തെ എല്ലാവരുടെ ക്യാപ്ഷൻ പോലും രേവതിയും സതീഷേട്ടനും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചു എന്ന് ആയിരുന്നു.
ആരാധകരെല്ലാവരും ഇവരുടെ വിവാഹവാർത്ത ഏറ്റെടുത്തു. തൂവെള്ള വസ്ത്രത്തിലായിരുന്നു ജിസ്മയും വിമലും ഒരുമിച്ച് ഇന്നലെ വിവാഹത്തിന് ഒരുങ്ങിയത്. അമ്പലനടയിൽ വച്ച് ചെറുതായി താലികെട്ടി കുടുംബങ്ങളോട് ഒപ്പം തന്നെ ഇവർ തിരിച്ചു മടങ്ങുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. ഇവരുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളൊക്കെ തന്നെയും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഇരുവരും തന്നെയാണ് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പങ്കുവെച്ച് വിവാഹം കഴിഞ്ഞ വിവരം പ്രേക്ഷകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങിലാണ് ഇവരുടെയും വിവാഹം നടന്നത്. വിവാഹ തീയതി ഒന്നും തന്നെ ഇരുവരും പുറത്തുവിട്ടിരുന്നില്ല. അതിനാൽ തന്നെ വിവാഹ ചിത്രങ്ങൾ പ്രേക്ഷകർക്കും വലിയ സർപ്രൈസ് ആയി.
നാലുകെട്ട് പോലുള്ള ഒരു തറവാട് വീട്ടിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇളം റോസ് നിറത്തിലുള്ള കസവുമുണ്ടും ക്രീം നിറത്തിലുള്ള ഷർട്ടും ആയിരുന്നു വിമലിന്റെ വിവാഹ വേഷം. ക്രീം നിറത്തിലുള്ള ബ്രൈഡൽ സാരിയും അതിന് ഇണങ്ങുന്ന തരത്തിലുള്ള ആഭരണങ്ങളുമായിരുന്നു ജിസ്മ ധരിച്ചത്. വളരെ സിമ്പിൾ ലുക്കിലാണ് ഇരുവരും എത്തിയത്. വളരെ മനോഹരമായ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.