നല്ല നിറമുള്ള ചുണ്ടുകളാണ് നിങ്ങളുടേതെങ്കിൽ അതിൻറെ അർത്ഥം നിങ്ങളുടെ ആരോഗ്യവും ഭദ്രമാണ് എന്നാണ്. നല്ല ആരോഗ്യമുള്ളവർക്കാണ് നല്ല ചുണ്ടുകളും ഉണ്ടാക്കുക. നല്ല ചുണ്ടുകൾ ലഭിക്കുന്നതിനായി നാം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. വരണ്ട ചുണ്ടുകൾ നല്ലതല്ല. ചുണ്ടുകൾ വരണ്ടാൽ വേഗത്തിൽ പൊട്ടാൻ സാധ്യതയുണ്ടാകും. അതിനാൽ ചുണ്ടിലെ വരൾച്ച മാറ്റാനായി ലിപ് ബാം ഉപയോഗിക്കാവുന്നതാണ്. നാച്ചുറൽ ആയിട്ടുള്ള ലിപ് ബാം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ ചുണ്ടുകളുടെ വരൾച്ച മാറ്റുന്നതിനോടൊപ്പം തന്നെ ചുണ്ടുകൾക്ക് നല്ല നിറം നൽകുന്നതിനും സഹായിക്കും.
ഇന്ന് നമുക്ക് ചുറ്റുമുള്ള സ്ത്രീകളും പുരുഷന്മാരും ലിപ്സ്റ്റിക് ഇടാറുണ്ട്. എന്നാൽ ലിപ്സ്റ്റിക് ഇടുന്നതിനു മുൻപ് തന്നെ ചുണ്ടിന് ഹാനികരമായ പ്രശ്നങ്ങൾ ഒന്നും വരാതിരിക്കാൻ ലിപ് ബാം ഇടുന്നതാണ് ഏറ്റവും നല്ലത്. ഇത് ചുണ്ടുകളെ ലിപ്സ്റ്റിക്കുകളിലുള്ള കെമിക്കൽസിൽ നിന്നും സംരക്ഷിക്കും. ചിലർക്കെങ്കിലും കണ്ടിട്ടുള്ള ഒരു ശീലമാണ് ചുണ്ടുകൾ ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ചുണ്ടുകൾ കറുക്കുന്നതിന് കാരണമാകും. അതിനാൽ ആ ശീലം ഒഴിവാക്കാം. ചുണ്ടുകൾ മൃദു വല്ലാത്ത തുണികൾ കൊണ്ട് അമർത്തി തുടക്കുമ്പോൾ ചുണ്ട് സോഫ്റ്റ് ആകാറുണ്ട്.
എന്നാൽ അങ്ങനെ ചെയ്യുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്. ഇതിലൂടെ ചുണ്ടിലെ തൊലികൾ നഷ്ടമാകുന്നതിനും ചുണ്ട് കറുക്കുന്നതിനും ഇടയാക്കും. അതിനാൽ ചുണ്ടുകൾ എപ്പോഴും മൃദുവായ തുണികൊണ്ട് ഒപ്പി കൊടുക്കുന്നതായിരിക്കും നല്ലത്. നന്നായി വെള്ളം കുടിച്ചാൽ ചുണ്ടുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ശരീരത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ ഏറ്റവും കൂടുതൽ സഹായിക്കുന്നതാണ് വെള്ളം. വെള്ളം കുടിക്കുന്നത് ശരീരത്തിനും നമ്മുടെ ചുണ്ടിനും നല്ലതാണ്. ചുണ്ട് വരണ്ടാൽ ചിലർ ചെയ്യുന്ന ഒരു രീതിയാണ് ചുണ്ട് ഇടയ്ക്കിടെ ഉമിനീർ കൊണ്ട് നനയ്ക്കുന്നത്.
എന്നാൽ ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പുറമേയുള്ള പരിപാലനം മാത്രമല്ല നമ്മുടെ ആരോഗ്യമുള്ള ചുണ്ടുകൾക്ക് വേണ്ടത്. ശരീരത്തിന് അകത്തു നിന്നുമുള്ള പരിപാലനം കൂടി വേണം. അതിനായി നല്ല ആരോഗ്യപ്രദമായ ആഹാരം കഴിക്കാൻ ശ്രമിക്കാം. ആരോഗ്യമുള്ള ആഹാരം കഴിച്ചാൽ ചുണ്ടുകളുടെ ആരോഗ്യവും നിലനിർത്താം. പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് നിർമ്മിക്കുന്ന ലിപ്സ്റ്റിക്കുകൾ ഉപയോഗിച്ചാൽ ചുണ്ടുകൾ കറുക്കാതെ സൂക്ഷിക്കാം. സിഗരറ്റ് ഉപയോഗവും ചുണ്ടുകളുടെ നിറത്തെ കെടുത്താൻ ഒരു കാരണമാണ്. അതുകൊണ്ട് ആരോഗ്യമുള്ള ചുണ്ടുകൾക്ക് വേണ്ടി ഇന്നുമുതൽ ആരോഗ്യമുള്ള ശീലങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്താം.