മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് നടി ബീന ആൻറണി. മലയാളം ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരേ പോലെ പരിചിതമായ മുഖം തന്നെയാണ്. ബീന ആന്റണിയും മനോജ് കുമാറും ഇതിനോടകം തന്നെ പല മേഖലയിലും കീഴടക്കി കഴിഞ്ഞു. ഇപ്പോൾ ഇവരുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇവരുടെ വിശേഷങ്ങൾ ഭൂരിഭാഗം സമയവും പങ്കുവയ്ക്കാറുള്ളത്. വിവാഹം കഴിഞ്ഞ 19 വർഷമായിട്ടും വളരെയധികം സുഖമായി ദാമ്പത്യം ആഘോഷിക്കുകയാണ് ഇരുവരും. ചെറിയ ചെറിയ പിണക്കത്തിൽ തുടങ്ങിയ ബന്ധം സൗഹൃദമായി പിന്നീട് പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നുവെന്ന് ഇരുവരും ഇവരുടെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞതു മലയാളികൾക്കെല്ലാം തന്നെ അറിയാം.
എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ബീന ആൻറണി പങ്കുവെച്ചിരിക്കുന്ന പുത്തൻ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. അപ്പച്ചനും അമ്മച്ചിയും ജീവിച്ചിരിക്കുമ്പോൾ അവരുടെ മൂന്ന് പെൺമക്കളെയും വിശ്വാസത്തോടെ കൈപിടിച്ച് ഏൽപ്പിച്ച മൂന്ന് പ്രിയപ്പെട്ട അവരുടെ ആൺമക്കൾ. ഇത് കാണുമ്പോൾ സ്വർഗ്ഗത്തിൽ ഇരുന്ന് അവരിപ്പോൾ ഹാപ്പി ആവുന്നുണ്ടാവും. ഏതു പ്രതിസന്ധിയെയും തളരാതെ മരണംവരെ ഞങ്ങളെ ഇങ്ങനെ ചേർത്തുനിർത്തണേ ഈശ്വരാ അനുഗ്രഹിക്കട്ടെ എന്നാണ് ഇപ്പോൾ ബീന ആൻറണിയുടെ ക്യാപ്ഷൻ. ബീനയും ബീനയുടെ സഹോദരിമാരും ഒപ്പം ചേർന്നുനിൽക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ഇവരുടെ മാതാപിതാക്കൾ സ്വർഗ്ഗത്തിൽ ഇരുന്ന് ചിത്രം കണ്ട് ആശ്വസിക്കുന്നുണ്ടാവുമെന്നും കണ്ണീരടക്കാതെ ഈ ചിത്രം കണ്ടുതീർക്കാൻ ആകില്ല എന്നൊക്കെ ബീന സഹോദരങ്ങളോടൊപ്പം ഉള്ള ചിത്രം പങ്കു വച്ചിരിക്കുന്നു. രണ്ടു സഹോദരിമാരാണ് ആ രണ്ടു സഹോദരിമാരുടെ ഭർത്താവിനെ ഈ ചിത്രത്തിൽ കാണാം. ഒപ്പം മനോജും ഉണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ കുടുംബത്തിലെ മുഴുവൻ മക്കളും മരുമക്കളും ഉണ്ട് എന്ന് തന്നെ പറയാം.
ഇത് കാണുന്ന അപ്പനും അമ്മച്ചിക്കും സന്തോഷമാകും എന്നാണ് ഇപ്പോൾ ആരാധകർക്ക് വേണ്ടി കുറിച്ചിരിക്കുന്ന ചിത്രത്തിൻറെ ക്യാപ്ഷൻ പോലും. ആരാധകരെല്ലാവരും ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപേർ താഴെ കമൻറ് ചെയ്തു എത്തിയിട്ടുണ്ട്. മുൻപുള്ള പല അഭിമുഖങ്ങളിലും മനോജിനെ കുറിച്ച് ചോദിച്ചപ്പോൾ നിരവധി കാര്യങ്ങൾ തുറന്നു പറയുകയും മനോജിനെ മോശപ്പെട്ട സ്വഭാവം ഉൾപ്പെടെ തുറന്നു പറയുകയും ചെയ്തിരുന്നു. മനോജ് വളരെ ഇമോഷണൽ ആയ വ്യക്തിയാണെന്ന് ബീന ഒരിക്കൽ വ്യക്തമാക്കിയിരുന്നതിന്റെ വാക്കുകൾ ഇങ്ങനെ;
ഇമോഷണൽ എന്ന് പറഞ്ഞാൽ ഭയങ്കര ഇമോഷണൽ ആണെന്നാണ് ബീന പറയുന്നത്. എനിക്ക് വേഗം കണ്ണ് നിറയും അതുപോലെ ചിരിക്കും ദേഷ്യപ്പെടും നല്ല രീതിയിൽ ദേഷ്യം വരും ഇതായിരുന്നു മനോജിൻ്റെ വാക്കുകൾ. സിംഹത്തിന്റെ ഗർജന പോലെയാണ് എനിക്ക് ദേഷ്യം വരാറുള്ളത്. അത് പെട്ടെന്ന് മാറും. ദേഷ്യപ്പെട്ട ആളാണ് ഈ വരുന്നതെന്ന് ആലോചിച്ചു നമുക്ക് തന്നെ വരും.