നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ. വലിയ കണ്ണുകളും നാടൻ സൗന്ദര്യവും ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറസാന്നിധ്യമായി നിന്നിരുന്നുവെങ്കിലും പിന്നീട് സിനിമകളിൽ നിന്നും ഭാമ പതുക്കെ അപ്രതീക്ഷയാവുകയായിരുന്നു. 2020ലാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുണുമായുള്ള ഭാമയുടെ വിവാഹം നടന്നത്.
കോട്ടയത്ത് വച്ച് വളരെയേറെ ആഘോഷപൂർവ്വം നടന്ന വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തൊട്ടടുത്ത വർഷം തന്നെ ഇരുവർക്കും ഒരു പെൺകുഞ്ഞും ജനിച്ചു. മകളുടെ ഒന്നാം പിറന്നാൾ അതിഗംഭീരമാക്കി ആഘോഷിച്ച നടിയും ഭർത്താവും ഇപ്പോൾ വേൽപിരിഞ്ഞ് താമസിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നടിയുമായി അടുപ്പമുള്ള സിനിമാവൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ആ വെളിപ്പെടുത്തലുകൾ ഉറപ്പിക്കുന്നതാണ് നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും യൂട്യൂബ് ചാനൽ വീഡിയോകളും എല്ലാം. 10 ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഉള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ഫേസ്ബുക്ക് പേജുകളിൽ നിന്നും എല്ലാം നടി ഭർത്താവിന് ഒപ്പമുള്ള മുഴുവൻ ചിത്രങ്ങളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. വിവാഹ ചിത്രങ്ങളും ഗർഭിണിയായ ചിത്രങ്ങളും മകളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളും എല്ലാം പിൻവലിച്ച നടി മകൾക്കൊപ്പം ആണ് ഇപ്പോൾ തന്റെ ലോകം എന്ന് തുറന്നുപറയുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറച്ചിരിക്കുന്നത്.
ഏതാണ്ട് മൂന്ന് മില്യണിൽ അധികം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്കിലും ഇതുതന്നെയാണ് നടി ചെയ്തിരിക്കുന്നത്. യൂട്യൂബ് ചാനൽ ഇൻട്രൊഡക്ഷൻ വീഡിയോ മാത്രം നിലനിർത്തി മകളുടെ പിറന്നാൾ ആഘോഷ വീഡിയോ അടക്കം ഡിലീറ്റ് ചെയ്തിരിക്കുകയാണ്. വിവാഹശേഷം സോഷ്യൽ മീഡിയയിൽ സജീവം അല്ലായിരുന്നു താരം അടുത്തിടെയാണ് വാസുകി എന്നപേരിൽ ബിസിനസ് സംരംഭത്തിന് തുടക്കമിട്ടത്. സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനോട് ഒട്ടും താല്പര്യം ഇല്ലാതിരുന്ന ഭർത്താവ് അരുണിന്റെ ഇഷ്ടം കൂടി കണക്കിലെടുത്ത് സ്വകാര്യ വിശേഷങ്ങൾ ഒന്നും തന്നെ ഭാമ ആരാധകരെ അറിയിച്ചിരുന്നില്ല.
കുഞ്ഞ് പിറന്നശേഷം അതിനുമുമ്പ് കുഞ്ഞിന്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളും ചിത്രങ്ങളും ഒന്നുംതന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. ഭർത്താവിന്റെ ഇഷ്ടം കണക്കിൽ എടുത്തായിരുന്നു ഈ തീരുമാനം. എന്നാൽ ഇപ്പോൾ അമ്മയുടെയും മകളുടെയും നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിറയുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും ഭാമ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം വേർപിരിയലിന്റെ കാരണമായിട്ട് ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
2007 ലാണ് നിവേദ്യം എന്ന സിനിമയിലൂടെ ഭാമ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിൽ നടൻ വിനു മോഹൻ ആയിരുന്നു ഭാമയുടെ നായകൻ. 2016ൽ മറുപടി എന്ന സിനിമയിൽ അഭിനയിച്ചു. എന്നാൽ പിന്നീട് ഭാമ ആഗ്രഹിച്ചതുപോലെയുള്ള നല്ല പ്രൊജക്ടുകൾ ഒന്നും വന്നിരുന്നില്ല. ആ സമയത്തായിരുന്നു ഭാമ തന്നെ ഇഷ്ടങ്ങൾ എടുത്തത്. ഒറ്റയ്ക്കും കുടുംബത്തിനൊപ്പം ഒക്കെ നിരവധി യാത്രകൾ നടത്തി. സ്ഥലങ്ങൾ കാണുക എന്നതിന് അപ്പുറം ആ നാടിൻറെ സ്വഭാവവും സംസ്കാരവും ആളുകളെയും ഒക്കെ അറിയുക എന്നൊക്കെ മനോഹരമായ അനുഭവമാണ്.
യാത്രകളിൽ നിന്നും നേടുന്ന അറിവും വളരെ വലുതാണ്. അതിനിടെയാണ് വീട്ടുകാർ വിവാഹാലോചന തുടങ്ങിയത്. 2019 വിവാഹനിശ്ചയവും 2020 വിവാഹവും കഴിഞ്ഞു. പിന്നാലെ തന്നെ അടുത്ത ആഹ്ലാദവും എത്തുകയായിരുന്നു. മകളുടെ വരവോടെ വീണ്ടും ജീവിതം ട്രാക്ക് മാറി. മുന്നോട്ടുള്ള നിമിഷങ്ങൾ മകൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. കുഞ്ഞിൻറെ കാര്യങ്ങൾ വീട്ടിലെ കാര്യങ്ങൾ അങ്ങനെ തിരക്കിൻ്റെ ലോകത്ത് ആയിരുന്നു ഭാമ. മകൾ ഗൗരിക്ക് രണ്ടു വയസ്സായത്തോടെയാണ് വാസുകി എന്ന ബിസിനസ് സംരംഭത്തിലേക്ക് നടി ഇറങ്ങിയത്.