മലയാളത്തിന്റെ പ്രിയ താരം,നമ്മെ എപ്പോഴും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് കാതൽ. തൻറെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത് ചിത്രമാണ് കാതൽ.മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യൻ താരം ജ്യോതികയും ചിത്രത്തിൽ നായികയായി എത്തുന്നു. ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് പ്രഖ്യാപനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിൻറെ പുറത്തുവരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ വലിയ രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്.
ഇപ്പോഴിതാ കാതലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു എന്ന തലക്കെട്ടോടെ മമ്മൂട്ടിയും ജ്യോതികയും ഉള്ള ഒരു എഡിറ്റിംഗ് ചിത്രമാണ് മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരിക്കുന്നത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഈ തെരഞ്ഞെടുപ്പാണോ ചിത്രത്തിന്റെ പ്രധാന പ്രമേയം എന്ന കാര്യത്തിൽ വ്യക്തതയില്ല. റോഷാർക്ക് എന്ന മൂവിയുടെ വൻ വിജയത്തിന് ശേഷമാണ് കാതൽ മമ്മൂട്ടി കമ്പനി പ്രഖ്യാപിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച രണ്ടാമത്തെ ചിത്രം ആയിരുന്നു റോഷാർക്ക്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയ തേരോട്ടം നടത്തുന്ന നൻപകൽ നേരത്ത് മയക്കം ആയിരുന്നു മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം.2022 ഒക്ടോബറിലാണ് കാതൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.ലാലു അലക്സ്, മുത്തുമണി,ചിന്നു ചാന്ദിനി,സുധി കോഴിക്കോട്, അനഘ അക്കു,ജോസി സിജോ,ആദർശ് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ് ആണ്.ചിത്രത്തിൻറെ സംഗീത സംവിധായകൻ മാത്യുസ് പുളിക്കൽ ആണ്.കലാസംവിധാനം ഷാജി നടുവിൽ,ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്സ്,സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന,വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ,കോ ഡയറക്ടർ അഖിൽ ആനന്ദൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി,സ്റ്റിൽസ് ലെബിസൺ ഗോപി,ഡിസൈൻ ആന്റണി സ്റ്റീഫൻ, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.