അഭിനയ മികവിലൂടെയും ഡാൻസിലൂടെയും ആരാധക വൃന്ദം സൃഷ്ടിച്ച ഒരുപാട് നടിമാർ ഉണ്ട്. എന്നാൽ ഫോട്ടോഷൂട്ടുകളിലൂടെ വൻ ആരാധക വൃന്ദം തീർത്ത നടിയാണ് മാളവിക മോഹൻ. നടി അഭിനയിച്ച സിനിമകൾ കുറവാണ് അതിൽ തന്നെ പ്രേക്ഷകർ കണ്ട ഇവരുടെ സിനിമകളും കുറവ്. എന്നാൽ മാളവിക മോഹനനെ അറിയാത്തവർ ചുരുക്കം ആയിരിക്കും. ഒരു നായിക നടിക്ക് പൊതുവേ കണ്ടുവരുന്ന ഗ്ലാമറും ഐക്കോണിക് മുഖം എല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് മാളവികയെ സിനിമയിൽ അധികം കാണാത്തത് എന്നാണ് ആരാധകരുടെ ചോദ്യം. പട്ടം പോലെ എന്ന മലയാള സിനിമയിലൂടെയാണ് മാളവികയുടെ സിനിമ അരങ്ങേറ്റം. ദുൽഖർ സൽമാൻ നായകനായി എത്തിയ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
പിന്നീട് നിർണായകം എന്ന മലയാള സിനിമയിലും മാളവിക മലയാളത്തിലഭിനയിച്ചു. ഹിന്ദിയിലും തമിലും മാളവിക അഭിനയിച്ചിട്ടുണ്ട്. രജനികാന്ത് ചിത്രം പേട്ടയിലൂടെയാണ് നടി തമിഴിലേക്ക് ചുവടെ വയ്ക്കുന്നത്. പിന്നീട് വിജയ് നായകനായ മാസ്റ്റർ, ധനുഷിന്റെ മാരൻ എന്നീ സിനിമകളിലും അഭിനയിച്ചു. ഏറെ നാളുകൾക്കു ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് മാളവിക. നവാഗതനായ ആൽവിൻ ഹെൻട്രി ഒരുക്കുന്ന സിനിമയാണിത്. ബെന്യാമിനും, ജി ആർ ഇന്ദുഗോപനും ചേർന്നാണ് ക്രിസ്റ്റിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. മാത്യു തോമസ് ആണ് സിനിമയിലെ നായകൻ. കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം.
ഫെബ്രുവരിയിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോൾ ഇതാ സിനിമയെക്കുറിച്ച് സംസാരിക്കവേ മാളവിക പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു നടി. സിനിമയിലെ ഒരു ചുംബനരംഗത്തിൽ അഭിനയിക്കവെ മാത്യുവിന് വളരെ ചമ്മലായിരുന്നു എന്ന് മാളിക പറയുന്നു. മാത്യുവിൻറെ ക്യാരക്ടർ ക്രിസ്റ്റിയെ കിസ്സ് ചെയ്യാൻ വരുന്ന സീൻ ഉണ്ട്. കിസ്സ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് പടം കണ്ടാൽ അറിയാം. ആ സീൻ കുറേ ടേക്ക് പോയി. മാത്യു വളരെ ഫണ്ണി ആയിരുന്നു. അവൻ വളരെ ഓക്ക്വേർഡ് ആണ്. വളരെ പാവമായി പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓൺസ്ക്രീനിൽ കിസ്സ് ചെയ്തിട്ടില്ല.
കിസ്സ് ട്രൈ ചെയ്യാനുള്ള ഒരു എനർജിയും ഇൻ്റിമസിയും ഉണ്ടല്ലോ അത് വളരെ ഫണ്ണി ആയിരുന്നു. ഒരുപാട് ടേക്ക് പോയി എന്നും മാളിക പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് മാത്യു അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ, അഞ്ചാം പാതിര, ഓപ്പറേഷൻ ജാവ, തുടങ്ങിയവയാണ് മാത്യുവിൻ്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. ക്രിസ്റ്റിക്ക് പുറമേ നെയ്മർ, ജാക്സൺ ബസാർ, കപ്പ് തുടങ്ങിയ സിനിമകളും മാത്യുവിന്റെതായി പുറത്തിറങ്ങാൻ ഉണ്ട്. നേരത്തെ മാത്യുവിനെയും തന്നെയും കുറിച്ച് വന്ന ഒരു ട്വീറ്റിന് മാളവിക മറുപടി നൽകിയിരുന്നു. സിനിമയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. മാത്യു നല്ല രീതിയിൽ കൈകാര്യം ചെയ്തു എന്ന് മാളവിക കൂളായി മറുപടി നൽകുകയും ചെയ്തു.