അർബുദത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. താനിപ്പോൾ മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്ത. തനിക്ക് വിജിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മംമ്ത വെളിപ്പെടുത്തിയിരിക്കുന്നു. മംമ്തയുടെ പോസ്റ്റിന് പിന്നാലെ എന്താണ് വിറ്റിലിഗോ എന്ന ചർച്ചയിലാണ് ആരാധകർ.
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ അഥവാ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഫോട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്ന പേരിൽ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങൾ. ഇതുമൂലം പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരും. ശരീരത്തിലെ നിറം നഷ്ടമാകുന്ന അവസ്ഥയാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്. മെലാമിന്റെ കുറവുമൂലം ഇത് ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏൽക്കുമെന്ന് മംമ്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
എന്താണ് വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ?
ശരീരത്തിന് നിറം നൽകുന്നത് മേലാനിൻ എന്ന പദാർത്ഥമാണ്. ക്വക്കിലെ മെലാനോസൈറ്റ് കോശങ്ങളാണ് മെലാനിൻ ഉല്പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ട് പിടിപെടുമ്പോൾ ഈ കോശങ്ങൾ നമ്മുടെ തന്നെ പ്രതിരോധ ശ്രേണിയാൽ നശിപ്പിക്കപ്പെടും. അതുമൂലം മേലാനോസൈറ്റ് കോശങ്ങൾ ഇല്ലാതെ വരുന്ന ഭാഗങ്ങളിൽ മെലാനിൽ ഉത്പാദനം സാധ്യമാകാതെ വരും. ചർമ്മത്തിലെ സ്വാഭാവിക നിറം നഷ്ടപ്പെട്ട് വെള്ളപ്പാടുകൾ രൂപപ്പെടും. ശരീരത്തിന്റെ പ്രതിരോധ ശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമായതിനാൽ വെള്ളപ്പാണ്ട് ഉള്ള രോഗികളിൽ തൈറോയിഡ് ഡയബറ്റിസ് തുടങ്ങിയ മറ്റ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും കണ്ടുവരാറുണ്ട്.
എന്തൊക്കെയാണ് വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങൾ? തൊലിപ്പുറത്തെ നിറവ്യത്യാസം തന്നെയാണ് പ്രധാന ലക്ഷണം. വെള്ളം നിറത്തിൽ ഉള്ള പാടുകളായാണ് ഈ രോഗം ആദ്യം കാണപ്പെടുന്നത്. ഈ ഭാഗത്തിന് ചുറ്റുമുള്ള ചർമം സാധാരണ നിറത്തിൽ തന്നെ കാണപ്പെടുകയും ചെയ്യും. ശരീരത്തിൽ പല മാതൃകകളിൽ വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാം. ചിലപ്പോൾ ഒരുഭാഗത്ത് മാത്രമോ, കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചോ, ശരീരം ആസകലം പടർന്നുമൊക്കെ ഇത് കാണപ്പെട്ടേക്കാം. ഇത് ഒരു പകരുന്ന രോഗമല്ല. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ വെള്ളപ്പാണ്ട് ബാധിക്കാം.
ചർമ്മത്തിലെ നിറവ്യത്യാസം, വെള്ള നിറത്തിൽ ചർമ്മത്തിൽ പാടും അതിനെ ചുറ്റി സ്വാഭാവിക നിറത്തിലുള്ള ചർമവും ആണ് ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണം. തലമുടിയും, കൺപുരികങ്ങളും, കൺപീലികളും, താടിയും വരെ അകാരണമായി നരക്കുകയും ചെയ്യാം. വെള്ളപ്പാടുകളിൽ വെളുത്ത നിറമുള്ള രോമങ്ങളും ചിലപ്പോൾ കാണാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ രോഗമുണ്ടെന്ന് സ്വയം ഉറപ്പിക്കാതെ ഒരു ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. എന്താണ് പ്രതിവിധി എന്നു നോക്കാം. മരുന്നുകൾ ഉപയോഗിച്ചും ലേസറുകൾ ഉപയോഗിച്ചുള്ള ചികിത്സ ഇപ്പോൾ നിലവിലുണ്ട്. മേലാനോ സൈറ്റ് കോശങ്ങളെ മാറ്റിവയ്ക്കുന്നതാണ് പുതിയ ചികിത്സ രീതി.