മലയാള സിനിമ ആരാധകരുടെ മനസ്സിൽ എക്കാലവും സ്ഥാനം നേടിയെടുത്ത കലാകാരിയാണ് മഞ്ജു വാര്യർ.ഇപ്പോഴിതാ ടൂവീലർ ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു വാര്യർ.എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്.അടുത്തിടെ തുനിവ് ചിത്രത്തിനിടെ തമിഴ് സൂപ്പർതാരം അജിത്തിന് ഒപ്പം ഒരു ബൈക്ക് യാത്രയ്ക്ക് മഞ്ജുവാര്യർ പോയിരുന്നു. ഇതോടെയാണ് തനിക്ക് സ്വന്തമായി ടൂവീലർ ഓടിക്കണം എന്ന് ആഗ്രഹം ഉണ്ടായത് എന്ന് മഞ്ജു നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
തുനിവിന്റെ ഷൂട്ടിങ്ങിനിടെ ഒരു ദിവസം അജിത്ത് സാർ തന്നോടൊപ്പം ബൈക്ക് റൈഡിന് വരുന്നോ എന്ന് ചോദിച്ചവെന്നും അതിന് താൻ സമ്മതിച്ചെന്നും എന്നാൽ അദ്ദേഹം തമാശയ്ക്ക് ചോദിച്ചതാണ് എന്നാണ് താൻ വിചാരിച്ചത് എന്നും മഞ്ജു പറഞ്ഞിരുന്നു.എന്നാൽ പെട്ടെന്ന് ഒരു ദിവസം റൈഡിങ് സാമഗ്രികൾ ഒക്കെ റെഡിയാണ് നമുക്ക് റൈഡ് പോകാം എന്ന് അജിത് സാർ വന്നു പറഞ്ഞപ്പോഴാണ് താൻ ശരിക്കും സർപ്രൈസ് ആയത്.ഈ ബൈക്ക് റൈഡിന്റെ അനുഭവത്തിലാണ് മഞ്ജുവിനും ഒറ്റയ്ക്ക് ബൈക്കോടിക്കണമെന്ന ആഗ്രഹം ഉണ്ടായത്.
നവാഗതനായ ആമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന റിലീസിന് ഒരുങ്ങുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്.മഞ്ജു വാര്യർക്ക് പുറമെ രാധിക,സജ്ന,പൂർണിമ,ലത്തീഫ,സലാമ, ജെന്നിഫർ,സറഫീന,സുമയ്യ,ഇസ്ലാം തുടങ്ങിയവരും ആയിഷയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്.ജനുവരി 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.ഗൾഫിൽ വീട്ടുജോലിക്കായി എത്തുന്ന ഒരു സ്ത്രീയുടെ കഥയാണ് ആയിഷ പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
എച്ച് വിനോദിന്റെ സംവിധാനത്തിൽ ഈ അടുത്ത് റിലീസ് ചെയ്ത തുനിവ് സമ്മിശ്ര അഭിപ്രായങ്ങളാണ് തിയേറ്ററുകളിൽ നിന്നും പ്രേക്ഷകരിൽ നിന്നും നേടുന്നത്. ചിത്രത്തിൽ അജിത്തിനൊപ്പം മഞ്ജുവിന്റെ ആക്ഷൻ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു ചിത്രത്തിൽ ഒരു ഗാനവും മഞ്ജു ആലപിച്ചിട്ടുണ്ട്.തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ അജിത്തിനൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവച്ചിരുന്നു മഞ്ജു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്.വീര, സമുദ്രക്കനി,ജോണ്‍ കൊക്കെൻ,തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.