മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സൂരജ്. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. പരമ്പരയിൽ ദേവ എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. പ്രേക്ഷകരെ നിരാശയിലാക്കി കൊണ്ടായിരുന്നു സൂരജ് പരമ്പരയിൽ നിന്നും പിന്മാറിയത്. ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടെന്നും അതിനാൽ പരമ്പരയിൽ നിന്നും മാറുകയാണെന്നും സൂരജ് അറിയിച്ചിരുന്നു. നിലവിൽ സീരിയലിൽ നിന്നും മാറി സിനിമയിൽ ചുവടുറപ്പിച്ചിരിക്കുകയാണ് താരം.
ഇടയിൽ ആൽബങ്ങളും ചെയ്തുവരുന്നുണ്ട്. മിനി സ്ക്രീനിൽ നിന്നും മാറിനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയകളിൽ സജീവമാണ് സൂരജ്. തന്റെ ഓരോ കുഞ്ഞ് വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചുകൊണ്ട് സൂരജ് എത്താറുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം നടന്ന സന്തോഷം പങ്കുവെച്ചുകൊണ്ടാണ് സൂരജ് എത്തിയിരിക്കുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നവാഹനം സ്വന്തമായിരിക്കുന്നതിനെപ്പറ്റിയാണ് സൂരജ് പറയുന്നത്. ഷോറൂമിലേക്ക് വാഹനം വാങ്ങിക്കാൻ എത്തുന്നതും സന്തോഷം പങ്കുവെച്ചതിനുശേഷം വാഹനവുമായി പുറത്തേക്ക് പോകുന്നതും ഒക്കെയാണ് താരം പങ്കുവെച്ച വീഡിയോയിൽ ഉള്ളത്.
പിന്നാലെ തന്റെ സന്തോഷം എന്താണെന്ന് നടൻ എഴുത്തിലൂടെ സൂചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. എൻറെ സ്വപ്നവാഹനമായ മഹീന്ദ്ര താർ ഞാൻ സ്വന്തമാക്കി. ഇന്ന് ജീവിതത്തിലെ ഏറെ വിലപ്പെട്ട ഒരു ദിവസമാണ്. എല്ലാവർക്കും എന്തെങ്കിലും ഒക്കെ സ്വപ്നങ്ങൾ ഉണ്ടാവും. എൻറെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു ഒരു മഹീന്ദ്ര താർ വാങ്ങുക എന്നത്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം കണ്ണൂരിൽ നിന്ന് എന്റെ സ്വപ്നവാഹനം സ്വന്തമാക്കി.
എൻറെ ലക്കി നമ്പർ കൂടിയായ 7 എന്റെ ഇഷ്ട വാഹനത്തിന് ലഭിച്ചതും വളരെ സന്തോഷമാണ്. എൻറെ കുഞ്ഞു വിശേഷങ്ങൾ പോലും നിങ്ങളോട് പങ്കുവയ്ക്കാനുള്ള ഞാൻ ഈ സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുകയാണ്. അങ്ങനെ വീട്ടിലേക്ക് ഒരു പുതിയ അതിഥിയും ഒപ്പം എൻറെ ഭാഗ്യ നമ്പറും എന്നാണ് സൂരജ് പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. സൂരജിന്റെ നമ്പർ പോലെ തന്നെ ഇവിടെ നിന്നും അങ്ങോട്ട് ഒരുപാട് ഭാഗ്യം കൈവരട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ.