ഷാജി കൈലാസിന്റെ സംവിധാനത്തിൽ മലയാളികളുടെ പ്രിയ നടി ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹണ്ട്.ഇടവേളയ്ക്കുശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഹണ്ട്.നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രവും ഭാവനയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോൾ നടനായ ചന്തുനാഥ് ഹണ്ടിൻറെ ഷൂട്ടിംഗ് സെറ്റിൽ വച്ച് ഭാവനക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
നടൻ അനു മോഹനെയും ഇരുവർക്കും ഒപ്പം ചിത്രത്തിൽ കാണാനാകും.’ഒരു മനുഷ്യന് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും ധീരമായ കാര്യം അവന്റെ അവളുടെ ചിരി ആണ്.ഈ പ്രിയപ്പെട്ട ഭാവനക്കൊപ്പം ജോലി ചെയ്യുന്നത് വളരെ രസകരമായിരുന്നു. മനുഷ്യരേക്കാൾ വളർത്തുമൃഗങ്ങളെ ശക്തമായി തിരഞ്ഞെടുക്കുമെങ്കിലും,അവളുടെ ഹൃദയം മനുഷ്യത്വം നിറഞ്ഞതാണ്’.ഇത്തരത്തിലായിരുന്നു ചന്തുനാഥ് ഭാവനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്.ഒന്നിച്ചുള്ള ബ്രേക്ക് ടൈമിലെ ഗോസിപ്പുകളും തമാശയും പൊട്ടിച്ചിരികളും മിസ് ചെയ്യുമെന്നും ചന്തുനാഥ് കുറിക്കുന്നു.
അധ്യാപന ജോലിയും തീയേറ്റർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ചന്തുനാഥ് മലയാള സിനിമയിലേക്ക് എത്തുന്നത്.പതിനെട്ടാംപടി എന്ന ചിത്രത്തിലെ കഥാപാത്രമാണ് ചന്തുനാഥിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കി തീർത്തത്.മാലിക്ക്,21 ഗ്രാംസ്,ഡിവോഴ്സ്,ത്രയം, ട്വൽത്ത് മാൻ,സിബിഐ 5 എന്നീ ചിത്രങ്ങളിലും ചന്തുനാഥ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.റാം,മഹേഷും മാരുതിയും എന്നിവയാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
നീണ്ട അഞ്ചു വർഷങ്ങൾക്കുശേഷമാണ് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഷാജി കൈലാസ് ചിത്രം ഹണ്ടിൽ ക്യാമ്പസിലെ പി ജി റസിഡന്റ് ‘ഡോ.കീർത്തി’എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിൻറെ കഥ വികസിക്കുന്നത്.സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന ചിത്രം തുടക്കം മുതൽ അവസാനം വരെ സസ്പെൻസ് ഹൊറർ പശ്ചാത്തലത്തിൽ ആയിരിക്കും കഥ പറയുക എന്നാണ് വിവരം.