മലയാളി കുടുംബപ്രേക്ഷകർക്ക് ഇഷ്ടതാരമായി മാറിയ താരമാണ് യദു കൃഷ്ണൻ. വളരെ ഏറെക്കാലമായി മലയാള സിനിമയിലും സീരിയലിലും നിറസാന്നിധ്യമായി നിൽക്കുന്ന താരത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്. ബാലതാരമായി എത്തി പിന്നീട് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവമാവുകയായിരുന്നു യദു. ഒരുപാട് വർഷത്തോളം നീണ്ടുനിന്ന അഭിനയകല തന്റെ പേരിൽ ഉണ്ട് എന്ന് പറയാം. കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും എല്ലാം തനിക്ക് മനോഹരമായി ചേരുമെന്ന് യദു പല വേഷങ്ങളിലൂടെ എത്തി മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും തെളിയിച്ചു തന്നിട്ടുണ്ട്.
35 വർഷത്തോളമായി അഭിനയമേഖലയിൽ എത്തിയിട്ട്. 1986 ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നു. തന്റെ മകളെ ചേർത്ത് നിർത്തി ചിത്രം പങ്കുവെച്ചിരിക്കുകയാണ് യദു. തന്റെ മകളെ അങ്ങനെ സോഷ്യൽ മീഡിയയിൽ കാണിക്കാറില്ല യദു. ഹാപ്പി മോർണിംഗ് എന്ന അടിക്കുറിപ്പോടെയാണ് യദു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് സ്നേഹത്തോടെയുള്ള കമന്റുകളുമായി കമൻറ് ബോക്സിൽ എത്തിയത്.
നടൻ വില്ലൻ എന്നിങ്ങനെ പരമ്പരകളിൽ ഒട്ടുമിക്ക കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് താല്പര്യം. സി കേരളം ചാനലിലെ കാർത്തിക ദീപം എന്ന പരമ്പരയിൽ കഥാപാത്രമാണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഇടയ്ക്ക് നൽകിയ അഭിമുഖങ്ങളും യദുവിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ യദുവിന്റെ മകളെക്കുറിച്ച് തന്നെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
സുന്ദരിക്കുട്ടി ആണെന്നും യദുവിനെ പോലെ തന്നെ തോന്നുന്നു എന്നും ആരാധകർ തന്നെ കമന്റുമായി എത്തി. 35 വർഷത്തോളമായി അഭിനയ ജീവിതത്തിലുണ്ടായിട്ടും കുടുംബത്തെ ആദ്യമായാണ് കാണുന്നത് മകളെ കണ്ടതിൽ വളരെയധികം സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. പല ആരാധകരും കുഞ്ഞിനെ പണ്ട് കണ്ടിട്ടുണ്ടെന്നും ഇപ്പോഴാണ് വളർന്നു കാണുന്നതെന്നും ആരാധകർ തന്നെ കുറിച്ചിട്ടുണ്ട്. പലർക്കും കുഞ്ഞനെ കുറിച്ചുള്ള കാര്യങ്ങൾ ഓർമ്മയുണ്ടെന്ന് ഈ ചിത്രത്തിന് താഴെത്തന്നെ മനസ്സിലാക്കുന്നു.